CrimeNEWS

മലപ്പുറത്ത് ആംബുലൻസിൽ കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവ് പിടികൂടി.

വൻസാമ്പത്തിക ലാഭം പ്രതീക്ഷിച്ചാണ് ഇവർ കഞ്ചാവു കടത്തിനിറങ്ങിയത്. ആംബുലന്‍സില്‍ കഞ്ചാവ് കടത്തിയാൽ പോലീസ്- എക്സൈസ് അധികൃതരെ കബളിപ്പിക്കാം എന്നായിരുന്നു ധാരണ. മാത്രമല്ല ലോക്ഡൗണ്‍ കാലവും. പക്ഷേ പദ്ധതികൾ മുഴുവൻ പാളി

പെരിന്തൽമണ്ണ: ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ലോക് ഡൗൺ സാധ്യത മുന്നിൽ കണ്ട് ആന്ധ്രയിൽനിന്ന് ആംബുലൻസിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 50 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്.

വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഏജൻറുമാരായി ജില്ലയിൽ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

Signature-ad

മലപ്പുറം ചട്ടിപ്പറമ്പ് ആറങ്ങോട് പുത്തൻപീടികയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്കൽപാറ സ്വദേശി ചോനേരി മഠത്തിൽ മുഹമ്മദാലി എന്നിവരാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മൂവരേയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ്- എക്സൈസ് അധികൃതരെ കബളിപ്പിക്കാൻ വേണ്ടിയാണ് കഞ്ചാവ് കടത്തുന്നതിന് ആംബുലൻസ് ഉപയോഗിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. വൻ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണത്രേ ഇവർ കഞ്ചാവ് കടത്തിയ ഇറങ്ങിയത്.

Back to top button
error: