KeralaNEWS

മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല, ഫെബ്രുവരി 7നാവും കേരളത്തിലെത്തുക

താൻ സുഖമായി ഇരിക്കുന്നു എന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പക്ഷേ പിന്നീട് യാത്രാ പരിപാടിയിൽ മാറ്റം വന്നു. പുതുക്കിയ പരിപാടിയനുസരിച്ച് ഫെബ്രുവരി 7 തിങ്കളാഴ്ചയാവും മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തുക

 

മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയിൽ മാറ്റം. നാളെ കേരളത്തിൽ മടങ്ങിയെത്തില്ല.
അമേരിക്കയിൽനിന്ന് മുഖ്യമന്ത്രി നേരെ ദുബായിലെത്തും. ഒരാഴ്ച യു.എ.ഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കും. ദുബായ് എക്സ്പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
താൻ സുഖമായി ഇരിക്കുന്നെന്നും നേരത്തേ നിശ്ചയിച്ചപോലെ ശനിയാഴ്ച മടങ്ങിയെത്തുമെന്നും അദ്ദേഹം വ്യാഴാഴ്ച ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് യാത്രാ പരിപാടിയിൽ മാറ്റം വന്നു.
ഈ മാസം 14ന് പുലർച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്. ഫെബ്രുവരി ഏഴിന് കേരളത്തിലെത്തും.
സർക്കാർ വൃത്തങ്ങൾ അറിയിച്ചതാണ് ഇക്കാര്യം.

Back to top button
error: