NEWS

തണ്ണീർമുക്കം ബണ്ടിൽ ടോറസും ടിപ്പറും കൂട്ടിയിടിച്ചു, ടിപ്പർ ലോറി കായലിൽ വീണു; കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

ടോറസ് ലോറിയും ടിപ്പറും കൂട്ടിയിടിച്ചു. ടോറസിൽ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയപ്പോഴാണ് ടിപ്പർ കായലിൽ വീണത്. ലോറി വെള്ളത്തിൽ മുങ്ങിത്താഴുന്നതിനു മുമ്പ് കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ അത്ഭുതകരമായി നീന്തി രക്ഷപെട്ടു

കുമരകം:  തണ്ണീർമുക്കം ബണ്ടിൽ നിന്നും ടിപ്പർ ലോറി കായലിൽ വീണു. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് ടിപ്പർ കായലിൽ വീണത്. ലോറി വെള്ളത്തിൽ വീണെങ്കിലും കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തെ തുടർന്ന് തണ്ണീർമുക്കം ബണ്ട് റോഡിൽ ഗതാഗതം തടസപ്പെട്ടു. മുഹമ്മ പൊലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കുമരകം ഭാഗത്തു നിന്നും എത്തിയ ടിപ്പർ ലോറി, ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ടോറസിന്റെ മുൻ ഭാഗം തകർന്നു. ടോറസിൽ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയപ്പോഴാണ് ടിപ്പർ ലോറി വെള്ളത്തിൽ വീണത്. ലോറി വെള്ളത്തിൽ വീണ് മുങ്ങിത്താഴുന്നതിനു മുൻപ് ഡ്രൈവർ ചാടി നീന്തി രക്ഷപെടുകയായിരുന്നു.

Signature-ad

അപകട വിവരം അറിഞ്ഞ് മുഹമ്മ പൊലീസ് സ്ഥലത്തെത്തി. രാത്രി തന്നെ ടിപ്പർ ലോറി കായലിൽ നിന്ന് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്രെയിൻ അടക്കം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Back to top button
error: