IndiaNEWS

നേരെ ചൊവ്വേ ഒന്നു ശ്വസിക്കണമെങ്കിൽ കേരളത്തിലെത്തണം: പ്രകാശ് രാജ്

നേരെ ചൊവ്വേ ഒന്നു ശ്വസിക്കണമെങ്കിൽ കേരളത്തിലെത്തണം: പ്രകാശ് രാജ്

രണ്ട് ഇന്ത്യയിൽ നിന്നാണു താൻ വരുന്നതെന്നും അതിൽ കേരളം ‍ഉൾപ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണു സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നതെന്നും സിനിമാതാരം പ്രകാശ് രാജ്. ‘ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തേത് കേരളം ഉൾപ്പെടുന്ന ഇന്ത്യ.

അവിടെ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി’. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ഡോ.എൻ.എം. മുഹമ്മദാലിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിച്ച ശേഷമായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: