NEWS

ആത്മഹത്യയിൽ അവസാനിച്ച പ്രണയം; മരണം വരിച്ച ചെറുപ്പക്കാരനോ, കാമുകൻ പിടഞ്ഞു മരിച്ചതിനു ദൃക്സാക്ഷിയായ കാമുകിയോ, ആരാണ് തെറ്റുകാർ

ഗോപു വിജയ് എന്ന 20 കാരൻ കാമുകി ആതിരക്കൊപ്പം പതിവായി കായൽ തീരത്ത് എത്താറുണ്ടായിരുന്നു. ഇരുവരും തമ്മിൽ അന്ന് വാക്കു തർക്കം ഉണ്ടായി. അൽപ്പസമയം കഴിഞ്ഞ് പെൺകുട്ടി കായൽ തീരത്തുകൂടി ഓടിപ്പോകുന്നത് സമീപവാസികൾ കണ്ടു. അതിനിടെ എന്താണ് സംഭവിച്ചത്…?

കുമരകം: ചീപ്പുങ്കൽ മാലിക്കായലിന് സമീപം കാടുകയറിക്കിടന്ന സ്ഥലത്തെ മ​​ര​​ത്തി​​ലാണ് വെച്ചൂർ മാമ്പറയിൽ ഹേമാലയം വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപു വിജയ്(20) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അത്.
തുടർന്ന് കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ കാണാതായി.
മൃതദേഹം കണ്ടെത്തിയ ഭാഗത്തു നിന്ന് കത്തും ബാഗും മാസ്ക്കും തൂവാലയും കണ്ടെത്തി. പെൺകുട്ടിയുടേതാണ് ഇതെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോണും കണ്ടെത്തി.
പക്ഷേ അപ്പോഴൊന്നും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭയന്നോടിയ പെൺകുട്ടി വെള്ളക്കെട്ടിലെ കുറ്റിക്കാട്ടിൽ ബോധരഹിതയായി കിടക്കുകയായിരുന്നു.
കാമുകന്റെ മരണവെപ്രാളം കണ്ട് ഭയന്നോടിയ പെൺകുട്ടി ഒരുരാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് സമീപത്തെ കുറ്റിക്കാട്ടിൽ. വഴക്കിട്ട കാമുകൻ ആത്മഹത്യചെയ്തതിനെത്തുടർന്ന് ഭയചകിതയായ പെൺകുട്ടി കുറ്റിക്കാട്ടിൽ ബോധരഹിതയായി വീഴുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
കോട്ടയം വെസ്റ്റ് സി.ഐ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ 12 പേരടങ്ങിയ പോലീസ് സംഘം കായലിലും ജലാശങ്ങളിലും തിരച്ചിൽ നടത്തി. ‘ചേതക്ക്’ എന്ന പോലീസ് നായ മണംപിടിച്ചെത്തിയ ദിശയിൽ തന്നെയാണ് പെൺകുട്ടി കിടന്നിരുന്നതെങ്കിലും വെള്ളക്കെട്ടുമൂലം പോലീസ് നായക്ക് മുന്നോട്ടുനീങ്ങാൻ സാധിച്ചില്ല. ചൊവ്വാഴ്ച രാവിലെ കന്നുകാലിയെ കെട്ടാൻപോയ പ്രദേശവാസി വിനോദാണ് ബോധരഹിതയായി കിടന്ന പെൺക്കുട്ടിയെ കണ്ടെത്തിയത്. തുടർന്ന്, പോലീസെത്തി പെൺകുട്ടിയെ ഏറ്റുവാങ്ങി.
ബെംഗളൂരുവിൽ പഠിച്ചിരുന്ന കാമുകി ആതിരയെ ഗോപു വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടി അന്യനാട്ടിൽ പോയി പഠിക്കുന്നത് ഗോപുവിന് ഇഷ്ടമില്ല എന്നതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു.

Signature-ad

ചീപ്പു​​ങ്ക​​ല്‍ പാ​​ല​​ത്തി​​ന് പ​​ടി​​ഞ്ഞാ​​റു ഭാ​​ഗ​​ത്ത് ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പി​​ന്‍റെ കാടുകയറിക്കിടന്ന സ്ഥലത്തെ മ​​ര​​ത്തി​​ലാണ് യു​​വാ​​വ് തൂ​​ങ്ങി മ​​രി​​ച്ചത്. ഗോപുവിനൊപ്പം എത്തിയ പെൺകുട്ടി പേടിച്ചു വിറച്ച് ബോധരഹിതയായി 20 മണിക്കൂറാണ് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ കിടന്നത്.

ഗോപു എഴുതിയ ആത്മഹത്യക്കുറിപ്പും ബാഗും സംഭവസ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. പെൺകുട്ടിയുമായുള്ള പ്രണയം സംബന്ധിച്ച തർക്കം മൂലമാണ് ആത്മഹത്യ എന്ന് കത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇരുവരും വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിയത് തിങ്കളാഴ്ച ഉച്ചയ്ക്കാണ് . ഇവർ നടന്നു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാരിൽ ചിലർ ഇതുവഴി പോയപ്പോഴാണു തൂങ്ങിമരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം കാണുന്നത്. പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് അടുത്തുള്ള ചില വീട്ടുകാരും കണ്ടു.
മൊബൈൽ ഫോൺ ടെക്നിഷ്യനാണ് ഗോപു. നഴ്സിങ് വിദ്യാർഥിനിയായ പെൺകുട്ടിയും ഗോപുവും പതിവായി ഇവിടെ എത്താറുണ്ടായിരുന്നു. കായൽ തീരത്ത് എത്തിയ ശേഷം ഇരുവരും തമ്മിൽ അന്ന് തർക്കം ഉണ്ടായി.
ആതിരയും ഗോപുവും അയൽക്കാരാണ്. ആതിര ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്നതിൽ കാമുകനായ ഗോപുവിന് തീരെ താല്പര്യം ഇല്ലായിരുന്നു. ഇത് ഇരുവരുടെയും ബന്ധത്തെ കൂടുതൽ വഷളാക്കി. പല തവണ മുമ്പും ആത്മഹത്യ ചെയ്യുമെന്ന് ഗോപി പറഞ്ഞതായി പെൺകുട്ടി മൊഴി നൽകി.
ഗോപു വിജയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടി ആതിരയുടെ മൊഴിയെടുത്തു. ഇന്നലെ രാവിലെ 9 മണിയോടെയാണ് ആതിരയെ സ്റ്റേഷനിൽ എത്തിച്ചത്.
ചോദ്യം ചെയ്യലിനു ശേഷം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

Back to top button
error: