യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ സന്നിധാനത്ത് ദര്‍ശനം നടത്തി.ഒന്‍പത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. രാത്രി ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലത്തെ ദര്‍ശനത്തിന് ശേഷം തിരികെ മടങ്ങും.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, ജനറല്‍ സെക്രട്ടറി ടിനില്‍, ഉപാധ്യക്ഷന്‍ നന്ദകുമാര്‍ തുടങ്ങിയവരും തേജസ്വി സൂര്യയെ അനുഗമിച്ചു.