ഇടുക്കി: അടിമാലി നർകോട്ടിക് എൻഫോസ്മെന്റിന് ലഭിച്ച രഹസ്യവിവരത്തിൻമേൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ഇ ഷൈബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 277 ഗ്രാം ഹാഷിഷ് ഓയിലും 14 ഗ്രാം ഉണക്ക കഞ്ചാവുമായി യുവതി അടക്കം മൂന്നു പേർ പിടിയിലായി. മലപ്പുറം സ്വദേശി ദാറുൽ അമാൻ വീട്ടിൽ ബീരാൻ കുട്ടി മകൻ അബുൽലെയിസ്(34), എറണാകുളം സ്വദേശി, കൊല്ലംപറമ്പിൽ വീട്ടിൽ ബാബു മകൻ അതുൽബാബു (30), കോട്ടയം സ്വദേശിനി, കല്ലുപുരയ്ക്കൽ വീട്ടിൽ, ഷുക്കൂർ മകൾ സുറുമി ഷുക്കൂർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ നിന്നും മയക്കുമരുന്നുമായി എത്തിയ ഇവർ അടിമാലിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു താമസിക്കവേയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്.