KeralaNEWS

താഴ്ന്നു പറന്ന ഹെലികോപ്റ്റർ ഏറ്റുമാനൂരിൽ വർക്ക്ഷോപ്പ് തകർത്തു

കോട്ടയം: ഏറ്റുമാനൂര്‍ വള്ളിക്കാട് കുരിശുമലയ്ക്ക് സമീപം താഴ്ന്നു പറന്ന ഹെലികോപ്റ്റര്‍ വര്‍ക്ക് ഷോപ്പിന് നാശ നഷ്ടമുണ്ടാക്കി.കുരിശുമല സ്വദേശിയായ കുഞ്ഞുമോന്റെ വര്‍ക്ക് ഷോപ്പിനാണ് കേടുപാടുകള്‍ സംഭവിച്ചത്.
കൂനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായി താഴ്ന്നു പറന്ന ഹെലികോപ്റ്റര്‍ പ്രദേശവാസികളെ ആശങ്കയിലാക്കിയിരുന്നു.പിന്നാലെയാണ് വർക്ക്ഷോപ്പ് തകർത്തത്.ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ സംഭവിച്ച്‌ വീഴാന്‍ പോവുകയാണെന്നാണ് നാട്ടുകാർ കരുതിയത്.
.

വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവി ഇടപെട്ടിട്ടുണ്ട്. അസാധാരണമായി ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നതിന് കാരണം വ്യക്തമാക്കാന്‍ നാവികസേനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടേക്കും.നാവികസേനയുടെ സിഎ ചാര്‍ലി എന്ന ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്ന് അപകടം വിതച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: