കാണ്‍പൂർ: ആയിരങ്ങൾക്ക് ആശ്രയമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവൻ ഓഫീസ് ഒഴിപ്പിച്ചു. ഉത്തർപ്രദേശിലെ കാണ്‍പൂരിൽ പ്രവർത്തിച്ചിരുന്ന ശിശുഭവനാണ് അനധികൃതമായി ഒഴിപ്പിച്ചത്. 1968 ജൂണിൽ സ്ഥാപിച്ച ശിശുഭവനിലൂടെ 1,500 ഓളം കുഞ്ഞുങ്ങളെയും നിർധനരെയും മിഷനറീസ് ഓഫ് ചാരിറ്റി പരിപാലിച്ചിരുന്നു.
നേരത്തെ മിഷനറീസ് ഓഫ് ചാചാരിറ്റിയുടെ കൊൽക്കത്തയിലെ അക്കൗണ്ടും ഒരു മുന്നറിയിപ്പുമില്ലാതെ മരവിപ്പിച്ചിരുന്നു.