Month: January 2022

  • Kerala

    കോഴിക്കോട് വാഹനാപകടം; രണ്ടു പേർ മരിച്ചു

    കോഴിക്കോട്: രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസിൽ അമിത വേഗതയിലെത്തിയ ലോറി കാറിലും ഓട്ടോയിലുമിടിച്ച് രണ്ടു പേർ മരിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന കോഴിക്കോട് മടവൂർ ചക്കാലക്കൽ എതിരൻമല കൃഷണൻകുട്ടി (54), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അരുൺ (21), ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ അൻവർ (44), സമീറ (38) എന്നിവർ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ലോറി അമിതവേഗതയിൽ ദിശമാറി വന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.പന്തീരാങ്കാവ്, നല്ലളം പൊലീസും മീഞ്ചന്ത സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാറും ഓട്ടോയും പൂർണമായും തകർന്നു.

    Read More »
  • Kerala

    പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി ഒരുകൂട്ടം യുവാക്കൾ

    തൃശൂർ: പാലക്കാട്-തൃശൂർ ദേശീയപാതയിലെ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി ഒരുകൂട്ടം യുവാക്കൾ.മടവാക്കര പ്രോഗ്രസീവ് ക്ലബ്‌ അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമ ഫലമായാണ് പുതിയ പാത ഗതാഗതത്തിനായി  ഒരുങ്ങിയത്. ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടിക്കെതിരെ  ജനരോഷം ഉയരുന്നതിനിടയിലാണ് അധികൃതരെ ഞെട്ടിച്ച് ടോൾ പ്ലാസയ്ക്ക് സമാന്തരമായി യുവാക്കൾ ബദൽ പാത തീർത്തത്.ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡാണ് ഇങ്ങനെ ഗതാഗതയോഗ്യമാക്കി യുവാക്കൾ  അധികാരികളെ ഞെട്ടിച്ചത്. മണലി പുഴയുടെ തീരത്ത് കൂടിയുള്ള  ഒരു കിലോ മീറ്റർ കാടുപിടിച്ച് കിടന്ന റോഡ്‌ മടവാക്കര പ്രോഗ്രസീവ് ക്ലബ്‌ അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമഫലമായാണ് ഇപ്പോൾ ഗതാഗതയോഗ്യമായി തീർന്നിരിക്കുന്നത്. ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ മണലി പാലം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാൽ മണലിമടവാക്കര റോഡിലേക്ക് ഇറങ്ങാം .ആ റോഡ്‌ വഴി രണ്ട് കിലോമീറ്റർ സഞ്ചരിക്കുകയാണെങ്കിൽ  ചിറ്റിശ്ശേരി വഴി പാലിയേക്കര ടോൾ പ്ലാസക്ക് അപ്പുറം ഇറങ്ങി യാത്ര…

    Read More »
  • India

    ഡ്രൈവറില്ല, യാത്രക്കാർ മാത്രം; കാറുകളുടെ അന്തകനാകുമോ സൂക്‌സ് ?

    തങ്ങളുടെ വാഹനത്തില്‍ സഞ്ചരിക്കുന്നത് മടുപ്പിക്കുന്ന അനുഭവമാണെന്ന് അഭിമാനത്തോടെയാണ് സൂക്‌സ് പറയുന്നത്. മടുപ്പിന്റെ കാരണങ്ങളാണ് സൂക്‌സിന്റെ അഭിമാനത്തിന് പിന്നില്‍. ഏതാണ്ട് പൂര്‍ണമായി തന്നെ മനുഷ്യ ഇടപെടല്‍ ആവശ്യമില്ലാത്ത, മനുഷ്യന് ഡ്രൈവ് ചെയ്യാനാവാത്ത വാഹനമാണ് സൂക്‌സ്. ഭാവിയില്‍ കാറുകളുടെ അന്തകനാവും തങ്ങളുടെ വാഹനമെന്നാണ് സൂക്‌സ് സിഇഒ ഐക്ക ഇവാന്‍സ് അവകാശപ്പെടുന്നത്.   ഡ്രൈവര്‍ക്കായി പ്രത്യേകം സീറ്റില്ലാത്ത സൂക്‌സ് വാഹനത്തില്‍ എല്ലാവരും യാത്രക്കാരായിരിക്കും. തങ്ങളുടെ വാഹനത്തെ കാര്‍ എന്ന് വിളിക്കരുതെന്ന് പറയുന്ന സൂക്‌സ് സിഇഒ പുതിയൊരു വാഹന സംസ്‌ക്കാരമാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അവകാശപ്പെടുന്നു. ഭാവിയില്‍ ആര്‍ക്കും കാറുകള്‍ വാങ്ങേണ്ടി വരില്ലെന്നാണ് സൂക്‌സ് വിശദീകരിക്കുന്നത്. എപ്പോഴെല്ലാം യാത്രയുടെ ആവശ്യം വരുന്നോ അപ്പോഴെല്ലാം സൂക്‌സ് വാഹനം നിങ്ങള്‍ക്ക് മുന്നിലെത്തിയാല്‍ വേറെ കാറിന്റെ ആവശ്യമെന്താണെന്നാണ് ചോദ്യം. ഇപ്പോള്‍ ഊബറും മറ്റും ചെയ്യുന്ന ടാക്‌സി സേവനത്തിന്റെ പരിഷ്‌കരിച്ച രൂപമായിരിക്കും സൂക്‌സ് നല്‍കുക. വേറെ ലെവല്‍ സൂക്‌സ് ടെസ്‌ല പോലുള്ള ഓട്ടോമേറ്റഡ് ഡ്രൈവിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളെ അപേക്ഷിച്ച് വ്യത്യസ്തമാണ് സൂക്‌സ് വാഹനങ്ങള്‍.…

    Read More »
  • Kerala

    കോട്ടയം മെഡി. കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സംഭവം; യുവതി അറസ്റ്റിൽ

    കോട്ടയം മെഡി. കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കളമശേരി സ്വദേശിനി നീനുവാണ് പിടിയിലായത്.നഴ്സിന്റെ വേഷത്തിലെത്തിയാണ് നീനു കുട്ടിയെ കടത്തിയത്.കുഞ്ഞിനെ തട്ടിയെടുത്തത് വില്‍ക്കാനെന്ന് നീനു പിന്നീട് പൊലീസിനോട് പറഞ്ഞു.കടം വീട്ടാൻ വേണ്ടിയായിരുന്നു ഇതെന്നും പ്രതി പോലീസിന് മൊഴി നല്‍കി. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നുമാണ് പതിനേഴ് ദിവസം മാത്രം പ്രായമുള്ള  ശിശുവിനെ കടത്തിക്കൊണ്ടുപോയത്.എന്നാൽ  സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇപ്പോൾ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

    Read More »
  • Kerala

    മതസ്പർദ്ദ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

    കട്ടപ്പന: മതസ്പർദ്ദ പരത്തുന്ന ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പന കൊല്ലംപറമ്പിൽ ഉസ്മാൻ ഹമീദ് (41) നെയാണ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേ സമയം കള്ളക്കേസ് ചമച്ചുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.  കട്ടപ്പന തകടിയേൽ ടെക്സ്റ്റയിൽസിനു സമീപം മൊബൈൽ കട നടത്തുന്ന ആളാണ് ഉസ്മാൻ.ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.അതേസമയം അനാവശ്യമായി എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന  പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.പോപ്പുലർ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിലാണ് കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്.

    Read More »
  • Kerala

    കോന്നി  വനമേഖലയിൽ നിന്നും മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കണ്ടെത്തി; കാണാതായ ദമ്പതികളെന്ന് അഭ്യൂഹം

    പത്ത​നം​തി​ട്ട: കോ​ന്നി വനമേഖലയിൽ നിന്നും ദിവസങ്ങളോളം പഴക്കമുള്ള മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി.കഴിഞ്ഞ സെ​പ്റ്റം​ബ​റി​ൽ വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യ ദമ്പതികൾക്കു വേ​ണ്ടി വ​നം​വ​കു​പ്പ് സം​ഘം പ​രി​ശോ​ധ​ന നടത്തി വരുന്നതിനിടയിലായിരുന്നു ഇത്. ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ഉൾപ്പടെയുള്ളവയാണ് ക​ണ്ടെ​ത്തി​യ​ത്.അ​തേ​സ​മ​യം ക​ണ്ടെ​ടു​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​താ​യ ദമ്പതികളുടെ ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെന്ന് പൊലീസ് വ്യക്തമാക്കി. ​വനത്തി​ൽ നി​ന്നും തേ​നും കു​ന്തി​രി​ക്ക​വും ശേ​ഖ​രി​ക്കാ​ൻ പോ​യ കൊ​ക്കാ​ത്തോ​ട് കോ​ട്ട​മ​ണ്‍​പാ​റ ഗി​രി​ജ​ൻ കോ​ള​നി​യി​ൽ ശ​ശി (24), ഭാ​ര്യ സു​നി​ത (22) എന്നിവരെയാണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ കാ​ണാ​താ​യ​ത്.പരാതിയെ തുടർന്ന് മാസങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കയായിരുന്നു.

    Read More »
  • Kerala

    സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്

    ഇടുക്കി: സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഇരട്ടയാർ ഡാം സൈറ്റിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്.ഇരട്ടയാർ സെന്റ് തോമസ് സ്കൂളിന്റെ ബസാണ് ഇന്ന് വൈകുന്നേരം അപകടത്തിൽ പെട്ടത്.  ഇരട്ടയാർ നാലുമുക്ക് റോഡിലെ കറ്റിയാ മലക്ക് സമീപമാണ് ബസ് മറിഞ്ഞത്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • India

    ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതാണെന്ന് അറിയാമോ ?

    ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതാണെന്ന് അറിയാമോ? അത് നമ്മുടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയമാണ്.സർദാർ വല്ലഭായി പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം പുതുക്കി പണിതാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ പേര് നൽകിയിരിക്കുന്നത്. 1983ലാണ് ഈ സ്റ്റേഡിയം പണിതത്. 2006ൽ നവീകരിച്ചു.63 ഏക്കറിലേക്ക് 2016 ൽ വീണ്ടും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. 800 കോടി ചിലവിട്ടാണ് പണികൾ പൂർത്തിയാക്കിയത്. ആകെ 1,10,000 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്.ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്നത്തെ ക്രിക്കറ്റ് സ്റ്റേഡിയം. 90000 പേര്‍ക്ക് ഇരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമായിരുന്നു ഇതിനുമുമ്പ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സായിരുന്നു ഇതിന് മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറി.…

    Read More »
  • Kerala

    കോഴിക്കോട് വയൽക്കരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു മരണം

    കോഴിക്കോട്∙ ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിനു സമീപം വയൽക്കരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. കോഴിക്കോട് മടവൂർ പൈമ്പാലുശ്ശേരി സ്വദേശികളായ കൃഷ്ണൻ കുട്ടി, സുധ എന്നിവരാണ് മരിച്ചത്. ലോറി കാറിനുനേരേ ഇടിച്ചു കയറുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. കാർ തകർന്ന് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. ഗുഡ്സ് ഓട്ടോയും അപകടത്തിൽപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്നു തൊണ്ടയാട് രാമനാട്ടുകര റോഡിൽ ഏറെനേരം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.

    Read More »
  • Kerala

    മൂന്നാം തരംഗ മുന്നൊരുക്കങ്ങൾ എന്തെല്ലാം?: ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം ഉടൻ

      തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുറഞ്ഞ് വന്ന കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്ന് വരികയാണ്. ഒമിക്രോണ്‍ കേസുകളും കൂടുകയാണ്. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമാണ് ഗൃഹ ചികിത്സ. ഇതിലൂടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് സമ്മര്‍ദം നല്‍കാതെ എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കാനാകും. കേരളം വളരെ ഫലപ്രദമായി നടപ്പിലാക്കിയതാണ് ഗൃഹ പരിചരണം. കേസുകള്‍ കൂടിയാല്‍ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം കാരണം ജലദോഷം, പനി, ചുമ, ശരീര വേദന എന്നിവ കാണപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുള്ളവരില്‍ കോവിഡോ ഒമിക്രോണോ ഉണ്ടാകാനും സാധ്യതയുണ്ട്. ഇവര്‍ക്ക് കോവിഡ് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി കോവിഡ്…

    Read More »
Back to top button
error: