IndiaNEWS

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതാണെന്ന് അറിയാമോ ?

ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതാണെന്ന് അറിയാമോ? അത് നമ്മുടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയമാണ്.സർദാർ വല്ലഭായി പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം പുതുക്കി പണിതാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ പേര് നൽകിയിരിക്കുന്നത്.
1983ലാണ് ഈ സ്റ്റേഡിയം പണിതത്. 2006ൽ നവീകരിച്ചു.63 ഏക്കറിലേക്ക് 2016 ൽ വീണ്ടും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. 800 കോടി ചിലവിട്ടാണ് പണികൾ പൂർത്തിയാക്കിയത്. ആകെ 1,10,000 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്.ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്നത്തെ ക്രിക്കറ്റ് സ്റ്റേഡിയം.
90000 പേര്‍ക്ക് ഇരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയമായിരുന്നു ഇതിനുമുമ്പ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം.
66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സായിരുന്നു ഇതിന് മുൻപ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറി.
ഈദൻ ഗാർഡൻ സ്റ്റേഡിയം
കൊച്ചിയിലെ‍ കലൂരില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്വന്തം ‘അന്താരാഷ്ട്ര സ്റ്റേഡിയമായ’ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ. 60,000 കാണികളെ ഉള്‍ക്കൊള്ളാനാവും. ഈ സ്റ്റേഡിയം 1996-ല്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ പണി കഴിച്ചത്.

Back to top button
error: