Month: January 2022
-
Kerala
ചില അധ്യാപകർ എങ്ങനെ പഠിപ്പിച്ചു എന്നല്ല എങ്ങനെ നമ്മളോട് പെരുമാറി എന്നതും ഒരു ഓർമ്മയാണ്.. കോട്ടൺ ഹിൽ പ്രധാനാധ്യാപകൻ ബുഹാരി കോയക്കുട്ടിയുടെ ഓർമക്കുറിപ്പ്
കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കുന്ന ചില അധ്യാപകർ!!! അങ്ങനെ ചിലരുണ്ട്…. അവരെ നമ്മൾ പല അവസരങ്ങളിൽ ഓർക്കും … പല വേദികളിൽ അവരെക്കുറിച്ചു പറയും… ഏതു പ്രായത്തിലും നമ്മളവരെ കണ്ടാൽ… അവരുടെ മുന്നിൽ പെട്ടാൽ….. അന്നത്തെ കുട്ടിയായി നമ്മൾ മാറും.. എല്ലാവർക്കും അതിനു കഴിഞ്ഞെന്നു വരില്ല… പക്ഷേ നമ്മുടെ മനസ്സ് തൊട്ടറിയുന്ന ചിലരുണ്ട്… ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ… അന്നത്തെ കാലം അറിയാമല്ലോ…? സ്‌കൂൾ തുറക്കുമ്പോഴും മുൻവർഷം ഇട്ട നിക്കറും ഉടുപ്പും തന്നെയാകും ഇടുക…. വളരെ കുറച്ചു കുട്ടികൾക്കേ പുതു വസ്ത്രം ഉണ്ടാകൂ.. അതിനേക്കാൾ ഇന്നു കൗതുകമായി തോന്നുന്നത്…. പത്താം ക്ലാസ്സിലും ഞങ്ങളൊക്കെ നിക്കർ തന്നെയായിരുന്നു ഇട്ടിരുന്നത് എന്നതാണ്!!! പറഞ്ഞു വന്നത്… അന്ന് അഞ്ചാം ക്ലാസ്സിൽ സ്‌കൂൾ തുറന്നപ്പോൾ പഴയ വസ്ത്രവും ഇട്ടു തന്നെയാണ് പോയത്… അതിൽ ഒരഭിമാനക്ഷതം ഉള്ളതായി അന്നാർക്കും തോന്നാറില്ലായിരുന്നു…. എനിക്കും തോന്നിയില്ല!!! എന്നാൽ ആ വസ്ത്രം വളരെ മുഷിഞ്ഞതായിരുന്നു എന്നു എനിക്ക് മനസിലായില്ലായിരുന്നു… പക്ഷേ എന്റെ…
Read More » -
Kerala
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സമിതി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. നഴ്‌സിംഗ് ഓഫീസര്‍, സുരക്ഷാതലവന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. അതേസമയം, ആണ്‍ സുഹൃത്ത് ഇബ്രാഹിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കേസിലെ മുഖ്യപ്രതി നീതു പോലീസിനോടു പറഞ്ഞു. ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടായിരുന്നു നീതുവിന്. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ് തന്‍റെ കുഞ്ഞാണെന്ന് കാണിക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് നീതു നൽകുന്ന വിവരം. കൂടാതെ, നീതുവിന്‍റെ പക്കല്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങുന്നതിനും വേണ്ടിയായിരുന്നു നീതു നാടകമൊരുക്കിയത്.
Read More » -
India
ഒമിക്രോൺ വൈറസ് ബാധിച്ചവരിൽ കാണുന്ന ലക്ഷണങ്ങൾ ഇവയെല്ലാം. വിശദമായി അറിയൂ..
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും പെട്ടെന്ന് തന്നെ പടർന്നുപിടിക്കുന്ന ഒന്നാണ്.എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചവരിൽ ഇത് വളരെ പെട്ടെന്ന് തന്നെ മാറുന്നുമുണ്ട്.ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ പലതും അവർ ഇതിനകം പിൻവലിച്ചതിനു കാരണവും ഇതുതന്നെയാണ്.കൃത്യമായ ഇടപെടലുകൾ.ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഒമിക്രോൺ വൈറസിന്റെ ലക്ഷണങ്ങൾ ഇവയാണ്… ചുമ, ജലദോഷം, ശരീര വേദന എന്നിങ്ങനെ തുടങ്ങി ഓമിക്രോണിന് പല ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ മുൻപ് റിപ്പോർട്ട് ചെയ്ത വൈറസുകളിൽ നിന്നും വ്യത്യസ്തമായി ചില രോഗലക്ഷണങ്ങൾ കൂടി ഈ രോഗികളിൽ കാണുന്നുണ്ട്.അതിൽ പ്രധാനപ്പെട്ടതാണ് വിശപ്പ് നഷ്ടപ്പെടുക, മനംപുരട്ടൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ. കൊവിഡ് വാക്സിൻ സ്വീകരിച്ച ആളുകളിലും ബൂസ്റ്റർ ഡോസ് സ്വീകരിച്ച ആളുകളിലും ഇവ കാണുന്നതായി പറയുന്നു.തൊണ്ടവേദന, തലവേദന,ശരീരം അധികം വിയർക്കുക, ചെറിയ ചൂട് പോലെയുള്ള ലക്ഷണങ്ങളും ഇതിനു പുറമേ ചിലരിൽ കാണുന്നുണ്ട്. ഇതുകൊണ്ടു തന്നെ ഡെൽറ്റാ വകഭേദത്തിന് എതിരെ എടുത്ത അതെ മുൻകരുതലുകളും…
Read More » -
India
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർ മരിച്ചു
കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു.കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കാൻ വേണ്ടി വഴിയരികിൽ നിർത്തുമ്പോളായിരുന്നു സംഭവം. ബസ് നിർത്തിയ ഉടനെ ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറുടെ മേൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വന്നിടിക്കുകയായിരുന്നു. ബസിനും കാറിനുമിടയിൽ പെട്ട പ്രകാശ് തൽക്ഷണം മരിച്ചു. മാഹി സ്വദേശി മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ പരിക്കും ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
NEWS
പ്രണയം നടിച്ച് 30 ലക്ഷവും സ്വർണവും കാമുകൻ കൈക്കലാക്കി, കുഞ്ഞിനെ തട്ടിയെടുത്തത് അയാളെ ബ്ലാക്ക് മെയിൽ ചെയ്യാനാണെന്ന് പ്രതി നീതു
ഭർത്താവ് വിദേശത്ത്, ആവശ്യത്തിലേറെ പണം. ഏകാന്തജീവിതം… അങ്ങനെയാണ് അനുരാജ് എന്ന 33കാരി മറ്റൊരു പുരുഷനെ കണ്ടെത്തിയത്. ഒടുവിൽ കാര്യം സാധിച്ച ശേഷം കാശും സ്വർണവും കബളിപ്പിച്ചെടുത്ത് കാമുകൻ കാലുമാറി. ഇബ്രാഹിം ബാദുഷ എന്ന കള്ളക്കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാൻ നീതു ചെയ്തത് ഒരു സ്ത്രീയും ചെയ്യാത്ത അസാധാരണമായ കാര്യങ്ങളാണ് കോട്ടയം: തന്റെ സ്വര്‍ണവും പണവും കൈക്കലാക്കി വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാമുകൻ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് നവജാതശിശുവിനെ തട്ടിയെടുത്തതെന്ന് പ്രതി നീതു പൊലീസിനോടു പറഞ്ഞു. കുട്ടിയെ കാണിച്ച് താൻ പ്രസവിച്ച കുഞ്ഞാണെന്നു വിശ്വസിപ്പിച്ച്, വിവാഹം മുടക്കുകയും പണവും സ്വര്‍ണവും തിരികെ വാങ്ങുകയുമായിരുന്നു ലക്ഷ്യം. ഇബ്രാഹിം ബാദുഷയോടൊപ്പം ഒരു ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിലാണ് നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടു പേരും ചേർന്നു പുതിയൊരു സ്ഥാപനം തുടങ്ങി. നീതു പതിവായി ബാദുഷയുടെ വീട്ടിൽ വന്നിരുന്നതായും അയൽവാസികൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും അന്വേഷണത്തിൽ പൊലീസിനു ബോധ്യമായി. ഇബ്രാഹിം ബാദുഷയും നീതു…
Read More » -
Kerala
പനനൊങ്കിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയൂ…
പനവർഗ്ഗത്തിന്റെ കായ്ക്കുലക്കു പൊതുവെ പറയുന്ന പേരാണ് പനനൊങ്ക്. പല പനകളുടെയും നൊങ്ക് ഭക്ഷ്യയോഗ്യമാണ്. കരിമ്പനക്കാണ് പ്രധാനമായി നൊങ്ക് ഉള്ളത്. ദാഹശമനത്തിനു ഇളനീർ എന്നപോലെ പനനൊങ്കും ഉപയോഗിക്കുന്നു.കേരളത്തിൽ പാലക്കാട് ജില്ലയിലാണ് നൊങ്ക് അധികവും കാണുന്നത്. കരിമ്പനയുടെ തന്നെ ഓലകൊണ്ട് നിർമ്മിച്ച കുമ്പിളിൽ ആണ് സാധാരണയായി നൊങ്ക് പകർന്ന് കിട്ടുക. ഇന്ത്യയിൽ മാത്രമല്ല കരിമ്പനയുണ്ടാകുന്ന മിക്കവാറും എല്ലാ പ്രദേശത്തും നൊങ്ക് ഉപയോഗിക്കപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപു സമൂഹമായ സെയ്ഷൽസിൽ കാണപ്പെടുന്ന “ഡക്കേനിയ നോബിലിസ്” എന്ന പനയിലും പനനൊങ്ക് ഉണ്ട്, ഇത് ഭക്ഷണാവശ്യമായി കൃഷിചെയ്യപ്പെടുന്നുമുണ്ട് വേനല്‍ക്കാലത്ത് ശരീരം തണുപ്പിയ്ക്കാന്‍ പറ്റിയ വിവിധ ഫലവര്‍ഗങ്ങള്‍ ലഭ്യമാണ്. ഇതിലൊന്നാണ് ഐസ് ആപ്പിള്‍ എന്ന ഇംഗ്ലീഷ് പേരുള്ള പനനൊങ്ക്. ശരീരം തണുപ്പിയ്ക്കാന്‍ മാത്രമല്ല, വിവിധ തരം പോഷകങ്ങളുടെ കലവറ കൂടിയാണ് പനനൊങ്ക്. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, അയേണ്‍, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലത്തു വരുന്ന ചിക്കന്‍ പോക്‌സ് പോലുള്ള അസുഖമുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ഒരു പ്രധാന…
Read More » -
India
കോയമ്പത്തൂരിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു മലയാളികൾ അറസ്റ്റില്‍
കോയമ്പത്തൂർ:പില്ലൂർ അണക്കെട്ടിനുസമീപം പട്ടാപ്പകൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു മലയാളി യുവാക്കൾ അറസ്റ്റിൽ. ചുണ്ടപ്പട്ടി വില്ലേജിലെ 33-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മലയാളികളായ രണ്ടുപേരെ പില്ലൂർ പോലീസ് അറസ്റ്റുചെയ്തത്. മണ്ണാർക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂർ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മ ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേല്പിച്ചത്.
Read More » -
Kerala
എറണാകുളം– -ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാമതൊരു ‘അതിവേഗപാത’ അപ്രായോഗികമെന്ന് റെയില്‍വേ
1998- ൽ ഒ രാജഗോപാൽ റയിൽവെ സഹമന്ത്രിയായിരുന്ന കാലം മുതൽ റെയില്‍വേയുടെ പരിഗണനയിലുള്ള ഒരു വിഷയമാണ് എറണാകുളം-ഷൊർണൂർ മൂന്നാം പാത.വർഷങ്ങളോളം കൂകിപായാതെ കിടന്ന പദ്ധതിക്ക് അൽപ്പമെങ്കിലും അനക്കം വച്ചത് 2018–-19 ലെ ബജറ്റിലാണ്.1000 കോടി രുപ മുടക്കി ഷൊര്‍ണൂര്‍–-എറണാകുളം റൂട്ടില്‍ മൂന്നാമതൊരു പാതയ്ക്കുള്ള നടപടി വേഗത്തിലാക്കുമെന്നായിരുന്നു ആ പ്രഖ്യാപനം.ഇതു മാത്രമല്ല, യാത്രിയോം …കൃപയാ ദ്യാൻ ദീജിയെ…’.പറഞ്ഞതുപോലെ വേറെയും ഉണ്ട് നിരവധി പദ്ധതികൾ. അതിൽ പ്രധാനപ്പെട്ടതാണ് നേമം കോച്ചിങ് സെന്ററിന് 67 കോടിയും കൊല്ലം മെമുഷെഡിന് 14 കോടിയും വകയിരുത്തിയ സംഭവങ്ങൾ.ഇതിൽ മെമുഷെഡ് മാത്രമാണ് പണി ‘ആരംഭിച്ചത്’. ഷൊര്‍ണൂര്‍–-എറണാകുളം മൂന്നാംപാതയുടെ അവസാന സര്‍വേ കഴിഞ്ഞപ്പോഴേക്കും ചെലവ് 1500 കോടതിയിലെത്തി.അതാകട്ടെ ഇപ്പോൾ കൊട്ടിഘോഷിക്കുന്നതുപോലെയുള്ള അതിവേഗ പാതയുമല്ല.മൂന്നാമതൊരു പാത കൂടി വന്നുകഴിയുമ്പോൾ ട്രാഫിക് പരിഷ്കരണത്തെ തുടർന്നുണ്ടാകുന്ന സ്വാഭാവിക വേഗത കൂടൽ മാത്രം. ഇനി കേരളത്തിൽ റയിൽവേയുടെ മറ്റു പദ്ധതികൾ ഏതൊക്കെയെന്ന് നോക്കാം. 1∙ നേമം ടെർമിനൽ– 2019ൽ പീയൂഷ് ഗോയൽ തറക്കല്ലിട്ടു– 117 കോടി രൂപയുടെ…
Read More » -
India
മോശം കാലാവസ്ഥയിൽ കപ്പൽ മുങ്ങി; ഇന്ത്യൻ നാവികരെ രക്ഷിച്ച് ഇറാൻ
ടെഹ്റാൻ: മോശം കാലാവസ്ഥയെ തുടർന്ന് ഒമാനിലേക്കുള്ള യാത്രാമധ്യേ മുങ്ങിയ കപ്പലിൽ നിന്ന് 11 ഇന്ത്യൻ നാവികരെ ഇറാൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഒമാനിലെ സോഹാർ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പൽ ശക്തമായ കാറ്റും സാങ്കേതിക പ്രശ്നങ്ങളും മൂലം മുങ്ങുകയായിരുന്നു. തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഗബ്രിക്ക് ജില്ലയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിന് അഭിമുഖമായി എത്തിയപ്പോഴായിരുന്നു കപ്പൽ മുങ്ങിയത്.പഞ്ചസാരയുമായി പോയ കപ്പലാണ് മുങ്ങിയത്.അതേസമയം കപ്പൽ ജീവനക്കാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജാസ്ക് കൗണ്ടി (സൗത്ത്) ആക്ടിംഗ് ഗവർണർ അലി മെഹ്റാനി അറിയിച്ചു.
Read More » -
Kerala
തളിപ്പറമ്പ് ചന്തയിൽ മീൻചുമന്ന് ഹരിശ്രീ അശോകൻ
തളിപ്പറമ്പ് ചന്തയിൽ മീൻ ചുമക്കുന്ന നടൻ ഹരിശ്രീ അശോകൻ നാട്ടുകാർക്കും മീൻ വാങ്ങാനെത്തിയവർക്കും കൗതുകമായി.കുറെ നാളായി അവസരങ്ങൾ ഇല്ലാത്തതും കൊറോണയും ലോക്ഡൗണുമൊക്കെ ചേർന്നും ഹരിശ്രീ അശോകനെ ഒരു ചുമട്ടുതൊഴിലാളിയാക്കി മാറ്റിയോ എന്നതായിരുന്നു നാട്ടുകാരുടെ കൗതുകത്തിന് പിന്നിൽ.പണ്ടുകാലത്ത് ജീവിക്കാൻ വേണ്ടി കേബിൾ കുഴി എടുക്കാൻ പോയ കാര്യമൊക്കെ താരം തന്നെ ഇതിനുമുൻപ് പലപ്രാവശ്യം പങ്ക് വച്ചിട്ടുമുണ്ട്. എന്നാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതോടെ താരം തന്നെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.ഹരിശ്രീ അശോകൻ നായകനായെത്തുന്ന ‘അന്ത്രുമാൻ’ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു തളിപ്പറമ്പിലേത്.ശിവകുമാർ കാങ്കോലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. മീൻചന്തയിലെ തൊഴിലാളിയുടെ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്നത്. മീൻപെട്ടി ചുമക്കുന്നതും അത് കച്ചവടക്കാർക്ക് നൽകുന്നതും കൂലി വാങ്ങുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
Read More »