Month: January 2022
-
Kerala
ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന്
കേരള സര്‍ക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. 2022 ജനുവരി 14 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും. ‘സ്വാമി സംഗീതമാലപിക്കും”, “എന്‍മനം പൊന്നമ്പലം”, “എല്ലാ ദുഃഖവും തീര്‍ത്തുതരൂ” തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.1973 ൽ പി.എ. തോമസ്സിന്റെ ‘ജീസ്സസ്‘ എന്ന ചിത്രത്തിനുവേണ്ടി ‘ഹോശാന…’ എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നൽകിയത്. ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അമ്പാടി തന്നിലൊരുണ്ണി എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
Read More » -
Kerala
ഹൈദരാബാദില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിക്ഷേപക സംഗമം; കിറ്റെക്സിന് മറുപടി
കിറ്റെക്‌സ് തെലങ്കാനയിലേയ്ക്ക് ചേക്കേറാനൊരുങ്ങുന്ന വാർത്തകൾക്കിടയിൽ ഹൈദാബാദില്‍ വച്ചുതന്നെ നിക്ഷേപക സംഗമം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് വൈകിട്ട് നാല് മുപ്പതിന് ഹൈദരാബാദിലെ ഹോട്ടല്‍ ഹയാത്തില്‍വച്ച് 50ഓളം മേധാവികളുമായും വിവിധ നിക്ഷേപകരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഫാര്‍മ, ബയോടെക്നോളജി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്ബനികളാണ് പങ്കെടുക്കുന്നത്. പ്രധാനമായും കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍, ക്രമസമാധാനം ഉള്‍പ്പടെയുള്ള അനുകൂല സാഹചര്യങ്ങള്‍, കേരളത്തിനെതിരെയുള്ള പ്രചാരങ്ങള്‍ എന്നിവയ്ക്കെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കും.കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം.
Read More » -
India
പ്രധാനമന്ത്രിയെ പഞ്ചാബിൽ തടഞ്ഞത് ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി)
ന്യൂഡെൽഹി: ഫിറോസ്പുരിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഴിയിൽ തടഞ്ഞത് ഭാരതീയ കിസാൻ യൂണിയന്റെ (ക്രാന്തികാരി) സംഘം.പ്രധാമന്ത്രി വരുന്നുണ്ടെന്നും റോഡ് ഒഴിവാക്കിക്കൊടുക്കണമെന്നും ഫിറോസ്പുർ സീനിയർ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടും റോഡ് ഒഴിഞ്ഞു കൊടുക്കാൻ ഇവർ തയ്യാറായില്ല.സംഭവത്തിൽ ഫിറോസ്പൂർ പോലീസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധത്തിന് തീരുമാനിച്ച ഏഴ് കർഷക സംഘടനകളിൽ വാഹനവ്യൂഹം കടന്നുവന്ന ഫിറോസ്പുർ – മോഗ റോഡിലെ പിയനിയാര ഗ്രാമം ഉപരോധിക്കാൻ ചുമതല നൽകപ്പെട്ടത് അവിടെ സ്വാധീനമുള്ള ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി) വിഭാഗത്തിനായിരുന്നു.ഫിറോസ്പുർ ജില്ലയിലെ ഹുസൈനിവാല രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പിയനിയാര ഗ്രാമം.ഭഗത് സിങ്ങിന്റെ ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷി മണ്ഡപം ഇവിടെയാണ്.മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രി ഇവിടേക്ക് വന്നത്.
Read More » -
Kerala
സഞ്ജിത്ത് വധം: പോപുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
പാലക്കാട് സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. പുന്നത്തല പുതുശ്ശേരിപ്പറമ്പിൽ അബ്ദുൽ ഹക്കീമാണ് (45) പിടിയിലായത്. പോപ്പുലർ ഫ്രണ്ട് പുത്തനത്താണി ഏരിയ പ്രസിഡന്റായ ഇയാൾക്കെതിരെ പ്രതികളെ സഹായിച്ചു എന്നതിനാണ് കേസ്. ആലത്തൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Read More » -
Kerala
തിരുവനന്തപുരത്തു നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത;പ്രാഥമിക സർവേ ആരംഭിച്ചു
തിരുവനന്തപുരത്തു നിന്ന് എംസി റോഡിന് ബദലായി അങ്കമാലിയിലേക്കുള്ള പുതിയ മലയോര പാതയുടെ സർവേ ആരംഭിച്ചു.കേന്ദ്ര സർക്കാരിന്‍റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത വരുന്നത്. നാലുവരിയിൽ നിർമ്മിക്കുന്ന ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്.തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം.നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയിൽ എത്തുന്നത്. പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെയാണ് നിയോഗിച്ചിരിക്കുന്നത്.നിലവിൽ തിടനാട്ടിലാണ് സർവേ ആരംഭിച്ചത്. പുനലൂർ, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങൾ ഒഴിവാക്കിയാണ് പുതിയ പാതയുടെ അലൈൻമെന്‍റ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പാത കൂടുതൽ പ്രയോജനപ്പെടും.കൂടാതെ,…
Read More » -
Kerala
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിൽ എം സ്വരാജ് സ്ഥാനാർത്ഥിയാകാൻ സാധ്യത
പിടി തോമസിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പു ചര്‍ച്ച സജീവമായ തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ഥിയായി സംസ്ഥാന കമ്മറ്റി അംഗം എം. സ്വരാജ് എത്താന്‍ സാധ്യത.കൊച്ചി മേയര്‍ എം. അനില്‍കുമാറിന്റെ പേരും ഉയരുന്നുണ്ടെങ്കിലും സ്വരാജിന് തന്നെയാണ് മുൻതൂക്കം. മുന്നണിയിലോ, സി.പി.എമ്മിലോ സ്ഥാനാര്‍ഥിക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ച തുടങ്ങിയിട്ടില്ലെങ്കിലും ഭരണാനൂകൂലഘടകം മുതലാക്കി നിയമസഭയില്‍ ഇടതുമുന്നണിയുടെ സീറ്റു നില നൂറിലെത്തിക്കുകയാണ് സി.പി.എം. ലക്ഷ്യം.ജയിക്കുമെന്നുറപ്പിച്ചിട്ടും തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടതോടെ നിയമസഭയില്‍ എത്തേണ്ടയൊരാള്‍ എത്താത്തതിന്റെ നിരാശ ഇപ്പോഴും മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കുണ്ട്.അതിനാൽ സ്വരാജിന് തന്നെയാണ് നിലവിൽ മുൻതൂക്കം. ഇടതുസ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണക്കാരായി എന്ന പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയെറ്റ് അംഗം സി.കെ. മണിശങ്കര്‍, വൈറ്റില മുന്‍ ഏരിയ സെക്രട്ടറി കെ.ഡി. വിന്‍സെന്റ് എന്നിവരെ സസ്പെന്‍ഡുചെയ്തത് ശരിവയ്ക്കണമെങ്കില്‍, തൃക്കാക്കരയില്‍ സി.പി.എമ്മിന് ജയം അനിവാര്യവുമാണ്. അതേസമയം തങ്ങൾക്ക് അനുകൂലമായ സഹതാപതരംഗം മുതലെടുക്കാൻ യുഡിഎഫ് ഇപ്പോഴെ കച്ചകെട്ടി തുടങ്ങിയിട്ടുണ്ട്.എന്നാൽ സ്ഥാനാർത്ഥി നിർണയം അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.കാരണം ഒരു ഡസനിലേറെ നേതാക്കളാണ് സ്ഥാനാർത്ഥി മോഹവുമായി…
Read More » -
Kerala
കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്‍റെ മിന്നൽപരിശോധന; കണക്കിൽപ്പെടാത്ത 49,920 രൂപ കണ്ടെത്തി
രഹസ്യ വിവരത്തെതുടർന്ന് വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിൽ നിന്നും കണക്കിൽപ്പെടാത്ത 49,920 രൂപ കണ്ടെടുത്തു.ബുധനാഴ്ച വൈകിട്ട് നാലോടെ ആരംഭിച്ച പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു.സീനിയർ ക്ലർക്കിന്‍റെ പക്കൽനിന്ന് 3470 രൂപയും റെക്കോഡ് കോംപാക്ട് റൂം ഫയലുകൾക്കിടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3000 രൂപയും കണ്ടെത്തി. 43,450 രൂപ സബ്രജിസ്ട്രാർ ഓഫിസറുടെ മേശയിൽനിന്നാണ് പിടികൂടിയത്. സംശയം ഉളവാക്കുന്ന ചില ഫയലുകൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കുമെന്ന് വിജിലൻസ് അറിയിച്ചു.രജിസ്ട്രേഷൻ സംബന്ധിച്ച നിരവധി ക്രമക്കേടുകൾ ഓഫിസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. വിജിലൻസ് ഇൻസ്പെക്ടർമാരായ സജു എസ്. ദാസ്, ജയകുമാർ, സബ് ഇൻസ്പെക്ടർ തോമസ്, സ്റ്റാൻലി, എ.എസ്.ഐമാരായ ടിജു, തോമസ്, വിജിലൻസ് പൊലീസ് ഉദ്യോഗസ്ഥരായ അരുൺ ചന്ദ്, സൂരജ്, സുരേഷ്, രഞ്ജിനി, രാഹുൽ രവി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Read More » -
Kerala
ആധാരം എഴുത്തിന് ഇനി പതിനായിരങ്ങൾ കൊടുക്കേണ്ട, അറിയാം കൂടുതൽ വിവരങ്ങൾ
വസ്തു വിൽക്കുന്നവരും വാങ്ങുന്നവരുമൊക്കെ അറിയുക.ആധാരമെഴുത്തിനായി ഇനി ആയിരങ്ങൾ ഒന്നും മുടക്കേണ്ട ആവശ്യമില്ല.ഇതുവഴി നിങ്ങൾ അറിയാതെ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്. ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം പിന്നിട്ടിട്ടും ഇതുവരെയായി കേരളത്തിൽ ആകെ ഈ സൗകര്യം ഉപയോഗിച്ചത് 200 പേർ മാത്രം ! പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും പഴയ ശൈലി തന്നെയാണ് ഇപ്പോഴും ശരിയെന്നുള്ള വിശ്വാസവുമാണ് ഇതിന് പിന്നിൽ. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യുകയും ചെയ്യാം. പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാലും മതി.ഇതിന് ആധാരമെഴുത്തുകാർ തന്നെ വേണമെന്നുമില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ…
Read More » -
NEWS
പ്യൂണില്‍ നിന്നും കോടീശ്വരനായി മാറിയ ബല്‍വന്ത് പരേഖിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു പശയായിരുന്നു-ഫെവിക്കോൾ
ഒരു കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ ടീവിയില്‍ ലൈവ് കാണുമ്പോള്‍ അതിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഫെവികോള്‍ എന്ന ബ്രാന്റിന്റെ പരസ്യം.ഫെവിക്കോൾ തേച്ച തടിക്കഷണവുമായി മീൻ പിടിക്കുന്ന ആ പരസ്യം ജനകോടികളെ ആകർഷിച്ച ഒന്നായിരുന്നു. ജനപ്രീതിയിൽ മാത്രമല്ല, ആശാരിമാരുടെ പണിസഞ്ചിയിലെ സ്ഥിരം സാന്നിധ്യവുമാണ് ഇന്ന് ഫെവിക്കോൾ. പക്ഷെ ഫെവിക്കോള്‍ എന്ന ബ്രാന്‍ഡ് നമുക്ക് സമ്മാനിച്ച ഫെവിക്കോള്‍ മാന്‍ ബല്‍വന്ത് പരേഖിന്റെ ജീവിതം ആരും അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്.മുംബയിലെ ഒരു മരത്തടി വില്‍പ്പന കേന്ദ്രത്തില്‍ പ്യൂണായി ജിവിതം കഴിച്ചുകൂട്ടാതെ തന്റെ താരതമ്യേന ചെറിയ പശ്ചാത്തലത്തില്‍ നിന്നും വളര്‍ന്ന് ഇന്ത്യ അറിയുന്ന ഒരു സമ്പന്നനായ വ്യവസായിയായി മാറിയ ബല്‍വന്ത് പരേഖ് എന്ന ഗുജറാത്തിയുടെ ജീവിതം ആര്‍ക്കും പ്രചോദനം തന്നെയാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യകാല സംരഭകരിൽ ഒരാളാണ് ബല്‍വന്ത് പരേഖ്. ഗുജറാത്തിലെ ഭാവ്നഗറിലെ മഹുവ എന്ന ചെറുപട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. യാതൊരു ബിസിനസ് പാരമ്ബര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മുംബൈയിലെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമപഠനത്തിന് ചേര്‍ന്ന അദ്ദേഹം ഇടയ്ക്കു…
Read More » -
India
തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. പോലീസിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പോലീസ് വെടിവച്ചത്. കഴിഞ്ഞ ദിവസം ചെങ്കൽപ്പേട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മഹേഷ്, കാര്‍ത്തിക് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ്, മൊയ്തീൻ എന്നിവർ. ഇവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പോലീസിനു നേരെ ബോംബെറിഞ്ഞതിന് ശേഷം പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതികൾ കൊല്ലപ്പെട്ടത്. ബോംബ് ആക്രമണത്തിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
Read More »