IndiaNEWS

ഒമിക്രോൺ വൈറസ് ബാധിച്ചവരിൽ കാണുന്ന ലക്ഷണങ്ങൾ ഇവയെല്ലാം. വിശദമായി അറിയൂ..

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും പെട്ടെന്ന് തന്നെ പടർന്നുപിടിക്കുന്ന ഒന്നാണ്.എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചവരിൽ ഇത് വളരെ പെട്ടെന്ന് തന്നെ മാറുന്നുമുണ്ട്.ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച  ദക്ഷിണാഫ്രിക്കയില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ പലതും അവർ ഇതിനകം പിൻവലിച്ചതിനു കാരണവും ഇതുതന്നെയാണ്.കൃത്യമായ ഇടപെടലുകൾ.ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഒമിക്രോൺ വൈറസിന്റെ ലക്ഷണങ്ങൾ ഇവയാണ്…
 ചുമ, ജലദോഷം, ശരീര വേദന എന്നിങ്ങനെ തുടങ്ങി ഓമിക്രോണിന് പല ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ മുൻപ് റിപ്പോർട്ട് ചെയ്ത വൈറസുകളിൽ നിന്നും വ്യത്യസ്തമായി ചില രോഗലക്ഷണങ്ങൾ കൂടി ഈ രോഗികളിൽ കാണുന്നുണ്ട്.അതിൽ പ്രധാനപ്പെട്ടതാണ് വിശപ്പ് നഷ്ടപ്പെടുക, മനംപുരട്ടൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ.  കൊവിഡ് വാക്സിൻ സ്വീകരിച്ച ആളുകളിലും ബൂസ്റ്റർ ഡോസ് സ്വീകരിച്ച ആളുകളിലും ഇവ കാണുന്നതായി പറയുന്നു.തൊണ്ടവേദന, തലവേദന,ശരീരം അധികം വിയർക്കുക, ചെറിയ ചൂട് പോലെയുള്ള ലക്ഷണങ്ങളും ഇതിനു പുറമേ ചിലരിൽ കാണുന്നുണ്ട്.
ഇതുകൊണ്ടു തന്നെ ഡെൽറ്റാ വകഭേദത്തിന് എതിരെ എടുത്ത അതെ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും ഒമിക്രോൺ വകഭേദത്തിന് എതിരെയും എല്ലാവരും എടുക്കണം.മുകളിൽ പറഞ്ഞ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധനയും ചികിത്സയും ഉറപ്പാക്കണം.ഭയമല്ല, ജാഗ്രത മാത്രമാണ് ഇവിടെയും വേണ്ടത്.നമ്മൾ ഇതിനെയും അതിജീവിക്കും എന്നതിൽ തർക്കമില്ല.

Back to top button
error: