KeralaNEWS

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ സമിതി

 

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. നഴ്‌സിംഗ് ഓഫീസര്‍, സുരക്ഷാതലവന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

Signature-ad

അതേസമയം, ആണ്‍ സുഹൃത്ത് ഇബ്രാഹിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കേസിലെ മുഖ്യപ്രതി നീതു പോലീസിനോടു പറഞ്ഞു. ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടായിരുന്നു നീതുവിന്.

ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ് തന്‍റെ കുഞ്ഞാണെന്ന് കാണിക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് നീതു നൽകുന്ന വിവരം.

കൂടാതെ, നീതുവിന്‍റെ പക്കല്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങുന്നതിനും വേണ്ടിയായിരുന്നു നീതു നാടകമൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: