IndiaNEWS

മോ​ശം​ കാലാവസ്ഥയിൽ ക​പ്പ​ൽ മു​ങ്ങി; ഇ​ന്ത്യ​ൻ നാവികരെ രക്ഷിച്ച് ഇ​റാ​ൻ 

ടെഹ്റാൻ: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മു​ങ്ങി​യ ക​പ്പ​ലി​ൽ നി​ന്ന് 11 ഇ​ന്ത്യ​ൻ നാ​വി​ക​രെ ഇ​റാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഒ​മാ​നി​ലെ സോ​ഹാ​ർ തു​റ​മു​ഖ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​പ്പ​ൽ ശ​ക്ത​മാ​യ കാ​റ്റും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളും മൂ​ലം മുങ്ങുകയായിരുന്നു.
തെ​ക്ക​ൻ ഹോ​ർ​മോ​സ്ഗാ​ൻ പ്ര​വി​ശ്യ​യി​ലെ ഗ​ബ്രി​ക്ക് ജി​ല്ല​യി​ൽ നി​ന്ന് നാ​ല് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യി  എത്തിയപ്പോഴായിരുന്നു ക​പ്പ​ൽ മുങ്ങിയത്.പഞ്ചസാരയുമായി പോയ കപ്പലാണ് മുങ്ങിയത്.അതേസമയം ക​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജാ​സ്ക് കൗ​ണ്ടി (സൗ​ത്ത്) ആ​ക്ടിം​ഗ് ഗ​വ​ർ​ണ​ർ അ​ലി മെ​ഹ്‌​റാ​നി അ​റി​യി​ച്ചു.

Back to top button
error: