KeralaNEWS

ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന്

കേരള സര്‍ക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി.
2022 ജനുവരി 14 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച്‌ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍‌ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും.

‘സ്വാമി സംഗീതമാലപിക്കും”, “എന്‍മനം പൊന്നമ്പലം”, “എല്ലാ ദുഃഖവും തീര്‍ത്തുതരൂ” തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.1973 ൽ പി.എ. തോമസ്സിന്റെ ‘ജീസ്സസ്‘ എന്ന ചിത്രത്തിനുവേണ്ടി ‘ഹോശാന…’ എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നൽകിയത്.

ആരാന്റെ മുല്ല കൊച്ചുമുല്ലപപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.  അമ്പാടി തന്നിലൊരുണ്ണി എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: