IndiaNEWS

പ്രധാനമന്ത്രിയെ പഞ്ചാബിൽ തടഞ്ഞത് ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ (ക്രാ​ന്തി​കാ​രി) 

 ന്യൂഡെൽഹി: ഫി​റോ​സ്​​പു​രി​ലേ​ക്ക്  പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
വഴിയിൽ തടഞ്ഞത് ഭാ​ര​തീ​യ കി​സാ​ൻ യൂണിയന്റെ (ക്രാ​ന്തി​കാ​രി) സംഘം.പ്രധാമന്ത്രി വരുന്നുണ്ടെന്നും
 റോ​ഡ്​ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്നും ഫി​റോ​സ്​​പു​ർ സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​  ആവശ്യപ്പെട്ടിട്ടും റോഡ് ഒഴിഞ്ഞു കൊടുക്കാൻ ഇവർ തയ്യാറായില്ല.സംഭവത്തിൽ ഫിറോസ്പൂർ പോലീസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.​
പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്​ തീ​രു​മാ​നി​ച്ച ഏ​ഴ്​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​വ​ന്ന ഫി​റോ​സ്​​പു​ർ – മോ​ഗ റോ​ഡി​ലെ പി​യ​നി​യാ​ര ഗ്രാ​മം ഉ​പ​രോ​ധി​ക്കാ​ൻ ചു​മ​ത​ല ന​ൽ​ക​പ്പെ​ട്ട​ത്​ അ​വി​ടെ സ്വാ​ധീ​ന​മു​ള്ള ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ (ക്രാ​ന്തി​കാ​രി) വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു.ഫി​റോ​സ്​​പു​ർ ജി​ല്ല​യി​ലെ ഹു​സൈ​നി​വാ​ല ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​ൽ നി​ന്ന്​ 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ പി​യ​നി​യാ​ര ഗ്രാ​മം.ഭഗത് സിങ്ങിന്റെ ഉൾപ്പെടെയുള്ളവരുടെ രക്തസാക്ഷി മണ്ഡപം ഇവിടെയാണ്.മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രി ഇവിടേക്ക് വന്നത്.

Back to top button
error: