KeralaNEWS

ഹൈദരാബാദില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിക്ഷേപക സംഗമം; കിറ്റെക്സിന് മറുപടി 

കിറ്റെക്‌സ് തെലങ്കാനയിലേയ്ക്ക് ചേക്കേറാനൊരുങ്ങുന്ന വാർത്തകൾക്കിടയിൽ ഹൈദാബാദില്‍ വച്ചുതന്നെ നിക്ഷേപക സംഗമം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് വൈകിട്ട് നാല് മുപ്പതിന് ഹൈദരാബാദിലെ ഹോട്ടല്‍ ഹയാത്തില്‍വച്ച്‌ 50ഓളം മേധാവികളുമായും വിവിധ നിക്ഷേപകരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

 

ഫാര്‍മ, ബയോടെക്നോളജി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്ബനികളാണ് പങ്കെടുക്കുന്നത്. പ്രധാനമായും കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍, ക്രമസമാധാനം ഉള്‍പ്പടെയുള്ള അനുകൂല സാഹചര്യങ്ങള്‍, കേരളത്തിനെതിരെയുള്ള പ്രചാരങ്ങള്‍ എന്നിവയ്ക്കെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കും.കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: