Month: January 2022
-
Kerala
കെ-റെയിലിനെ എതിർക്കുന്നവരെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പേരെടുത്ത് പറയാതെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി.തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സന്ദീപാനന്ദ ഗിരിയുടെ ട്രോളല്‍ 2025ലെ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് കെ റെയില്‍ ഗുണകരമായി ഭവിക്കും. ഒപ്പം ഹെലികോപ്ടര്‍ വാടകയും ലാഭിക്കാം.ഹെലികോപ്റ്ററിന്റെയും അതിവേഗ ട്രെയിനിന്റേയും ചിത്രത്തോടൊപ്പം സന്ദീപാന്ദഗിരി കുറിച്ചു. കെ റെയിൽ വന്നതിനു ശേഷമുള്ള പത്ര വാർത്തകൾ എടപ്പാൾ; പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട കേരളത്തിലെ 108 ശിവാലയങ്ങളിലും ശിവരാത്രി നാളിൽ ഭക്തജനങ്ങൾക്ക് ദർശനം നടത്തുന്നതിനായി അന്നേ ദിവസം ശംഭോമഹാദേവ എന്ന പേരിൽ ഒരു സൌജന്യ ട്രെയിൻ അനുവദിക്കണമെന്നും അല്ലാത്തപക്ഷം സിൽവർ ലൈനിലൂടെ ജനങ്ങൾ നാമജപം നടത്തുമെന്നും മുൻ മിസ്സോറാം…………………… കൊച്ചി; കേരള ലാലിഗ ധാരണയായി, ലാറ്റിനമേരിക്കൻ ഫുട്ബോൾ ടീമുകൾ കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് മൂന്ന് സ്റ്റേഡിയങ്ങളിലായി 30 മത്സരങ്ങൾക്ക് കേരള ഫുട്ബോൾ അസോസിയേഷനുമായി ധാരണയായി. കേരളത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും എല്ലാ മത്സരങ്ങളും കാണാൻ കഴിയും വിധത്തിലായിരിക്കും സമയം ക്രമീകരിക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. തൃശൂർ;…
Read More » -
NEWS
ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ, കാമുകൻ അറസ്റ്റില്‍
പെണ്‍കുട്ടി ലൈംഗീകചൂഷണത്തിനിരയായതായി വൈദ്യ പരിശോധയിൽ കണ്ടെത്തി. അലന് പീറ്റര്‍ എന്ന യുവാവുമായി 17കാരിയായ പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവത്രേ. ഒടുവിൽ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് നവംബര്‍ ഒന്നിന് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത് നെടുമങ്ങാട്: ഇടിഞ്ഞാര്‍ വിട്ടിക്കാവിലെ 17 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുവാവ് അറസ്റ്റില്‍. തെന്നൂര്‍ ഇടിഞ്ഞാര്‍ കല്യാണിക്കരിക്കകം സോജി ഭവനില്‍ അലന് പീറ്റര്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ നവംബര്‍ ഒന്നിന് വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീത ചൂഷണത്തിനിരയായതായി കണ്ടെത്തി. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്സി, എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്റെ മേല്‍നോട്ടത്തില്‍ പാലോട് ഇന്‍സ്പെക്ടര്‍ സി.കെ മനോജ്, എസ് ഐ നിസാറുദ്ദീന്‍, ജി എസ് ഐ വിനോദ്, ഉദയകുമാര്‍, റഹിം, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം…
Read More » -
India
നുപ്സ് (Knups ) അഥവാ മേഘാലയയിലെ പരമ്പരാഗത ഖാസി കുടകൾ
മഴ വന്നാൽ കുട വേണം മഴ അതിശക്തമാണെങ്കിൽ കുടയും കരുത്തുള്ളതാക്കണം. അപ്പോൾ കോരിച്ചൊരിയുന്ന മഴ പെയ്യുന്ന മൗസിൻറവും ചിറാപുഞ്ചിയുമൊക്കെ ഉള്ള മേഘാലയക്കാർക്ക് അവരുടെ കുട തീർച്ചയായും കരുത്തൻ തന്നെ ആകണം .അതാണ് നുപ്സ്. മുളയും ഇലയുംകൊണ്ടു നിർമിക്കുന്ന പരമ്പരാഗത കുട ആണ് നുപ്സ്. തലയും ശരീരവും ഒരു പോലെ മൂടുന്നു എന്നതാണ് നുപ്സിന്റെ ഏറ്റവും വലിയ ഗുണം.വർഷത്തിന്റെ അധിക സമയവും മഴ പെയ്യുന്ന നാട്ടിൽ മഴയെ പേടിക്കാതെ രണ്ടു കൈകളും സ്വതന്ത്രമായി ഉപയോഗിച്ചു ജോലിചെയ്യാൻ വേണ്ടിയാണ് നുപ്സ് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്.പിന്നീട് അത് മേഘാലയൻ ജീവിതത്തിന്റെ ഭാഗമായി മാറി. ശക്തമായ കാറ്റിൽ പോലും പറന്നു പോകില്ല എന്നത് നുപ്സ്നെ ജനപ്രിയമാക്കുന്നു.വലിയ ആലിപ്പഴം പൊഴിയുന്ന സമയങ്ങളിൽ പരിക്കുകൾ കൂടാതെ രക്ഷപ്പെടാനും നുപ്സ് സഹായിക്കുന്നു. 120 രൂപ മുതൽ 150 രൂപ വരെയാണ് നുപ്സ് ന്റെ വില.തല മാത്രം മൂടുന്ന ഇതിന്റെ ചെറിയ മോഡൽ knup rit( നപ്രിട്) എന്ന…
Read More » -
NEWS
കൊല്ലത്ത് സബ് ഇൻസ്പെക്ടർ വാഹനാപകടത്തിൽ മരിച്ചു
ഇരുമ്പുപാലത്തിന് സമീപത്തു വച്ച് എസ്. ഐ സുരേഷ് കുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ റെഡി മിക്സ് ലോറി തട്ടിയാണ് അപകടം സംഭവിച്ചത്. മുളങ്കാടകം സ്വദേശിയാണ്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയാണ് കൊല്ലം: ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശി സുരേഷ് കുമാറാണ്(52) മരിച്ചത്. ഡ്യൂട്ടിക്കായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ഇരുമ്പുപാലത്തിന് സമീപം റെഡി മിക്സ് ലോറി തട്ടിയാണ് അപകടം. കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
NEWS
നടൻ ദിലീപ് പ്രതിയായ കേസ്, സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി
“പ്രോസിക്യൂഷന്റെ വീഴ്ചകൾ മറികടക്കാൻ വേണ്ടിയാകരുത് പുനർവിസ്താരം. വിചാരണ നീട്ടനാണോ പ്രോസിക്യൂഷൻ ശ്രമിക്കുന്നത്…? ഇരയുടെ മാത്രമല്ല പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണം. സാക്ഷിവിസ്താരം മാസങ്ങൾ മുമ്പേ കഴിഞ്ഞതാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആവശ്യത്തിന് പിന്നിൽ എന്താണ്…” ഹൈക്കോടതി ചോദിക്കുന്നു. കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യത്തിനെതിരെ ഹൈക്കോടതി. കേസിന് അനുകൂലമാകുന്ന സാക്ഷിമൊഴികൾ ഉണ്ടാക്കാനാണ് പുതിയ നീക്കമെന്നു സംശയിക്കാം എന്ന് അസന്നിഗ്ദ്ധമായി ചൂണ്ടിക്കാട്ടിയ കോടതി സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നും വ്യക്തമാക്കി. വിചാരണയിൽ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ മറികടക്കാനാകരുത് പുനര്‍വിചാരണ. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. ഇവിടെ സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് പുതിയ ആവശ്യം ഉയർത്തിയിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന്‍ നീക്കമെന്നു കോടതി ചോദിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മിൽ എന്ത് ബന്ധമാണുള്ളത്. ഇയാളുടെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നും പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. അതേ സമയം കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾക്കു…
Read More » -
Kerala
‘കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക’; കെ.സുധാകരനോട് എം.വി ജയരാജന്‍
കണ്ണൂർ:കല്ല് പറിക്കാൻ വരുന്നതിനു മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് കെ സുധാകരനോട് എം.വി.ജയരാജൻ. കെ റെയിൽ-സിൽവർലൈൻ പദ്ധതിയുടെ സർവേക്കല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആഹ്വാനത്തിനുള്ള മറുപടിയായാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇത് പറഞ്ഞത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.സർവേ കല്ല് പിഴുതെറിയാൻ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂവെന്നും ജയരാജൻ പറയുന്നു.
Read More » -
Kerala
സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. സിൽവർലൈൻ പ്രത്യേക പദ്ധതിയല്ലെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്നും കേന്ദ്രം അറിയിച്ചു. റെയില്‍വേ സ്റ്റാന്‍ഡിംഗ് കൗണ്‍സിലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പദ്ധതിക്ക് നല്‍കിയിട്ടുള്ളത് പ്രാഥമിക അനുമതിയാണെന്നും റെയില്‍വേ വ്യക്തമാക്കി. സില്‍വര്‍ ലൈനിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് റെയില്‍വേ നിലപാട് അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്.
Read More » -
Kerala
ചിക്കനും ബീഫും ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ
നാമെല്ലാവരും രാത്രി അധികം വന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ എടുത്തു വച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കുന്നവരാണ്.എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും ഇങ്ങനെ രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ലാത്തവയാണ്.അത്തരത്തിൽ ചില ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.അതായത് മലയാളികളുടെ തീൻമേശയിൽ നിന്നും ഒരിക്കലും ഒഴിയാത്ത ചില ഭക്ഷണങ്ങൾ.അതിൽ മുട്ടയാണ് ആദ്യത്തേത്. മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിൽ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുന്തോറും ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ചിക്കനും ബീഫും.രണ്ടുകിലോ ചിക്കനോ അതല്ലെങ്കിൽ ബീഫോ വാങ്ങിയാൽ അത് തീരുന്നതിനു മുൻപ് കുറഞ്ഞത് നാലോ അഞ്ചോ തവണ നമ്മൾ ചൂടാക്കിയിരിക്കും.ബീഫ് രണ്ടാമതും മൂന്നാമതും ഒക്കെ ചൂടാക്കി കഴിക്കുമ്പോൾ ടേസ്റ്റ് കൂടിക്കൂടി വരുമെന്നും ചിലർ അഭിപ്രായപ്പെടാറുണ്ട്.പക്ഷേ കൂടുതൽ ചൂടാകുമ്പോൾ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരായി മാറുകയാണ് സത്യത്തിൽ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാമതും ചൂടാക്കി കഴിക്കുമ്പോൾ ഓർക്കുക, പെട്ടെന്ന് അനുഭവപ്പെട്ടില്ലെങ്കിലും പതുക്കെ നിങ്ങളൊരു രോഗിയായി…
Read More » -
Kerala
ഒമിക്രോണ്‍:വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഒരാഴ്ച്ചത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഒരാഴ്ച്ചത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍…
Read More » -
Kerala
ദേവാലയ സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ
കണ്ണൂർ: ശ്രീകണ്ഠപുരം അലക്സ്നഗർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിനിലയി.കല്ലറകളിൽ സ്ഥാപിച്ച 12 കുരിശുകളാണ് തകർത്തത്. എട്ട് കുരിശുകൾ പിഴുത് മാറ്റുകയും നാലെണ്ണം തകർത്ത നിലയിലുമാണ് ഉള്ളത്. ഇടവക വികാരി ഫാ. കുര്യൻ ചൂഴികുന്നേലിന്റെയും ട്രസ്റ്റിമാരുടെയും പരാതിയിൽ ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശൻ, എസ്ഐ സുബീഷ് മോൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read More »