KeralaNEWS

ആധാരം എഴുത്തിന് ഇനി പതിനായിരങ്ങൾ കൊടുക്കേണ്ട, അറിയാം കൂടുതൽ വിവരങ്ങൾ

സ്തു വിൽക്കുന്നവരും വാങ്ങുന്നവരുമൊക്കെ അറിയുക.ആധാരമെഴുത്തിനായി ഇനി ആയിരങ്ങൾ ഒന്നും മുടക്കേണ്ട ആവശ്യമില്ല.ഇതുവഴി നിങ്ങൾ അറിയാതെ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്.
 ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം പിന്നിട്ടിട്ടും ഇതുവരെയായി കേരളത്തിൽ ആകെ ഈ സൗകര്യം ഉപയോഗിച്ചത് 200 പേർ മാത്രം !  പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും പഴയ ശൈലി തന്നെയാണ് ഇപ്പോഴും ശരിയെന്നുള്ള വിശ്വാസവുമാണ് ഇതിന് പിന്നിൽ. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യുകയും ചെയ്യാം.
പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാലും മതി.ഇതിന് ആധാരമെഴുത്തുകാർ തന്നെ വേണമെന്നുമില്ല.
 ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയതുപോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ ഒന്നും കൊടുക്കേണ്ടതില്ല.ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ ഇതിനും എന്നർത്ഥം. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തതും നിരാശാജനകമാണ്.
ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്.എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അറിയാതെയാണെങ്കിൽ കൂടി കൂട്ടു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാരും തയ്യാറാകണം.എല്ലാ രംഗത്തും ഇന്ന് കമ്പ്യൂട്ടറൈസെഷൻ ആണ് ഉള്ളതെന്നിരിക്കെ പ്രത്യേകിച്ചും.
 .
 ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല.കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.ശരിക്കു പറഞ്ഞാൽ ആധാരം എഴുതാനുള്ള ‘എഴുത്ത്’ എന്ന ഒരു അധ്വാനത്തിനാണ്  പതിനായിരങ്ങളും ലക്ഷവും കൂലിയായി വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ള തന്നെയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന സ്ഥാനത്ത് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: