KeralaNEWS

തിരുവനന്തപുരത്തു നിന്ന് അങ്കമാലിയിലേക്ക് പുതിയ മലയോരപാത;പ്രാഥമിക സർവേ ആരംഭിച്ചു 

തിരുവനന്തപുരത്തു നിന്ന് എംസി റോഡിന് ബദലായി അങ്കമാലിയിലേക്കുള്ള പുതിയ മലയോര പാതയുടെ സർവേ ആരംഭിച്ചു.കേന്ദ്ര സർക്കാരിന്‍റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ പാത വരുന്നത്.  നാലുവരിയിൽ നിർമ്മിക്കുന്ന ദേശീയപാതയുടെ വീതി 45 മീറ്ററും നീളം 227.5 കിലോമീറ്ററും ആയിരിക്കും.
 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ആറു ജില്ലകളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്.തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം.നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയിൽ എത്തുന്നത്.
പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെയാണ് നിയോഗിച്ചിരിക്കുന്നത്.നിലവിൽ തിടനാട്ടിലാണ് സർവേ ആരംഭിച്ചത്. പുനലൂർ, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങൾ ഒഴിവാക്കിയാണ് പുതിയ പാതയുടെ അലൈൻമെന്‍റ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പാത കൂടുതൽ പ്രയോജനപ്പെടും.കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും.

Back to top button
error: