Month: January 2022

  • Kerala

    രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകും – മുഖ്യമന്ത്രി

      രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ച് തെലങ്കാനയിലെ വ്യവസായപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽ ആയിരുന്നു ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ എന്ന പേരിൽ നിക്ഷേപക സംഗമം നടന്നത്. സംസ്ഥാനമിപ്പോൾ തേടുന്നത് മികച്ച പങ്കാളിത്തമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് നൽകാൻ സാധിക്കുമെന്ന ഉറപ്പ് കേരളത്തിനുണ്ട്. മറ്റെവിടെയും കാണാൻ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാർദ്ദ ഘടകങ്ങൾ കേരളത്തിനുണ്ട്. സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉൾപ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നൽകാൻ കേരളത്തിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക വികസനത്തിൽ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാത്ത വ്യവസായങ്ങൾക്കായി കൂടുതൽ…

    Read More »
  • Kerala

    കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന് രാജ്യാന്തരപുരസ്ക്കാരം

      ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് തിരുവനന്തപുരം ജില്ലയിൽ കോവളത്തിനു സമീപമുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. വില്ലേജ് ഓഫ് ദ് ഇയർ അവാർഡാണ് ഇവർക്കു ലഭിച്ചത് സംസ്ഥാനടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ചു നടത്തുന്ന സ്ഥാപനമാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്. കരകൗശലരംഗത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഉജ്ജ്വലസംഭാവനകൾ നല്കുന്ന ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ, കൗൺസിലുകൾ, സർക്കാരുകൾ എന്നിവയെയും ഗുരുക്കളെയും കലാകാരരെയും ഡിസൈനർമാരെയും വ്യക്തികളെയും ആദരിക്കാൻ 2017-ൽ ആരംഭിച്ചതാണ് ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡുകൾ. വ്യക്തിഗതമല്ലാത്ത വിഭാഗങ്ങളിൽ ഇൻഡ്യയ്ക്കു ലഭിച്ച ഏക അവാർഡാണിത്. മലേഷ്യയിലെ ക്രാഫ് കൊമൂണിറ്റി കു (Kraf Komuniti Ku) ആയിരുന്നു കഴിഞ്ഞവർഷത്തെ വില്ലേജ് ഓഫ് ദ് ഇയർ. വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ ഇന്റർനാഷണൽ പ്രസിഡന്റ് സാദ് ഹനി അൽ-ഖുദുമി അദ്ധ്യക്ഷനായി എല്ലാ ഭൂഖണ്ഡത്തിലുംനിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. മലേഷ്യയിലെ അസീസാ രാജ്ഞി,…

    Read More »
  • Kerala

    ഭർത്താവുള്ളപ്പോഴും കാമുകനെ പിരിയാൻ വയ്യാതെ യുവതി; കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ കടത്താനുള്ള നീതുവിന്റെ ശ്രമത്തിന് പിന്നിൽ

    കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ കടത്താനുള്ള ശ്രമത്തിന് വമ്പൻ ട്വിസ്റ്റ്.സംഭവത്തിൽ അറസ്റ്റിലായ നീതുവിന്റെ കാമുകനായ ഇബ്രാഹിം ബാദുഷ സുഖജീവിതം നയിച്ചത് നീതുവിന്റെ ഭർത്താവ് വിദേശത്ത് ചോര നീരാക്കിയുണ്ടാക്കിയ പണം ഉപയോഗിച്ച്.ഭർത്താവ് അയച്ചു കൊടുക്കുന്ന പണം മുഴുവനും യുവതി നൽകിയത് കാമുകനായ ഇബ്രാഹിം ബാദുഷയ്ക്കായിരുന്നു. 30 ലക്ഷത്തിലധികം രൂപയും ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണവും  കൈക്കലാക്കി ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോൾ നീതു നടത്തിയ നീക്കങ്ങളാകട്ടെ വഴിവിട്ട ജീവിതം ലോകം അറിയാനും കാരണമായി. ഇബ്രാഹിമിന്റെ സ്ഥാപനത്തിലായിരുന്നു നീതു ജോലി ചെയ്തിരുന്നത്.ഇതിനിടെയാണ് ഇവര്‍ തമ്മില്‍ അടുക്കുന്നതും നീതു ഗര്‍ഭിണിയാകുന്നതും.തിരുവല്ലാക്കാരിയായ നീതു എറണാകുളത്തേക്ക് പോയതും സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ വേണ്ടിയായിരുന്നു. ഭര്‍ത്താവ് ​ഗള്‍ഫിലായ നീതു ജോലിയുടെ പേരും പറഞ്ഞായിരുന്നു ഇങ്ങനെ എറണാകുളത്തെ ഫ്ലാറ്റിലേക്ക് താമസം മാറ്റിയതും. കാമുകനായ കളമശ്ശേരി സ്വദേശി ഇബ്രാഹീം ബാദുഷയുമായി എറണാകുളത്ത് അടിപൊളി ജീവിതം നയിക്കുമ്പോഴും ഭര്‍ത്താവോ വീട്ടുകാരോ നാട്ടുകാരോ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍, യുവതിയുടെ പണത്തിൽ മാത്രമായിരുന്നു ഇബ്രാഹീം ബാദുഷയുടെ…

    Read More »
  • India

    ചാവടിയിൽ ദേശീയപാത പൂർണമായി അടച്ച് തമിഴ്നാട്; നിർദേശങ്ങൾ പാലിക്കാത്തവരെ മടക്കി അയയ്ക്കും

    കോയമ്പത്തൂർ: ഒമിക്രോൺ– കോവിഡ് കേസുകൾ കൂടിയതോടെ കോയമ്പത്തൂർ-വാളയാർ റൂട്ടിലെ ചാവടിയിൽ തമിഴ്നാട് ഉദ്യോഗസ്ഥ സംഘം പരിശോധന കൂടുതൽ കർശനമാക്കി.ബാരിക്കേഡുകൾ സ്ഥാപിച്ച് ദേശീയപാത പൂർണമായി ഇവിടെ അടയ്ക്കുകയും ചെയ്തു.വാളയാർ അതിർത്തി ചെക്പോസ്റ്റിനെ മറികടന്ന് വേലന്താവളം റൂട്ടിലൂടെ നിരവധി പേർ കടന്നു വരാൻ തുടങ്ങിയതോടെയാണ് ഇത്. തമിഴ്നാട്ടിലേക്കു വരുന്ന  വാഹനങ്ങൾ ചാവടി സർവീസ് റോഡിലൂടെ തിരിച്ചുവിട്ട് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.കോവിഡ് പ്രതിരോധ വാക്സീൻ 2 ഡോസ് പൂർത്തിയായ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്. നിർദേശങ്ങൾ പാലിക്കാതെ എത്തുന്നവരെ വരും ദിവസങ്ങളിൽ മടക്കിഅയയ്ക്കുമെന്നും കർശന നടപടികളിലേക്കു കടക്കുമെന്നും ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പുനൽകി.പൊലീസ്, ആരോഗ്യം, റവന്യു, തദ്ദേശ വകുപ്പുകൾ സംയുക്തമായുള്ള ടീമാണ് പരിശോധനയ്ക്കുള്ളത്.

    Read More »
  • Kerala

    ‘എടപ്പാൾ ഓട്ടം’  പുതിയ മേൽപ്പാലത്തിലൂടെ ആക്കി മന്ത്രി ശിവൻകുട്ടിയുടെ ട്രോൾ

    ‘എടപ്പാൾ ഓട്ടത്തെ’ വേറിട്ട രീതിയിൽ ട്രോളി മന്ത്രി ശിവൻകുട്ടി.എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ചിരിയുടെ പൂരം തീർത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ട്രോൾ. ട്രോളൻമാർ പലതവണ ചിരിക്കു വക നൽകിയ എടപ്പാൾ ഓട്ടത്തെയാണ് മന്ത്രി മേൽപ്പാലത്തിലൂടെയാക്കി വീണ്ടും ഓടിച്ചത്  ‘എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ.’ എന്നു കുറിക്കാനും അദ്ദേഹം മറന്നില്ല.

    Read More »
  • India

    അപൂര്‍വ്വയിനം പുള്ളിപ്പുലിയെ നാഗലാന്റിൽ കണ്ടെത്തി  

    കോഹിമ: അപൂര്‍വ്വയിനം പുള്ളിപ്പുലിയെ കണ്ടെത്തി. മേഘങ്ങള്‍ പോലെ ദേഹത്ത് കലകള്‍ ഉള്ള ‘ക്ലൗഡഡ് ലെപ്പേര്‍ഡ്’ ഇനത്തില്‍പ്പെട്ട പുള്ളിപ്പുലിയെയാണ് നാഗാലാന്‍ഡില്‍ കണ്ടെത്തിയത്. അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതാണ് ഈ പുലിയിനം.ഇടതൂര്‍ന്ന മഴക്കാടുകളിലാണ് ഇതിനെ കണ്ടുവരുന്നത്. ഇന്ത്യ- മ്യാന്മാര്‍ അതിര്‍ത്തിയില്‍ നാഗലാന്‍ഡ് മലനിരയില്‍ 3700 മീറ്റര്‍ ഉയരത്തില്‍ വനത്തിലാണ് ഇതിനെ കണ്ടെത്തിയത്. ഇന്ത്യയില്‍ ഇത്രയും ഉയരത്തില്‍ ഇത്തരത്തിലുള്ള പുലിയെ കാണുന്നത് ആദ്യമായാണ് എന്ന് വിദഗ്ധര്‍ പറയുന്നു. കാഴ്ച്ചയിലെ അപൂര്‍വതകൊണ്ടു തന്നെയാണ് ഈ പുള്ളിപ്പുലിക്ക് ക്ലൗഡഡ് ലിയോപാര്‍ഡ് (clouded leopard) എന്ന് പേരിട്ടത്.

    Read More »
  • Kerala

    ചങ്ങനാശ്ശേരിയിൽ ടോറസ് ലോറി തട്ടി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

    ചങ്ങനാശേരി എ.സി റോഡിൽ ടോറസ് ലോറി തട്ടി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുട്ടാർ മിത്രക്കരി മണലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണി ( 52 )യാണ്  മരിച്ചത്.ഇന്നു രാവിലെയായിരുന്നു സംഭവം. എ.സി റോഡിൽ പാറയ്ക്കൽ കലുങ്കിൽ വച്ച് ടോറസ് ലോറി ഇടിച്ച കുഞ്ഞുമോൻ ഇതേ ലോറിയുടെ അടിയിലേയ്ക്ക് വീഴുകയായിരുന്നു. ചങ്ങനാശ്ശേരിയിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു.

    Read More »
  • Kerala

    പതി​നഞ്ചുകാരൻ  തൂങ്ങിമരിച്ച നിലയിൽ

    വയനാട്: പനമരത്ത്  പതി​നഞ്ചുകാരനെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന്‍ ഷിജാസിനെയാണ് (ചിക്കൂസ് -15)  വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. റഫ്‌നാസ്, റിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

    Read More »
  • Kerala

    പുതിയ വനിത മാഗസിന്റെ കവര്‍ ചിത്രത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍

    കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിന്റെ കുടുംബചിത്രം കവര്‍പേജ് ആയിട്ടുള്ള ‘വനിത’ മാഗസിൻ പുറത്തിറങ്ങിയത്. എന്നാല്‍ ഇതിനു പിന്നാലെ സോഷ്യല്‍മീഡിയ വഴി വ്യാപക വിമര്‍ശനമാണ് ഉയർന്നത്. നടിയെ ആക്രമിച്ച കേസിൽ തുടര്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ദിലീപിന്റെ ഫോട്ടോ കവര്‍പേജ് ആയി വന്നതിനെതിരെയായിരുന്നു വിമര്‍ശനം. ഇപ്പോള്‍  മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാറും ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ‘വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ…! ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം,’ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ ദളിത് സ്ത്രീ നിരന്തരം തെരുവില്‍ ആക്രമിക്കപ്പെടുമ്പോഴാണ് ഒരു സ്ത്രീയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന വ്യക്തിയെ ആഘോഷിക്കുന്നതെന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ഹരി മോഹന്‍ പറഞ്ഞു. ‘സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ ദളിത് സ്ത്രീ നിരന്തരം തെരുവില്‍ ആക്രമിക്കപ്പെടുന്നു. അക്കാര്യം പറഞ്ഞ് അവരിട്ട ഒരു പോസ്റ്റില്‍ കുറെയാളുകള്‍ ചിരിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്യുന്നു. ലൈംഗികമായി ഒരു സ്ത്രീയെ ആക്രമിച്ച കേസില്‍…

    Read More »
  • Kerala

    മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

    ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റില്‍. തിരുവനന്തപുരം മലയിൻകീഴിലാണ് സംഭവം.വിളവൂര്‍ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂര്‍ക്കല്‍ ഈഴക്കോട് മഞ്ജുഭവനില്‍ എം. മനോജ് (36) എന്നിവരാണ് മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ അമ്മയെ ഏല്‍പ്പിച്ച ശേഷമാണ് ഇളയ കുഞ്ഞുമായി ലക്ഷ്മി കാമുകനോടൊപ്പം മുങ്ങിയത്.മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. അടുത്തിടെ ഇയാള്‍ വിവാഹമോചിതനായിരുന്നു.ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

    Read More »
Back to top button
error: