Month: January 2022
-
Kerala
പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ അത്ര ചെറുതല്ല
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. ദിവസവും പപ്പായ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും. വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇൻഡക്സ് നില മധ്യമമായിരിക്കും. അതിനാൽ, പ്രമേഹ രോഗികൾക്ക് പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്. ഹൃദയത്തെ സംരക്ഷിക്കാൻ ഏറ്റവും നല്ല ഫ്രൂട്ടുകളിലൊന്നാണ് പപ്പായ. പൊട്ടാസ്യം സ്ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപെയിൻ, കൈമോപാപെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കും.
Read More » -
India
ദില്ലിയിൽ കോവിഡ് കേസുകൾ ഉയരുന്നു
രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. 17,335 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 17.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. നിലവിലെ രാത്രി കർഫ്യൂവിന് പുറമേ ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയങ്ങളിലും നിയന്ത്രണങ്ങളുണ്ടാകും. സർക്കാർ ജീവനക്കാരിൽ അടിയന്തര സർവീസുകൾ ഒഴികെയുള്ളവർ വർക്ക് ഫ്രം ഹോം മാതൃകയിൽ പ്രവർത്തിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് പ്രവർത്തിക്കാം. മെട്രോകളിലും ബസുകളിലും മുഴുവൻ യാത്രക്കാരെയും അനുവദിക്കും.
Read More » -
India
കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ,രജിസ്ട്രേഷൻ ആവശ്യമില്ല
കോവിഡ് വാക്സിൻ കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ. കരുതൽ ഡോസിന് രജിസ്ട്രേഷൻ ആവശ്യമില്ല. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് നേരിട്ട് അപ്പോയിന്റ്മെന്റ് എടുക്കാം. അതുമല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തിയും വാക്സിൻ സ്വീകരിക്കാം. ഓൺലൈൻ ബുക്കിംഗ് ശനിയാഴ്ച വൈകുന്നേരം മുതൽ നിലവിൽ വരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More » -
Kerala
പാലക്കാട്:കരിമ്പനകളുടെ നാട്ടിലെ കാഴ്ചകൾ
വളരെ മനോഹരമായ ഗ്രാമക്കാഴ്ചകൾ കൊണ്ട് ഇന്നും സമ്പന്നമായ ഒരു സ്ഥലമാണ് പാലക്കാട്.അധികം നഗരവൽകരണം കടന്നുവരാത്ത, പാലക്കാടിന്റെ ഈ ഗ്രാമീണത തന്നെയാണ് എന്നും ഇവിടുത്തെ ആകർഷണം.എങ്കിലും പാലക്കാട്ടെ പ്രധാന ആകർഷണങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. 1) മലമ്പുഴ അണക്കെട്ട് : പാലക്കാട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് മലമ്പുഴ അണക്കെട്ട്. പണ്ടൊക്കെ മധ്യകേരളത്തിൽ നിന്നും മറ്റും ഊട്ടിയിലേക്ക് ടൂർ പോകുന്നവരുടെ ഒരു ഇടത്താവളം കൂടിയായിരുന്നു മലമ്പുഴ. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ രസിക്കുവാൻ പറ്റിയൊരു അന്തരീക്ഷമാണ് മലമ്പുഴയിലുള്ളത്. 1955 ലാണ് മലമ്പുഴ ഡാം നിർമ്മിച്ചത്. ഇവിടെ അണക്കെട്ടു കൂടാതെ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, ഫിഷ് അക്വേറിയം തുടങ്ങിയവയുമുണ്ട്. കേരളത്തിലെ ആദ്യത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഫാന്റസി പാർക്കും ഇവിടെ അടുത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ തീർത്ത ‘മലമ്പുഴ യക്ഷി’ എന്ന വലിയ ശിൽപ്പം ലോകപ്രശസ്തമാണ്.…
Read More » -
NEWS
വിവാഹവീരനായ അഭിഭാഷകൻ, മൂന്ന് യുവതികളെ വിവാഹം ചെയ്ത ഇയാൾക്കെതിരെ ഭാര്യമാരുടെ പരാതികൾ; ഒടുവിൽ പൊലീസിന് പിടികൊടുക്കാതെ ഇയാൾ ഒളിവിൽ പോയി
സുനില്‍കുമാര്‍ ഒന്നര വര്‍ഷത്തിനുള്ളിലാണ് മൂന്ന് യുവതികളെ വിവാഹം ചെയ്തത്. പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വിവാഹങ്ങൾ. ആദ്യഭാര്യയെ പീഡിപ്പിച്ച കേസില്‍ റിമാൻ്റിലായി. പിന്നീട് ജാമ്യം കിട്ടിയ സുനില്‍കുമാറിനെതിരെ മറ്റ് രണ്ടുഭാര്യമാരും പരാതി നല്‍കി. ഒടുവിൽ പൊലീസിന് പിടികൊടുക്കാതെ അഭിഭാഷകന്‍ മുങ്ങി മൈസൂരു: മൂന്ന് യുവതികളെ വിവാഹം ചെയ്ത മൈസൂരിലെ അഭിഭാഷകനെതിരെ ഭാര്യമാരുടെ പരാതിപ്രകാരം മൂന്ന് പീഡനക്കേസുകള്‍. മൈസൂരു ജില്ലയിലെ കെ.ആര്‍ നഗരചന്ദഗലുവിലെ സി.വി സുനില്‍ കുമാറാണ് മൂന്ന് യുവതികളെ വിവാഹം ചെയ്ത് പൊല്ലാപ്പിലായത്. ആദ്യഭാര്യയെ പീഡിപ്പിച്ച കേസില്‍ റിമാണ്ടിലായി. പിന്നീട് ജാമ്യം കിട്ടിയ സുനില്‍കുമാറിനെതിരെ മറ്റ് രണ്ടുഭാര്യമാരും പൊലീസില്‍ പരാതി നല്‍കി. ഈ രണ്ട് കേസുകളില്‍ പൊലീസിന് പിടികൊടുക്കാതെ അഭിഭാഷകന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഒന്നര വര്‍ഷത്തിനുള്ളിലാണ് മൂന്ന് യുവതികളെ സുനില്‍കുമാര്‍ വിവാഹം ചെയ്തത്. പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുനില്‍കുമാര്‍ മൂന്ന് യുവതികളെ വിവാഹം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ശിവമോഗയിലെ ഒരു യുവതിയുമായി മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സുനില്‍ ഈ യുവതിയെ വ്യാജവിവാഹസര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി…
Read More » -
Kerala
മുടി കൊഴിച്ചില്‍ തടയാൻ ചെമ്പരത്തി മതി
മുടി കൊഴിച്ചിൽ തടയാൻ ഇനി കാശ് കൊടുത്ത് ഷാമ്പൂവോ മറ്റോ വാങ്ങേണ്ട ആവശ്യമില്ല.അല്ലെങ്കിൽ തന്നെ ഇതൊന്നും ഉപയോഗിച്ചാൽ യാതൊരു പ്രയോജനവും കിട്ടാൻ പോകുന്നുമില്ല.വീട്ടിലുണ്ടാക്കാവുന്ന കറ്റാര്‍ വാഴ-ചെമ്ബരത്തി ഷാംപൂ തന്നെയാണ് മുടികൊഴിച്ചിലിന് ഏറ്റവും ഫലപ്രദം. വളരെ എളുപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകള്‍ക്ക് കരുത്തും തിളക്കവും നല്‍കാന്‍ സഹായിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. രണ്ടു ചെമ്ബരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാര്‍ വാഴ നീരുമാണ് ഈ ഷാംപൂ ഉണ്ടാക്കാന്‍ ആവശ്യമുള്ളത്. ചെമ്ബരത്തി പൂവിന്റെ ഇതളുകള്‍ എടുത്ത് അരച്ച് കറ്റാര്‍ വാഴ ജെല്ലുമായി മിക്സ് ചെയ്യുക.ഈ മിശ്രിതം ശിരോചര്‍മത്തിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കാം.ഇതോടെ കഴിയും നിങ്ങളുടെ മുടി കൊഴിച്ചിൽ എന്ന പ്രശ്നം !
Read More » -
NEWS
ക്ലാസിൽ മൊബൈൽ കൊണ്ടുവന്നതിന് സ്കുളിലെ പ്രധാന അധ്യാപിക എട്ടാംക്ലാസ് വിദ്യാർഥിനിയെ വിവസ്ത്രയാക്കി
ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനാധ്യാപിക സ്നേഹലത വിദ്യാർഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു. സ്വയം അഴിച്ചില്ലെങ്കിൽ ആൺകുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിദ്യാർഥിനി മാപ്പുപറഞ്ഞെങ്കിലും അധ്യാപിക വഴങ്ങിയില്ല മൈസൂരു: ക്ലാസ്മുറിയിൽ മൊബൈൽഫോൺ കൊണ്ടു നു എന്ന കാരണത്തിൻ്റെ പേരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. സംഭവം വിവാദമായതിനെത്തുടർന്ന് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനൻഗൊരു ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. മൊബൈൽ ഫോൺ കൊണ്ടുവന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനാധ്യാപിക സ്നേഹലത വിദ്യാർഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു. വസ്ത്രം അഴിച്ചില്ലെങ്കിൽ ആൺകുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മൊബൈൽ കൊണ്ടുവന്നതിന് വിദ്യാർഥിനി മാപ്പുപറഞ്ഞെങ്കിലും പ്രധാനാധ്യാപിക വഴങ്ങിയില്ല. സ്കൂൾ വിട്ടശേഷം വിദ്യാർഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. ഇതേ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ ശ്വേത രവീന്ദ്ര സ്കൂളിലെത്തി വിദ്യാർഥിനിയിൽനിന്നും…
Read More » -
Kerala
പമ്പാ നദിയിൽ നിന്ന് മ്ലാവിന്‍ കൊമ്ബുകള്‍ കണ്ടെടുത്തു
റാന്നി : പേരൂച്ചാല്‍- കീക്കൊഴൂർ പാലത്തിനു കീഴില്‍ നിന്ന് മ്ലാവിന്‍ കൊമ്ബുകള്‍ കണ്ടെടുത്തു. കീക്കൊഴൂര്‍ നിവാസികളായ യുവാക്കള്‍ നദിയില്‍ കുളിക്കുവാന്‍ ഇറങ്ങിയപ്പോഴാണ് കൊമ്ബുകള്‍ കണ്ടത്. മൃഗവേട്ടക്കാര്‍ കൊന്ന് ഇറച്ചിയെടുത്ത ശേഷം തല ആറ്റില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. ഏകദേശം 3 അടിയില്‍ കുടുതല്‍ ഉയരമുള്ള കൊമ്ബുകള്‍ ഉൾപ്പടെയുള്ള തലയുടെ അസ്ഥികൂടമാണ് കണ്ടെടുത്തത്. ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.സന്തോഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിവരം വനപാലകരെ അറിയിച്ചു.
Read More » -
India
യുപിയിൽ ബിജെപി എംഎൽഎയെ പൊതു വേദിയിൽ കയറി തല്ലി വയോധികൻ
ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന ബിജെപി എംഎൽഎയെ വേദിയിൽ കയറി തല്ലി വയോധികൻ.സംഭവം യുപിയിലാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സദാര്‍ എം.എല്‍.എ പങ്കജ് ഗുപ്തയെയാണ് പൊതുവേദിയില്‍ വെച്ച് വയോധികനായ കര്ഷകന് മുഖത്തടിച്ചത്.സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read More » -
India
ബംഗളുരുവിൽ വാഹനാപകടം; നാലു മലയാളികൾ മരിച്ചു
ബംഗളൂരുവില്‍ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ നാലുമലയാളികള്‍ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപം വാഗണറിന് പിന്നില്‍ ലോറി ഇടിച്ചായിരുന്നു അപകടം.ഇതോടൊപ്പം മറ്റു രണ്ടു വാഹനങ്ങളും അപകടത്തിൽപ്പെട്ടു. മലയാളികളും വാഗണര്‍ യാത്രക്കാരുമായിരുന്ന നാലുപേരാണ് മരിച്ചത്.കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി ശില്‍പ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുണ്ട് . മറ്റു രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More »