KeralaNEWS

ഭർത്താവുള്ളപ്പോഴും കാമുകനെ പിരിയാൻ വയ്യാതെ യുവതി; കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ കടത്താനുള്ള നീതുവിന്റെ ശ്രമത്തിന് പിന്നിൽ

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ കടത്താനുള്ള ശ്രമത്തിന് വമ്പൻ ട്വിസ്റ്റ്.സംഭവത്തിൽ അറസ്റ്റിലായ നീതുവിന്റെ കാമുകനായ ഇബ്രാഹിം ബാദുഷ സുഖജീവിതം നയിച്ചത് നീതുവിന്റെ ഭർത്താവ് വിദേശത്ത് ചോര നീരാക്കിയുണ്ടാക്കിയ പണം ഉപയോഗിച്ച്.ഭർത്താവ് അയച്ചു കൊടുക്കുന്ന പണം മുഴുവനും യുവതി നൽകിയത് കാമുകനായ ഇബ്രാഹിം ബാദുഷയ്ക്കായിരുന്നു.
30 ലക്ഷത്തിലധികം രൂപയും ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണവും  കൈക്കലാക്കി ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോൾ നീതു നടത്തിയ നീക്കങ്ങളാകട്ടെ വഴിവിട്ട ജീവിതം ലോകം അറിയാനും കാരണമായി.
ഇബ്രാഹിമിന്റെ സ്ഥാപനത്തിലായിരുന്നു നീതു ജോലി ചെയ്തിരുന്നത്.ഇതിനിടെയാണ് ഇവര്‍ തമ്മില്‍ അടുക്കുന്നതും നീതു ഗര്‍ഭിണിയാകുന്നതും.തിരുവല്ലാക്കാരിയായ നീതു എറണാകുളത്തേക്ക് പോയതും സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍ വേണ്ടിയായിരുന്നു. ഭര്‍ത്താവ് ​ഗള്‍ഫിലായ നീതു ജോലിയുടെ പേരും പറഞ്ഞായിരുന്നു ഇങ്ങനെ എറണാകുളത്തെ ഫ്ലാറ്റിലേക്ക് താമസം മാറ്റിയതും.
കാമുകനായ കളമശ്ശേരി സ്വദേശി ഇബ്രാഹീം ബാദുഷയുമായി എറണാകുളത്ത് അടിപൊളി ജീവിതം നയിക്കുമ്പോഴും ഭര്‍ത്താവോ വീട്ടുകാരോ നാട്ടുകാരോ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍, യുവതിയുടെ പണത്തിൽ മാത്രമായിരുന്നു ഇബ്രാഹീം ബാദുഷയുടെ കണ്ണ്. നീതുവിന്റെ ഭർത്താവ് ഓയിൽ റിഗ്ഗിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം മുഴുവനും ഇയാള്‍ കൈക്കലാക്കുകയും ചെയ്തു.
ഇതിനിടയില്‍ നീതു ഗര്‍ഭിണയായെങ്കിലും അത് അലസിപ്പോയി.ഇത് കാമുകനെ അറിയിച്ചിരുന്നില്ല. പിന്നീടാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്ന വിവരം നീതു അറിഞ്ഞത്. ഇതോടെയാണ് വിവാഹിതയായ നീതു കാമുകനെ തിരിച്ചു കിട്ടാൻ ഗൂഢാലോചന നടത്തിയത്.ഇബ്രാഹീമിന്റെ വിവാഹം മുടക്കാനും പണം തിരിച്ചുപിടിക്കാനുമാണ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ നോക്കിയതെന്നാണ് നീതു പോലീസിനോട് പറഞ്ഞത്. ഇബ്രാഹീമിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നുവത്രെ പദ്ധതി.തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ഹോട്ടലില്‍ മുറിയെടുത്തതും കുഞ്ഞിനെ തട്ടിയെടുത്തതുമെല്ലാം.
തിരുവല്ല കുറ്റൂർ സ്വദേശിനിയാണ് നീതു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: