റാന്നി : പേരൂച്ചാല്‍- കീക്കൊഴൂർ പാലത്തിനു കീഴില്‍ നിന്ന് മ്ലാവിന്‍ കൊമ്ബുകള്‍ കണ്ടെടുത്തു. കീക്കൊഴൂര്‍ നിവാസികളായ യുവാക്കള്‍ നദിയില്‍ കുളിക്കുവാന്‍ ഇറങ്ങിയപ്പോഴാണ് കൊമ്ബുകള്‍ കണ്ടത്.
മൃഗവേട്ടക്കാര്‍ കൊന്ന് ഇറച്ചിയെടുത്ത ശേഷം തല ആറ്റില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. ഏകദേശം 3 അടിയില്‍ കുടുതല്‍ ഉയരമുള്ള കൊമ്ബുകള്‍ ഉൾപ്പടെയുള്ള തലയുടെ അസ്ഥികൂടമാണ് കണ്ടെടുത്തത്. ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.സന്തോഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വിവരം വനപാലകരെ അറിയിച്ചു.