Month: January 2022
-
Kerala
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ആലോചനയിലില്ല
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നിരുന്നു.
Read More » -
Kerala
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് ഇതുസംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തില്‍ തീരുമാനിക്കും. പരിശീലന ചുമതലയുള്ള എപി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയിലെടുത്താൽ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, എങ്ങനെ റിക്രൂട്ട് ചെയ്യും, പരിശീലനം എപ്രകാരമായിരിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. കൂടാതെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയുമെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
NEWS
രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു
ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത് ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ രജ്ഞിത്ത് രാജ്യാന്തര ചലചിത്ര മേളയുടെ ഡയറക്ടർ കൂടിയാണ്. സംവിധായകന്‍ കമലിന്‍റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനായി നിയമിച്ചത് തിരുവനന്തപുരം: സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. രാജ്യാന്തര ചലചിത്ര മേളയുടെ ഡയറക്ടർ കൂടിയായ രജ്ഞിത്ത് കോഴിക്കോട് സ്വദേശിയാണ്. സംവിധായകന്‍ കമലിനെ അക്കാദമി ചെയർമാനായി തെരഞ്ഞെടുത്തത് 2016ലാണ് കമലിന്‍റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനായി നിയമിച്ചത്. അതെ സമയം സംഗീത നാടക അക്കാദമി ചെയര്‍മാനായി എം.ജി ശ്രീകുമാറിനെ നിയമിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വിവാദങ്ങളും എതിര്‍പ്പും ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സംഘപരിവാർ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ബി.ജെ.പി സ്ഥാനാർത്ഥിക്കു വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്ത എം.ജി ശ്രീകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ ഇടതുപക്ഷ രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ വലിയ പ്രതിഷേധം പങ്കുവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനൊപ്പം എം.ജി ശ്രീകുമാര്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. കുമ്മനത്തിന്‍റെ…
Read More » -
Kerala
ഇനി സാറും, മാഡവും ഇല്ല, ടീച്ചർ മാത്രം പുതിയ നിർദ്ദേശവുമായി ഓലശ്ശേരി സര്‍ക്കാര്‍- എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍
അധ്യാപകരെ സാര്‍, എന്നും മാഡം എന്നും അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് നിര്‍ദേശവുമായി പാലക്കാട്ടെ സ്‌കൂള്‍. ജെന്‍ഡര്‍ ന്യൂടാലിറ്റി പാലിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം അഭിസംബോധന ചെയ്താല്‍ മതിയെന്നാണ് നിര്‍ദേശം. പാലക്കാട് ഓലശ്ശേരി സീനീയര്‍ ബേസിക് സ്‌കൂള്‍ ആണ് ഇത്തരത്തില്‍ ഒരു നടപടിയുമായി മുന്നോട്ട് പോവുന്നത്. മുന്നൂറോളം കൂട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒമ്പത് അധ്യാപികമാരും, എട്ട് അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. സംസ്ഥാനത്തെ മറ്റ് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുള്‍പ്പെടെ നടപ്പാക്കുന്നതിനിടെയാണ് ഓലശ്ശേരി സര്‍ക്കാര്‍- എയ്ഡഡ് സീനിര്‍ ബേസിക് സ്‌കൂള്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. സ്‌കൂളിലെ സജീവ് കുമാര്‍ വി എന്ന അധ്യാപകനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നാണ് പ്രധാന അധ്യാപകനായ വേണുഗോപാലന്‍ എച്ചിന്റെ പ്രതികരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ‘സര്‍’ എന്ന് വിളിക്കുന്ന സമ്പ്രദായം ഇല്ലാതാക്കാന്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ആരംഭിച്ച കാമ്പെയ്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. സജീവ് കുമാര്‍…
Read More » -
NEWS
മുൻ കോഴിക്കോട് കളക്ടർ എസ്. സാംബശിവ റാവു ബെറ്റർഇന്ത്യ മികച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ
‘ഉദയം’ ആരംഭിച്ചത് തെരുവു ജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായാണ്. ഭക്ഷണത്തിനുവകയില്ലാതെ കോഴിക്കോട് തെരുവുകളിൽ കഴിഞ്ഞ മനുഷ്യരെ ലോക്ഡൗൺ കാലത്ത് പുനരധിവസിപ്പിച്ച ‘ഉദയം’ പദ്ധതിയാണ് സാംബശിവ റാവുവിനെ ഈ നേട്ടത്തിനർഹനാക്കിയത് ദന്തഗോപുരവാസികളായ സിവിൽസർവ്വീസ് തമ്പുരാക്കന്മാരിൽ നിന്ന് വ്യത്യസ്ഥനാണ് എസ്. സാംബശിവറാവു. കോഴിക്കോട് മുൻ കളക്ടറായ അദ്ദേഹം, അഭിമാന നേട്ടം കൈവരിച്ച ആഹ്ലാദത്തിലാണിപ്പോൾ. ബെറ്റർഇന്ത്യ തയ്യാറാക്കിയ എക്സലൻസ് ഇൻ പബ്ളിക്സർവീസ് പട്ടികയിൽ സാംബശിവ റാവുവും ഇടംപിടിച്ചു. നിലവിൽ സർവേ ഡയറക്ടറാണ് അദ്ദേഹം. ലോക്ഡൗൺ കാലത്ത് ഭക്ഷണത്തിനുവകയില്ലാതെ കോഴിക്കോട്ടെ തെരുവുകളിൽ കഴിഞ്ഞ മനുഷ്യരെ പുനരധിവസിപ്പിച്ച ‘ഉദയം’ പദ്ധതിയാണ് റാവുവിനെ നേട്ടത്തിനർഹനാക്കിയത്. റാവുവിന്റെ നേതൃത്വത്തിലുള്ള പദ്ധതി ഇതുവരെ രണ്ടായിരത്തോളം മനുഷ്യർക്ക് പുതുജീവിതം നൽകി. ആദ്യഘട്ടത്തിൽ ഭക്ഷണവിതരണം മാത്രമായിരുന്നു. പിന്നീടാണ് തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി ‘ഉദയം’ പ്രവർത്തനം തുടങ്ങുന്നത്. ഇവരെ പുനരധിവസിപ്പിക്കാനായി ജില്ലാഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ ‘ഉദയം’ ഹോമു’കൾ ഒരുക്കി. വെള്ളയിൽ വരയ്ക്കൽ, ചേവായൂർ, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലാണ് ഉദയം ഹോം തുടങ്ങിയത്.…
Read More » -
Kerala
പ്രമേഹരോഗികൾക്ക് എന്തെല്ലാം കഴിക്കാം…
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്.ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. പാവയ്ക്ക ആണ് ഈ പട്ടികയിലെ ഒന്നാമന്‍.പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ആണ് ഈ പട്ടികയിലെ രണ്ടാമന്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓട്സ് സഹായിക്കും. ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഒപ്പം ചീരയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പയറുവര്‍ഗങ്ങള്‍. പയറുവർഗങ്ങളിലെ പോഷകഘടങ്ങൾ പ്രമേഹരോഗികൾക്കു ഉത്തമമാണ്. മുതിര, ചെറുപയർ, സോയാബീൻ തുടങ്ങിയവയിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു.…
Read More » -
India
ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ
ഓക്‌സിജൻ ലഭ്യതയുടെ കാര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്‌സിജൻ ലഭ്യത വിലയിരുത്താൻ കേന്ദ്രം വിളിച്ചുചേർത്ത സംസ്ഥാനങ്ങളുടെ യോഗത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് മുന്നറിയിപ്പ് നൽകിയത്. അടിസ്ഥാനതലംവരെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഓക്‌സിജൻ ഉപകരണങ്ങൾ ഉറപ്പുവരുത്തേണ്ട പ്രാഥമികവും നിർണായകവുമായ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കുണ്ടെന്ന് ഭൂഷൺ ഓർമിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച അടിയന്തര നിധി പൂർണമായും വിനിയോഗിക്കാം–- ഭൂഷൺ യോഗത്തിൽ പറഞ്ഞു. ദില്ലി , മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ കോവിഡ് വ്യാപനം തീവ്രമാവുകയാണ്. മുംബൈയിൽ വെള്ളിയാഴ്‌ച 20,971 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്‌ചത്തേക്കാൾ കേസുകൾ നാലു ശതമാനം കൂടി. കർണാടകത്തിൽ 8449 രോഗികൾ. ഇതിൽ 6812 പേരും ബംഗളൂരുവിൽ. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ വെള്ളി രാത്രി പത്തുമുതൽ നിലവിൽ വന്നു. തിങ്കൾ പുലർച്ചെ അഞ്ചുവരെ തുടരും. ഡൽഹിയിൽ വെള്ളിയാഴ്‌ച 17,335 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Read More » -
LIFE
” കാളച്ചേകോന്‍ ” വീഡിയോ ഗാനം റിലീസ്
ഫുട്ബാൾ കളിപോലെ മലബാറിന്റെ തനതു സംസ്ക്കാരമായ കാളപ്പൂട്ടിന്റെ പശ്ചാത്തലത്തില്‍ മണ്ണിന്റെയും, മനുഷ്യമനസ്സിന്റെയും കഥ പറയുന്ന “കാളച്ചേകോൻ “എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ വീഡിയോ ഗാനം റിലീസായി. കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഗിരീഷ് ജ്ഞാനദാസ് സംഗീതം പകർന്ന ” ഇടം വലം തുടി തുടി….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. കെ.എസ് ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാളച്ചേകോന്‍ ” എന്ന ചിത്രത്തില്‍ ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനാവുന്നു. ആരാധ്യ സായ് നായികയാവുന്നു. ദേവൻ,മണികണ്ഠൻ ആചാരി, ,സുധീർ കരമന,നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ഭീമൻ രഘു, പ്രദീപ് ബാലൻ,സി ടി കബീർ, പ്രമോദ് കുഞ്ഞിമംഗലം,സുനിൽ പത്തായിക്കര,അഭിലാഷ്, ദേവദാസ് പല്ലശ്ശന,പ്രേമൻ, ഗീതാ വിജയൻ,ദീപ പ്രമോദ്,ശിവാനി,സൂര്യ ശിവജി,ചിത്ര,സബിത, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികൾക്ക് നവാഗതനായ ഡോക്ടർ ഗിരീഷ് ജ്ഞാനദാസ് സംഗീതം പകരുന്നു.
Read More » -
Kerala
നാട്ടുവളർത്താം മുരിങ്ങ ഒന്ന് വീട്ടിൽ, സംരക്ഷിക്കാം നമ്മുടെ ആരോഗ്യം
ധാരാളം പോഷകങ്ങൾ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാൽസ്യം, 9 അവശ്യ അമിനോ ആസിഡുകളിൽ 8 എണ്ണം, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ ഇതിനെ അതിജീവന ഭക്ഷണം എന്നും വിളിക്കുന്നു. കൂടാതെ, ആന്റിഫംഗൽ, ആൻറിവൈറൽ, ആന്റീഡിപ്രസന്റ്, ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ അടങ്ങിയിരിക്കുന്ന ഒരു ഔഷധ സംഭരണിയാണ് മുരിങ്ങ. കൂടാതെ, മുരിങ്ങ മരത്തിന്റെ ഓരോ ഭാഗത്തിനും അതിന്റേതായ സവിശേഷതയും ഉപയോഗപ്രദവുമായ ഗുണങ്ങൾ ഉള്ളതിനാൽ വിവിധ ആരോഗ്യപരമായ കാര്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നു മുരിങ്ങ ഇലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായതും സജീവവുമായ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഊർജ്ജ നില വർധിപ്പിക്കുന്നു മുരിങ്ങ ശരീരത്തിന്റെ ഊർജ്ജ നില വർധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്ന് മോചനം നൽകുമെന്നും പറയപ്പെടുന്നു. മുരിങ്ങ…
Read More » -
Kerala
തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾക്ക് ചെലവിടാനാകുന്ന തുകയുടെ പരിധി ഉയർത്തി
ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾക്ക് ചെലവിടാനാകുന്ന തുകയുടെ പരിധി ഉയർത്തി കേന്ദ്ര സർക്കാർ ഉത്തരവായി. ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാർഥിക്ക് 95 ലക്ഷം രൂപവരെയും നിയമസഭാ മണ്ഡലത്തില്‍ 40 ലക്ഷം രൂപവരെയും ചെലവഴിക്കാം. 2014ൽ പരമാവധി ചെലവിടാൻ കഴിയുന്ന തുക പരിഷ്‌കരിച്ചപ്പോൾ ഇത് 70 ലക്ഷം, 28 ലക്ഷം വീതവുമായിരുന്നു. 2020ൽ താൽക്കാലികമായി 10 ശതമാനംവീതം ഉയർത്തി. ചെറിയ സംസ്ഥാനങ്ങളായ ഗോവ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലോക്‌സഭാ മണ്ഡലത്തിൽ ഇനി 75 ലക്ഷം രൂപവരെ ചെലവിടാം. 2014ൽ 54 ലക്ഷമായിരുന്നു. നിയമസഭാ മണ്ഡലങ്ങളിൽ 28 ലക്ഷം വരെയും ചെലവഴിക്കാം. 20 ലക്ഷം രൂപയായിരുന്നതാണ് വർധിപ്പിച്ചത്. തെരഞ്ഞെടുപ്പ് ചെലവ് ഉയർത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചു. ഇനി നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകൾക്കും വർധന ബാധകമാകും.
Read More »