രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. 17,335 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 17.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. നിലവിലെ രാത്രി കർഫ്യൂവിന് പുറമേ ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയങ്ങളിലും നിയന്ത്രണങ്ങളുണ്ടാകും.
സർക്കാർ ജീവനക്കാരിൽ അടിയന്തര സർവീസുകൾ ഒഴികെയുള്ളവർ വർക്ക് ഫ്രം ഹോം മാതൃകയിൽ പ്രവർത്തിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് പ്രവർത്തിക്കാം. മെട്രോകളിലും ബസുകളിലും മുഴുവൻ യാത്രക്കാരെയും അനുവദിക്കും.