മുടി കൊഴിച്ചിൽ തടയാൻ ഇനി കാശ് കൊടുത്ത് ഷാമ്പൂവോ മറ്റോ വാങ്ങേണ്ട ആവശ്യമില്ല.അല്ലെങ്കിൽ തന്നെ ഇതൊന്നും ഉപയോഗിച്ചാൽ യാതൊരു പ്രയോജനവും കിട്ടാൻ പോകുന്നുമില്ല.വീട്ടിലുണ്ടാക്കാ വുന്ന കറ്റാര്‍ വാഴ-ചെമ്ബരത്തി ഷാംപൂ തന്നെയാണ് മുടികൊഴിച്ചിലിന് ഏറ്റവും ഫലപ്രദം. വളരെ എളുപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഈ ഷാംപൂ മുടിയിഴകള്‍ക്ക് കരുത്തും തിളക്കവും നല്‍കാന്‍ സഹായിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
രണ്ടു ചെമ്ബരത്തി പൂവിന്റെ ഇതളുകളും ഒരു കപ്പ് കറ്റാര്‍ വാഴ നീരുമാണ് ഈ ഷാംപൂ ഉണ്ടാക്കാന്‍ ആവശ്യമുള്ളത്. ചെമ്ബരത്തി പൂവിന്റെ ഇതളുകള്‍ എടുത്ത് അരച്ച് കറ്റാര്‍ വാഴ ജെല്ലുമായി മിക്സ് ചെയ്യുക.ഈ മിശ്രിതം ശിരോചര്‍മത്തിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കാം.ഇതോടെ കഴിയും നിങ്ങളുടെ മുടി കൊഴിച്ചിൽ എന്ന പ്രശ്നം !