
വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ദുര്‍വാശിയില്ല.നാട് മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഉമ്മാക്കികാട്ടി വിരട്ടാന്‍ നോക്കിയാല്‍ വിലപ്പോവില്ലെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിൽവർലൈൻ സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും, നഷ്ടപരിഹാരം കൂടുതല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു.