KeralaNEWS

തൃശൂർ-ചെന്നൈ സർവീസുമായി കെഎസ്ആർടിസി

ചെന്നൈ കോയമ്ബേട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ജനുവരി 7,9, 14,16, 21,23,28,30, ഫെബ്രുവരി 4,6 തീയതികളില്‍ (എല്ലാ വെള്ളി, ഞായര്‍ ദിവസങ്ങളിലും ) വൈകുന്നേരം 06.30 ന് തൃശ്ശൂർക്കും  തൃശ്ശൂരില്‍ നിന്ന് ജനുവരി 6,8,13,15,20,22,27,29, ഫെബ്രുവരി 3,5 തീയതികളില്‍ (എല്ലാ വ്യാഴം, ശനി ദിവസങ്ങളിലും ) വൈകിട്ട് 5.30ന് ചെന്നൈക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിക്കുന്നു.
 ഗതാഗത മന്ത്രി ആന്റണി രാജുവുമായി തൃശ്ശൂർ-ചെന്നൈ പാസഞ്ചേഴ്സ് അസ്സോസിയേഷൻ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി.ലാഭകരമെങ്കിൽ സർവീസ് തുടരുമെന്നും മന്ത്രി അറിയിച്ചു.ഇതിന് ബദലായി തമിഴ്നാട് ബസുകൾക്കും സർവീസിന് അനുമതി നൽകിയിട്ടുണ്ട്.

Back to top button
error: