IndiaNEWS

രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളം:നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം.കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണെന്ന് പറയുന്നത്.
 
 
 സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലെ നീതി ആയോഗ് കണക്കുകള്‍ പരിഗണിച്ചാണ് രാജ്യത്തെ മികച്ച പ്രകടനം പുറത്തെടുത്ത സംസ്ഥാനങ്ങളെ തരം തിരിച്ചിട്ടുള്ളത്. നിതി ആയോഗ് സർവേ (sdg intex) പ്രകാരം 100ല്‍ 75 പോയിന്റ് നേടിയാണ് കേരളം മുന്‍പന്തിയില്‍ എത്തിയത്..രാജ്യത്ത് ദാരിദ്ര്യനിര്‍മാര്‍ജനം ഏറ്റവും ഫലപ്രധമായി നടത്തിയ സംസ്ഥാനം കേരളമാണ്. വിശപ്പ് രഹിത സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയിലാണ്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും, ലിംഗ സമത്വത്തിന്റെ കാര്യത്തിലും കേരളം മുന്‍പന്തിയിലാണ്. ആരോഗ്യ മേഖലയില്‍ 100ല്‍ 72 പോയിന്റും, വിദ്യാഭ്യാസത്തില്‍ 80 പോയിന്റും,ദാരിദ്രനിര്‍മാര്‍ജനത്തില്‍ 83പോയിന്റുമാണ് കേരളത്തിന് ലഭിച്ചത്.

 

 

രാജ്യത്തെ സംസ്ഥാനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം എന്ന് സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സദ്ഭരണ സൂചികയിലും, ശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഒന്നാമത് എത്തിയിരുന്നു. ഉത്തര്‍പ്രദേശ്,ആസ്സാം,ജാര്‍ഖണ്ഡ്,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിലുള്ളത്

Back to top button
error: