SportsTRENDING

പി.​ആ​ർ. ശ്രീ​ജേ​ഷി​ന് വേ​ൾ​ഡ് ഗെ​യിം​സ് അ​ത്‌ല​റ്റി​ക് പു​ര​സ്കാ​രം

ഇ​ന്ത്യ​ൻ ഹോ​ക്കി ഗോ​ൾ കീ​പ്പ​റും മ​ല​യാ​ളി​യു​മാ​യ പി.​ആ​ർ. ശ്രീ​ജേ​ഷി​ന് വേ​ൾ​ഡ് ഗെ​യിം​സ് അ​ത്‌ല​റ്റി​ക് പു​ര​സ്കാ​രം. ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ശ്രീ​ജേ​ഷ്.

സ്പെ​യി​ന്‍റെ ആ​ൽ​ബെ​ർ​ട്ടോ ജി​നെ​സ് ലോ​പ്പ​സി​നെ​യും ഇ​റ്റ​ലി​യു​ടെ മി​ഷേ​ൽ ജി​യോ​ർ​ഡാ​നോ​യെ​യും പി​ന്ത​ള്ളി​യാ​ണ് ശ്രീ​ജേ​ഷി​ന്‍റെ നേ​ട്ടം. 1,27,647 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ശ്രീ​ജേ​ഷ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ആ​ൽ​ബെ​ർ​ട്ടോ 67,428 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടി​യ​ത്.

Signature-ad

2004 ലാ​ണ് ശ്രീ​ജേ​ഷ് ജൂ​നി​യ​ർ നാ​ഷ​ണ​ൽ ടീ​മി​ൽ ഇ​ടം നേ​ടു​ന്ന​ത്. 2006 ലാ​ണ് സീ​നി​യ​ർ നാ​ഷ​ണ​ൽ ഗെ​യി​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 2013ലെ ​ഏ​ഷ്യാ ക​പ്പി​ൽ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി. 2016 ലെ ​റി​യോ ഒ​ളി​ന്പി​ക്സി​ൽ ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു ശ്രീ​ജേ​ഷ്.

2021 ലെ ​ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ വ​ല കാ​ത്ത​തും ശ്രീ​ജേ​ഷാ​യി​രു​ന്നു. 2017ൽ ​പ​ത്മ​ശ്രീ​യും 2015 ൽ ​അ​ർ​ജു​ന പു​ര​സ്കാ​ര​വും 2021ൽ ​ഖേ​ൽ​ര​ക്ത​ന​യും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

Back to top button
error: