KeralaNEWS

മീഡിയ വൺ സംപ്രേഷണ വിലക്കിനെതിരെ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല

 

കേന്ദ്രസർക്കാർ ജനാമീഡിയധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുകയാണെന്നും അതാണ് മീഡിയ വൺ ചാനലിനെതിരെയുള്ള വിലക്കിൽ പ്രകടമായതെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ തിരുവനന്തപുരത്ത്‌ രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ തെളിച്ച പ്രതിഷേധ ജ്വാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Signature-ad

മീഡിയാവണ്ണിനെതിരെ കേന്ദ്രസർക്കാർ പ്രയോഗിച്ച കിരാതനടപടി അടിയന്തിരമായി പിൻവലിക്കണം. രാഷ്ട്രപിതാവ് കൊല ചെയ്യപ്പെട്ടതിന്‍റെ വാർഷിക ദിനത്തിന് തൊട്ടടുത്ത ദിവസമാണ് മാധ്യമ സംപ്രേഷണ സ്വാതന്ത്ര്യം നിഷേധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ജനങ്ങളുടെ ജനാധിപത്യ, പൗരാവകാശങ്ങൾ നിഷേധിക്കുന്നതിന്‍റെ ഭാഗമാണ് മാധ്യമങ്ങൾക്ക് നേരെ വരുന്ന ആക്രമണങ്ങൾ. ജനങ്ങളുടെ വിചാര, വികാരങ്ങളാണ് മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നത്. അവയുടെ വാ മൂടിക്കെട്ടാനും തങ്ങൾ ചെയ്യുന്ന തോന്നിവാസങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് പറയുന്നത് അവരുടെ ഏകാധിപത്യ വാഴ്ചക്ക് ഹാലേലുയ്യ പാടലാണ്.

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ വി ആർ പ്രതാപൻ, ജനയുഗം എക്‌സിക്യൂട്ടീവ്‌ എഡിറ്റർ അബ്‌ദുൾ ഗഫൂർ, കെയുഡബ്ല്യുജെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോഹരൻ മോറായി, ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം, ട്രഷറർ അനുപമ ജി നായർ, പ്രസ്‌ ക്ലബ്‌ സെക്രട്ടറി രാജേഷ്‌ രാജേന്ദ്രൻ, ട്രഷറർ ബിജു ഗോപിനാഥ്‌, മീഡിയ വൺ ബ്യൂറോ ചീഫ്‌ കെ ആർ സാജു തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ കിരൺബാബു, എ എസ്‌ സജു, എസ്‌ സതീഷ്‌കുമാർ, ശിവജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി

Back to top button
error: