KeralaNEWS

‘വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായി. പക്ഷേ അപകട നില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല’ മന്ത്രി വി എൻ വാസവൻ; ‘വാവ സുരേഷിന് സൗജന്യ ചികിത്സ നൽകും’ മന്ത്രി വീണാ ജോര്‍ജ്

കുറിച്ചി പാട്ടശേരിയിലെ വീടിനു സമീപത്താണ് മൂർഖനെ കണ്ടത്. വാവ സുരേഷിനെ വിളിച്ച് അറിയിച്ചെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ തിങ്കളാഴ്ച വൈകിട്ടാണ് എത്തിയത്. ചാക്കിലാക്കുന്നതിനിടെ പാമ്പ് തിരിഞ്ഞ് തുടയില്‍ കൊത്തുകയായിരുന്നു


കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്
ബോധം വീണ്ടു കിട്ടിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായതായി എന്നും ആശുപത്രി സന്ദർശിച്ച ശേഷം മന്ത്രി വി.എൻ വാസവൻ അറിയിച്ചു. എന്നാൽ അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. അദ്ദേഹത്തിന് ബോധം തെളിഞ്ഞിട്ടില്ല. പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. സിപിആർ നല്കിയത് ഗുണമായെന്നും മന്ത്രിപറഞ്ഞു. ഏറ്റവും മികച്ച ചികിത്സ തന്നെ വാവ സുരേഷിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

”അടുത്ത 5 മണിക്കൂർ നിർണ്ണായകമാണ്. തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം പ്രവർത്തനം സാധാരണ നിലയിൽ അല്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത്. അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്…”
മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

അതേ സമയം, പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ഇന്ന് അഞ്ചര മണിയോടെയാണ് വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കോട്ടയത്തിനടുത്ത് കുറിച്ചിയില്‍ വെച്ചാണ് സംഭവം. മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. പാമ്പിനെ ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു വാവ സുരേഷിന് കടിയേറ്റത്. മൂന്നുദിവസം മുൻപ് കുറിച്ചി പാട്ടശേരിയിലെ വീടിനു സമീപത്താണ് മൂർഖനെ കണ്ടത്. വാവ സുരേഷിനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ തിങ്കളാഴ്ചയാണ് എത്തിയത്.
ചാക്കിലാക്കുന്നതിനിടെ പാമ്പ് തിരിഞ്ഞ് തുടയില്‍ കൊത്തുകയായിരുന്നു.

ചാക്കിലാക്കാൻ നാലുതവണ ശ്രമിച്ചെങ്കിലും പാമ്പ് തിരിച്ചിറങ്ങുകയായിരുന്നു. വീണ്ടും ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു സുരേഷിന്റെ മുട്ടിനുമുകളിൽ കടിയേറ്റത്.

ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഗുരുതരമായ തകരാറുണ്ടായെങ്കിലും ഡോക്ടര്‍മാര്‍ പരിഹരിച്ചു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാര്‍ ഗുരുതരമാണെന്നുമാണ് ലഭിക്കുന്ന വിവരം.

Back to top button
error: