Month: December 2021
-
NEWS
മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ വീട്ടിൽ തയ്യാറാക്കാം, മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ അത്യുത്തമം
മുഖത്തെ ചുളിവുകളും കറുത്ത പാടുകളും നിശേഷം മാറ്റി മുഖസൗന്ദര്യം വീണ്ടെടുക്കാം. ലളിതമായ ഈ മാർഗം പരീക്ഷിക്കൂ. ഫലം ഉറപ്പ് സൗന്ദര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് ഏവരുടെയും അഭിലാഷം. തിളക്കവും ആരോഗ്യവുമുള്ള ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്…? മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കും. മുഖം തിളക്കമുള്ളതാക്കാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ ഉടൻ പരീക്ഷിക്കൂ. വീട്ടിൽ തയ്യാറാക്കാവുന്ന ഏതാനും ഫേസ് പാക്കുകൾ: 1. ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീസ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക. 2. രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ…
Read More » -
Kerala
ആദ്യം ശാരീരിക ബന്ധം, പിന്നെ പണം തട്ടൽ; തൃശ്ശൂരിൽ യുവതി അറസ്റ്റിൽ
തൃശൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ തൃശൂർ ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെയാണ്(37) തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട യുവാവിനെ സിന്ധു തൃശൂരിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും തുടർന്ന് ഇരുവരും അവിടെവെച്ച് ശാരീരികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ, തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസിനെ വിളിപ്പിക്കുമെന്നും അറസ്റ്റ് ചെയ്യിക്കുമെന്നും പറഞ്ഞ് സിന്ധു യുവാവ് അണിഞ്ഞിരുന്ന സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും ഊരി വാങ്ങുകയായിരുന്നു. ഈ സംഭവത്തിനു ശേഷം ആഴ്ചകൾ കഴിഞ്ഞ് ഊരിവാങ്ങിയ സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് യുവാവിനെ സിന്ധു ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും അവിടെ വച്ച് യുവാവിനെ നഗ്നനാക്കിയശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ഇത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്നും, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി, വീണ്ടും പണം തട്ടിയെടുക്കുകയും…
Read More » -
NEWS
പല്ലുകളുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും
ദന്തസംരക്ഷണം ആരോഗ്യ സംരക്ഷണത്തിലെ പ്രധാന കാര്യങ്ങളിലൊന്നാണ്. നിരയൊത്ത, നിറമൊത്ത മനോഹര ദന്തങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്…? പല്ല് വെളുപ്പിക്കാൻ ഈ ഭക്ഷണങ്ങള്‍ സഹായിക്കും. ആപ്പിള്‍ കഴിക്കുന്നത് പല്ലിലെ കറ നീക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ സ്‌ട്രോബറി നല്ലതാണ്. പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ ചീസ് ഉത്തമം. പല്ലിന് നിറം നല്‍കാനും ദുര്‍ഗന്ധം തടയാനും പൈനാപ്പിള്‍ നല്ലതാണ്. വായ വൃത്തിയായി സൂക്ഷിക്കാന്‍ ഉണക്കമുന്തിരി കഴിച്ചാല്‍ മതി.
Read More » -
NEWS
അതിഥിതൊഴിലാളികളുടെ എണ്ണം അടുത്ത 8 വർഷത്തിനുള്ളിൽ കേരളജനസംഖ്യയുടെ ആറിലൊന്നാകും
അടുത്ത 8 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ ആറിലൊന്നായി ഉയരുമെന്ന് പഠനം. ‘ബംഗാളി’കളുടെ ‘ഗൾഫാ’യി കേരളം മാറുമെന്നു ചുരുക്കം. അന്യ സംസ്ഥാന തൊഴിലാളികളെ അതിഥികളായി സ്വീകരിച്ച കേരളത്തിൽ ഇവർ ചെയ്യുന്ന വിധ്വംസക പ്രവർത്തനങ്ങൾ ചില്ലറയല്ല അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2017-’18ൽ കേരളത്തിൽ 31.4 ലക്ഷം അതിഥിതൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇത് 2030ൽ 60 ലക്ഷമായി ഉയരും. അപ്പോൾ കേരള ജനസംഖ്യ 3 കോടി 60 ലക്ഷമാകും എന്നും കണകാക്കപ്പെടുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് ഇവാല്വേഷൻ വിഭാഗത്തിന്റെ ‘അതിഥിതൊഴിലാളികൾ ഉൾപ്പെടുന്ന അസംഘടിത തൊഴിൽ മേഖലയും നഗരവത്കരണവും’ എന്ന പഠനറിപ്പോർട്ടിലാണ് ഈ കണക്കുകൾ. 2017-18ലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാൽ സംസ്ഥാനത്തെത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025ഓടെ 45.7 ലക്ഷം മുതൽ 47.9 ലക്ഷംവരെയായി ഉയരും. 2030ൽ 55.9 ലക്ഷം…
Read More » -
India
തിരഞ്ഞെടുപ്പ് അടുത്തു; രാഹുൽ ഗാന്ധി വിദേശത്തേക്ക്
ഇക്കുറിയും പതിവ് തെറ്റിച്ചില്ല.തിരഞ്ഞെടുപ്പ് അടുത്തതും ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങി രാഹുൽ ഗാന്ധി.പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിന്റെ യാത്ര തിരെഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചേക്കാമെന്ന് ആരോപണങ്ങളുണ്ട്. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ജനുവരി മൂന്നിന് ആരംഭിക്കേണ്ടിയിരുന്ന പ്രചരണ പരിപാടികൾ ഇതേതുടർന്ന് വൈകുമെന്നതും കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേ സമയം രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിന് വേണ്ടിയാണ് വിദേശത്തേക്ക് പോകുന്നതെന്നും ബിജെപി പ്രവർത്തകരും മാധ്യമങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല പറഞ്ഞു.
Read More » -
NEWS
വടക്കൻ പറവൂരിലെ വിസ്മയയുടെ മരണം കൊലപാതകം, അനുജത്തി ജിത്തു അറസ്റ്റില്‍; ജിത്തു കുറ്റം സമ്മതിച്ചെന്ന് പൊലീസ്
വിസ്മയയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി നിമിഷങ്ങൾക്കകം വീടിന്റെ പിൻഭാഗത്തുകൂടി ഇളയ സഹോദരി ജിത്തു രക്ഷപ്പെട്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് വീടിനുള്ളിൽ നിന്നും രക്തക്കറയും കണ്ടെത്തി. ഇതോടെയാണ് ജിത്തുവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത് കൊച്ചി: വടക്കൻ പറവൂരിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരി ജിത്തു പിടിയിലായി. എറണാകുളം കാക്കനാട് നിന്നാണ് ജിത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പോലീസിനോട് സമ്മതിച്ചു. ഇവരെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ വിസ്മയയുടെ മരണകാരണത്തിൽ തുമ്പുണ്ടാക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞ പൊലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിയത്. സംഭവത്തിൽ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ നടപടി. സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിലാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ…
Read More » -
India
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ച് കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം
ബംഗളൂരു: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് മുന്നേറ്റം.കർണാടക നഗരസഭകളിലേക്ക് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് വൻവിജയം നേടിയിരിക്കുന്നത്.58 നഗരസഭകളിലെ 1,184 വാർഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ 498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 437 സീറ്റിൽ ബിജെപിയും 45 സീറ്റിൽ ജെഡിഎസും. മറ്റുള്ളവർ 204 സീറ്റുകളും നേടി. ബിജെപി സർക്കാരിനേറ്റ കനത്ത പ്രഹരമാണ് കോൺഗ്രസ് മുന്നേറ്റം. 42.06 ശതമാനം വോട്ട് കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് 36.90 ശതമാനം വോട്ടാണ് ലഭിച്ചത്. 3.8 വോട്ട് ശതമാനമാണ് ജെഡിഎസിന് കിട്ടിയത്. മറ്റുള്ളവർക്ക് 17.22 ശതമാനം ലഭിച്ചു.
Read More » -
Kerala
അറിയിപ്പ്:
31/12/2021 വെള്ളിയാഴ്ച ഐഎസ്ആർഒയിലേക്ക് റോക്കറ്റിന്റെ ഭാഗവുമായി പോകുന്ന വാഹനം ചവറ പാലം വഴി പോകുന്നത് ബുദ്ധിമുട്ടായതിനാൽ ചവറ ടൈറ്റാനിയം, ശാസ്താംകോട്ട, കടമ്പനാട്, അടൂർ വഴി എംസി റോഡിൽ കയറി കൊട്ടാരക്കര വഴിയാകും തിരുവനന്തപുരത്തേക്ക് പോകുന്നത്.ഇതേത്തുടർന്ന് ഈ ഭാഗങ്ങളിൽ പലയിടത്തും ഗതാഗത നിയന്ത്രണത്തിന് സാധ്യതയുണ്ട്.അതേപോലെ വൈദ്യുതി, കേബിൾ എന്നിവയും മുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിക്കുന്നു
Read More » -
NEWS
അമ്മയെ പ്രണയിച്ച് മകളെ വിവാഹം കഴിച്ച യുവാവ് സ്വത്തിനുവേണ്ടി അമ്മയെ കൊലപ്പെടുത്തി, ഒടുവില്‍ മകളും കാമുകനും അകത്തായി
ഞെട്ടിപ്പിക്കുന്ന ഒരു കഥയാണ് അര്‍ച്ചന റെഡ്ഡിയുടെയും മകൾ യുവികയുടെയും. മൂന്നു തവണ അര്‍ച്ചന വിവാഹിതയായി. പക്ഷേ ഒരു വിവാഹബന്ധം പോലും ഏറെക്കാലം നീണ്ടുനിന്നില്ല. ജിം പരിശീലകനായ നവീനാണ് മൂന്നാമത്തെ ഭർത്താവ്. അർച്ചനയുടെ മകൾ യുവികയെ സ്വന്തമാക്കിയ അയാൾ ഒടുവിൽ അയാൾ അർച്ചനയെ വക വരുത്തി ബംഗളുരു: ഒരേസമയം അമ്മയെയും മകളെയും പ്രണയിച്ചു. ഒടുവില്‍ സ്വത്തിനുവേണ്ടി കൂട്ടുകാരൻ്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ഹൊസൂരില്‍ അര്‍ച്ചന റെഡ്ഡി എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മുഖ്യപ്രതി നവീന്‍, കൂട്ടാളി അനൂപ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മൂന്നു തവണ വിവാഹം കഴിച്ച അര്‍ച്ചന റെഡ്ഡിയുടെ ഒരു വിവാഹബന്ധവും ഏറെക്കാലം നീണ്ടുനിന്നിരുന്നില്ല. പത്ത് വര്‍ഷം നീണ്ട ആദ്യ ബന്ധത്തില്‍ അര്‍ച്ചനയ്ക്ക് യുവിക, ട്രിവിഡ് എന്നീ രണ്ട് മക്കളുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന അര്‍ച്ചനയുടെ രണ്ടാം വിവാഹബന്ധം രണ്ടുവര്‍ഷം മുമ്പാണ് വേര്‍പെടുത്തിയത്. പിന്നീടാണ് ജിം പരിശീലകനായ നവീനുമായി അര്‍ച്ചന അടുത്തത്.…
Read More » -
Kerala
സ്വാന്തനവുമായി മുഖ്യമന്ത്രി പ്രദീപിന്റെ വീട്ടിൽ
കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറൻറ് ഓഫീസർ എ. പ്രദീപിന്റെ കുടുംബത്തിന് സാന്ത്വനമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ന് രാത്രി 7.30 ഓടെ ഒല്ലൂർ അറക്കല്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി പ്രദീപിന്‍റെ രോഗിയായ അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, സഹോദരന്‍ എ. പ്രസാദ് എന്നിവരെ ആശ്വസിപ്പിച്ചു.പ്രദീപിന്‍റെ മക്കളെ തലോടി ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരോട് പഠനകാര്യങ്ങളും മറ്റും ചോദിച്ചറിയുകയും ചെയ്തു. നേരത്തെ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ എട്ടു ലക്ഷം രൂപ ധനസഹായമായി നൽകിയിരുന്നു.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് റവന്യൂ വകുപ്പിൽ ജോലിയും നൽകി.
Read More »