Month: December 2021
-
Kerala
ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നു: പിണറായി വിജയൻ
ശ്രീനാരായണ ഗുരു അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുള്ള ഇടപെടലാണ് നടത്തിയതെന്നും ഗുരുസന്ദേശം ജനങ്ങളിലേക്കെത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.89-മത് ശിവഗിരി തീർത്ഥാടനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. ഗുരുമാഹാത്മ്യം എപ്പോഴും ഓർക്കേണ്ടതാണ്, തീർത്ഥാടന സമയത്ത് മാത്രമല്ല അവ ഓർക്കേണ്ടത്. മനുഷ്യജാതി എന്നാൽ മനുഷ്യത്വമാണ്. ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നു. മതങ്ങൾ തമ്മിൽ കലഹിക്കരുതെന്ന് ഗുരു പറഞ്ഞിരുന്നു. ഗുരു തെളിച്ച വെളിച്ചം കാലത്തെ മാറ്റി മറിച്ചു, ഗുരുവിന്റെ യഥാര്‍ത്ഥ സന്ദേശം മനുഷ്യസ്‌നേഹമായിരുന്നു. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഗുരു വ്യക്തമാക്കി. ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊള്ളാത്തവര്‍ അന്നും ഇന്നുമുണ്ട്. ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുള്ള കാലമാണിത്. ഈ കാലത്ത് ഗുരുസന്ദേശങ്ങൾ യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമം. ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവില്ലാത്ത സമൂഹമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.…
Read More » -
NEWS
ഓണക്കൂർ, സ്നേഹത്തിന്റെ ‘ഉൾക്കടൽ’
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ജോർജ് ഓണക്കൂറിന് ജോൺ ബ്രിട്ടാസ് എം.പിയുടെ അഭിനന്ദനങ്ങൾ ‘ഉൾക്കടലി’നൊപ്പമാണ് ജോർജ് ഓണക്കൂർ സാർ എന്റെ മനസിൽ ആദ്യം പതിഞ്ഞത്. ‘ഉൾക്കടൽ’ എന്ന നോവലും പിന്നീട് വന്ന ചലച്ചിത്രവും പുതിയ അനുഭവമായിരുന്നു എല്ലാവർക്കും. ക്യാംപസ് ചിത്രങ്ങളുടെ തുടക്കം തന്നെ ‘ഉൾക്കടലി’ൽ നിന്നായിരുന്നു. ‘ഉൾക്കടൽ’ ആണ് ഓണക്കൂർ സാറിന്റെ മറ്റ് കൃതികൾ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഉന്മേഷവും പ്രസരിപ്പുമാണ് ഓണക്കൂർ സാറിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് മറ്റുള്ളവരിലേക്ക് പകരുക കൂടി ചെയ്യും. തിരുവനന്തപുരത്ത് താമസമായ ശേഷം അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനായി. എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിക്കുന്ന, അപരന്റെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേരാൻ കഴിയുന്ന മനുഷ്യൻ. സ്നേഹത്തിന്റെ ‘ഉൾക്കടൽ’… തലമുറകളുടെ വ്യത്യാസമില്ലാതെ ഏവരെയും ആശ്ലേഷിക്കുന്ന വ്യക്തിത്വം. സുഹൃത്ത് എന്ന് തോന്നിപ്പിക്കുന്ന ഗുരുസ്ഥാനീയനായ വ്യക്തിയാണ് ഓണക്കൂർസാർ എനിക്ക്. ഓണക്കൂർ എന്ന ഗ്രാമത്തിലെ ഒരു കുട്ടിയിൽ നിന്നും ഇന്നത്തെ ഡോ.ജോർജ് ഓണക്കൂർ എന്ന വ്യക്തിയിലേക്കുള്ള ദൂരമാണ് പുരസ്കാരത്തിനർഹമായ സാറിന്റെ ആത്മകഥ…
Read More » -
Kerala
അയ്യനെ കൺനിറയെ കാണാൻ മല്ലിയും
അയ്യപ്പനെ കാണാൻ സ്വാമിമാർക്കൊപ്പം ‘മല്ലി’ എന്ന വളർത്തുനായയും. മംഗലാപുരത്തുനിന്നും കാൽനടയായി ശബരിമലയിലേക്ക് പോകുന്ന പത്മനാഭൻ സ്വാമിക്കും സംഘത്തിനുമൊപ്പമാണ് ‘മല്ലി’ യാത്ര ചെയ്യുന്നത്. 17 ദിവസം കഴിഞ്ഞ യാത്ര ഇപ്പോൾ കോട്ടയം ജില്ലയിൽ പാലായിൽ എത്തിനിൽക്കുന്നു. പത്മനാഭൻ സ്വാമിയുടെ വളർത്തുനായയാണ് മല്ലി.
Read More » -
Kerala
കൂണുകൾ മുളച്ചു പൊന്തുന്നത് എങ്ങനെ ?
ഇടിമിന്നലോടുകൂടിയ മഴയ്ക്കു ശേഷം മരങ്ങൾക്ക് അരികത്തായാണ് സാധാരണയായി കൂണുകൾ അഥവാ കുമിളുകൾ മുളച്ചു പൊന്തുന്നത്.കാർബൺ അടങ്ങിയ മണ്ണിലുള്ള വസ്തുക്കളുടെ ജീർണിക്കലിലൂടെയാണ് സാധാരണഗതിയിൽ ഇങ്ങനെ കൂണുകൾ മുളക്കുന്നത്. പക്ഷേ ചെറുപ്പകാലം തൊട്ട് പലരും കേൾക്കുന്ന കാര്യമാണ് ഇടിയുള്ളപ്പോൾ കൂണുകൾ മുളക്കുമെന്നത്. അതിന്റെ ശാസ്ത്രീയവശം വ്യത്യസ്തമാണ്.നേരിട്ട് മിന്നലേറ്റാൽ കൂൺ പോയിട്ട് മനുഷ്യൻ പോലും കരിഞ്ഞില്ലാതാകുമെന്ന വസ്തുത എല്ലാവർക്കും അറിയാം. വളരെ ശക്തി കുറഞ്ഞ വൈദ്യുതി തരംഗങ്ങൾ മണ്ണിൽ കൊള്ളുമ്പോഴാണ് കൂണുകൾ അതിവേഗത്തിൽ മുളച്ചു വളരുന്നത്. നനഞ്ഞ അന്തരീക്ഷം ഏറ്റവും അനുയോജ്യമായതു കൊണ്ടാണ് മഴയോടൊപ്പമുള്ള ഇടിമിന്നലിൽ കൂണുകൾ കൂടുതലായി മുളക്കുന്നത്. 50,000 മുതൽ 100,000 വോൾട്ടുകളിലുള്ള വൈദ്യുതിതരംഗങ്ങളാണ് കൂണുകൾ മുളച്ചു പൊന്താൻ അനുയോജ്യം. കച്ചവടാടിസ്ഥാനത്തിലാണെങ്കിൽ പോലും പരമ്പരാഗതമായ വിളവെടുപ്പ് ശൈലിയിൽ കൂണുകളുടെ വിളവ് ഇരട്ടിപ്പിക്കാൻ പലപ്പോഴും ഇടിമിന്നൽ കൊണ്ട് സാധിക്കാറുമുണ്ട്.മഴക്കാലത്ത് മാനത്ത് നിന്നും ഇടിശബ്ദം കേൾക്കുമ്പോൾ കുമിൾ പൊടിയുമെന്നാണ് പഴയ തലമുറക്കാർ പറയുക. ഇടിയുടെ ശബ്ദത്തിൽ ചെറുതായി അനങ്ങുന്ന മേൽമണ്ണിനിടയിലൂടെ കൂൺ വിത്തുകൾ മുളപൊട്ടുമെന്ന പരമ്പരാഗതമായ…
Read More » -
India
ലബനോൻ: ദേവദാരുക്കളുടെ നാട്
പശ്ചിമേഷ്യൻ രാജ്യമായ ലബനോൻ ഒരുകാലത്ത് അറബ് സാഹിത്യങ്ങളിലെ നിത്യവരിയായിരുന്നു.ആഭ്യന്തര സംഘർഷങ്ങളും, രാഷ്‌ട്രീയ അസ്ഥിരതയും അഴിമതിയുമാണ് ലബനോനെ തകർത്തത്. കറൻസിയായ ലബനീസ് പൗണ്ടിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലാണ് വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് സാധാരണക്കാർ. നിക്ഷേപങ്ങൾ പൂർണമായും പിൻവലിച്ചതോടെ പലബാങ്കുകളും തകർന്നു.ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് വൈദ്യുത ഉല്പാദ കേന്ദ്രങ്ങളുടെ പ്രവർത്തനവും രാജ്യത്ത് പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്ന, പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളുമായ ഖലീൽ ജിബ്രാന്റെ നാട് കൂടിയാണ് ലബനോൻ.ഖലീൽ ജിബ്രാന്റെ പ്രണയത്തിന് മൂകസാക്ഷിയായി നിൽക്കേണ്ടി വന്ന ലെബനോനിലെ ദേവദാരുക്കളെപ്പറ്റി മലയാളത്തിൽ പോലും എഴുതപ്പെട്ടിട്ടുണ്ട്.അങ്ങനെ പലർ... ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് ജനിച്ച ജിബ്രാന്റെ കുടുംബം മാരോനൈറ്റ് കത്തോലിക്കരായിരുന്നു.കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതൻ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ബൈബിളിന്റെ ബാലപാഠങ്ങളും ഈ പുരോഹിതനിൽ നിന്നുതന്നെ മനസ്സിലാക്കി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുൾപ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളിൽ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട്…
Read More » -
Kerala
ആടുകൾക്ക് വരുന്ന രോഗങ്ങളും, നാടൻ ഒറ്റമൂലി പ്രയോഗങ്ങളും
വളരെ ചെലവ് കുറഞ്ഞ രീതിയിൽ നല്ല രീതിയിൽ ആദായം ഉണ്ടാക്കാവുന്ന ഒന്നാണ് ആടുവളർത്തൽ. എന്നാൽ ആടുകൾക്ക് വരുന്ന രോഗങ്ങളാണ് ഈ മേഖലയിൽ പ്രതിസന്ധികൾക്ക് വഴിയൊരുക്കുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി നിരവധി രോഗങ്ങൾ ആടുകൾക്ക് വന്നുപെടുന്നു. ഇത്തരത്തിലുള്ള രോഗ സാധ്യതകളെക്കുറിച്ചും, രോഗാവസ്ഥയെ പ്രതിരോധിക്കാനുള്ള നാടൻ ഒറ്റമൂലികൾ കുറിച്ചുമാണ് താഴെ നൽകുന്നത്. ദഹനക്കേടിന് ആടുകൾക്ക് ഉണ്ടാകുന്ന ദഹനക്കേട് ഇല്ലാതാക്കാൻ ചുക്ക്, കറിവേപ്പില കുരുന്ന്, ഉണക്ക മഞ്ഞൾ, ഉപ്പ് എന്നിവ സമം പൊടിച്ച് കലർത്തിയത് 20 ഗ്രാം ദിവസം ഒരു തവണ ശർക്കരയിൽ കുഴച്ച് കൊടുക്കുക. വിശപ്പില്ലായ്മ അകറ്റുവാൻ കീഴാർനെല്ലി അരച്ചു ആടുകൾക്ക് നൽകിയാൽ വിശപ്പില്ലായ്മ എന്ന പ്രശ്നം പരിഹരിക്കാം. ചുമയ്ക്ക് ആടലോടകം ഇടിച്ചുപിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്ത് കൊടുത്താൽ ചുമ ശല്യം ഇല്ലാതാകും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വെളുത്തുള്ളിയും, കുരുമുളകും, ഉപ്പും സമം അരച്ചത് ശർക്കര ഉണ്ട പൊടിച്ചതും ചേർത്ത് ആടുകൾക്ക് നൽകിയാൽ ദഹന സംബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കും. കട്ടു പിടിച്ചാൽ ഇങ്ങനെ സംഭവിക്കുമ്പോൾ…
Read More » -
Kerala
സംഗീതസംവിധാനം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയല്ലെന്ന് രവിമേനോൻ
സംഗീതസംവിധാനം ആണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള പണിയല്ലെന്ന് ആദ്യം തെളിയിച്ച മലയാളി വനിത ലീലച്ചേച്ചിയാണ് — പി ലീല. അര നൂറ്റാണ്ടിനിപ്പുറം “ആഹാ” (2021) യിലൂടെ അക്കാര്യം അരക്കിട്ടുറപ്പിച്ചിരിക്കുന്നു സയനോര ഫിലിപ്പ്. മുൻപും സിനിമക്ക് സംഗീതം പകർന്നിട്ടുണ്ട് സയനോര — കുട്ടൻപിള്ളയുടെ ശിവരാത്രിയിലും മാംഗല്യം തന്തുനാനേയിലും. പക്ഷേ “ആഹാ”യിലെ “തണ്ടൊടിഞ്ഞ താമര”യിൽ (ഗായകർ: സയനോര, വിജയ് യേശുദാസ്) ഇരുത്തം വന്ന ഒരു ഓൾറൗണ്ടറുടെ റോളിലാണ് സയനോര. ഈണത്തിൽ മാത്രമല്ല രചനയിലും ആലാപനത്തിലും വാദ്യവിന്യാസത്തിലും സൗണ്ടിംഗിലും എല്ലാമുണ്ട് സവിശേഷമായ ആ സയനോര സ്പർശം. ചടുലതയാർന്ന പാട്ടുകളിൽ നിന്ന് മെലഡിയിലേക്കുള്ള ഈ ചുവടുമാറ്റം, താൽക്കാലികമെങ്കിൽ പോലും, ഹൃദ്യം. പാട്ടെഴുതി ചിട്ടപ്പെടുത്തി പാടാൻ ചങ്കൂറ്റം കാണിച്ചിട്ടുള്ള വനിതകൾ അധികമില്ലല്ലോ ഇന്ത്യൻ സിനിമയിൽ. പി ലീലയാണ് ഒരു സിനിമയിലെ മുഴുവൻ ഗാനങ്ങളും ചിട്ടപ്പെടുത്തിയ ആദ്യ മലയാളി വനിത. 1968 ൽ പുറത്തുവന്ന “ചിന്നാരി പാപ്പലു” എന്ന തെലുങ്ക് ചിത്രത്തിൽ ലീല ഈണമിട്ട പാട്ടുകൾക്ക് ശബ്ദം പകർന്നത് പി സുശീല. …
Read More » -
India
അറിയാം പുതിനയിലയുടെ ആരോഗ്യ ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അയേണ്‍, പൊട്ടാസ്യം എന്നിവ അടങ്ങിയ പുതിന ദഹന പ്രശ്നങ്ങൾക്കും മികച്ചതാണ്.അതിനാൽ ഭക്ഷണത്തോടൊപ്പം ദിവസവും ചമ്മന്തിയായും മറ്റും പുതിന ഉപയോഗിക്കുന്നത് നല്ലതാണ്. പുതിനയില ചമ്മന്തി വെളിച്ചെണ്ണ – 1/4 ടീ സ്പൂൺ നാളികേരം – 1/4 കപ്പ് ചുവന്ന മുളക് – 4-5 എണ്ണം പുളി – കുറച്ച്. ഉപ്പ് – 1/4 ടീ സ്പൂൺ പുതിനയില – ഒരു കൈ പിടി തയാറാക്കുന്ന വിധം. വെളിച്ചെണ്ണയിൽ ബാക്കിയുള്ള ചേരുവകൾ ചേർത്ത് വഴറ്റി എടുക്കുക. ശേഷം വെള്ളം ചേർക്കാതെ പുതിനയില ചേർത്ത് അരച്ചെടുക്കുക. … *അൽപ്പം ചാറായി എടുത്താൽ സ്നാക്സിന് നല്ലതാണ്
Read More » -
Kerala
ആശങ്കകൾ മാറ്റിനിർത്തി പുതുവർഷത്തെ വരവേൽക്കാം
ഒരിക്കലും ആവര്‍ത്തിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്ന ആ ദിനങ്ങളിൽക്കൂടിയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ ജീവിതം.2017-ലെ ഓഖി,2018-19 വർഷങ്ങളിലെ പ്രളയം.2019 മുതലുള്ള കോവിഡ് വകഭേദങ്ങൾ…ഇതുവരെ നാം കൈക്കൊണ്ടിരുന്ന പ്രതിരോധ രീതികള്‍ പോരെന്നും, അനിയന്ത്രിതമായ സാഹചര്യങ്ങള്‍ ഏതുനിമിഷവും ആവർത്തിക്കുമെന്നും ഇനിയും ആയിരങ്ങള്‍ മരിച്ചുവീഴാന്‍ അത് കാരണമാകുമെന്നും നമ്മെ പഠിപ്പിച്ച ധാരാളം അനുഭവങ്ങൾ..! കൊവിഡ് 19 ( Covid 19 ) എന്ന മഹാമാരിയെ കുറിച്ച് നാം ആദ്യം കേള്‍ക്കുന്നത് 2019ന്റെ അവസാനത്തിലാണ്. ചൈനയിലെ വുഹാന്‍ ( Wuhan China ) എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. പുറംലോകം ഈ പുതിയ രോഗത്തെ കുറിച്ച് അറിഞ്ഞും മനസിലാക്കിയും വരും മുമ്പ് തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപിച്ചിരുന്നു. 2020- ന്റെ തുടക്കം മുതല്‍ തന്നെ കൊവിഡ് ഉയര്‍ത്തിയ ഭീഷണിയിലായിരുന്നു നാം. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. എന്തെന്നോ ഏതെന്നോ അറിയാത്ത വിധം ജനം പരിഭ്രാന്തിയുടെ കടന്നുപോയ നാളുകൾ.എങ്കിലും രണ്ടാം തരംഗം അതിന്റെ തീക്ഷണത…
Read More » -
India
പുതുവർഷത്തിൽ ജീവിതവിജയം നേടാൻ ചില ടിപ്സ്
അവൻ അല്ലെങ്കിലും ഒരു മുൻകോപിയാണ്.കേട്ടിട്ടില്ലേ…അക്രമാസക്തനായ ഒരുവനെപ്പറ്റി സ്വന്തം മാതാപിതാക്കൾ പോലും പറയുന്നത്.അനിയന്ത്രിതമായ കോപത്തിന്റെ പൊട്ടിത്തെറിയാണ് ഇത്.ഇതിന് പാരമ്പര്യം ഉൾപ്പടെ പല ഘടകങ്ങളും കാരണമായി ഉണ്ടാകാം.മദ്യം, മയക്കുമരുന്ന്, രക്തസമ്മർദ്ദം..അങ്ങനെ പലതും. പക്ഷെ നല്ല രീതിയിൽ പ്രാർത്ഥനയുള്ള വീട്ടിൽ ഇതൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും.അതെ പലപ്പോഴും പ്രാർത്ഥന നല്ലൊരു മരുന്നാണ്.മനസ്സിനെ സംഘർഷങ്ങളുടെ ചുഴിയിൽ നിന്നും രക്ഷിച്ചുനിർത്താൻ പ്രാർത്ഥനയ്ക്ക് കഴിയും. ദുർബലമായ വ്യക്തിത്വത്തിന്റെയും മാനസിക പിരിമുറുക്കത്തിന്റെയും ബഹിർസ്ഫുരണമാണ് കോപം.ഒരു വികാരജീവിയായി ക്ഷിപ്രകോപത്തിന് അടിമപ്പെടാതെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർ ജീവിതവിജയം നേടും.വികാരത്തിന് അടിമപ്പെടുന്നവർ തലതിരിഞ്ഞു നിൽക്കുന്നവരെപ്പോലെയാണ്.എല്ലാം തലതിരിഞ്ഞു മാത്രമേ കാണുകയുള്ളൂ. ശത്രുക്കളെ സ്നേഹിക്കുക,നിങ്ങളെ വെറുക്കുന്നവർക്ക് നിങ്ങൾ നൻമ ചെയ്യുക,നിങ്ങളെ ശപിക്കുന്നവരെ നിങ്ങൾ അനുഗ്രഹിക്കുക.നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുക.ഒരിക്കലും പ്രാർത്ഥനയുടെ ശക്തിയെ അവശ്വസിക്കയുമരുത്. അതേപോലെ പശ്ചാത്താപിക്കുന്ന പാപിയോട് പ്രതികാരമരുത്,പരിഹസിക്കയുമരുത്.ജിവിതത്തിൽ നമുക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ഓർക്കുക.ജീവിതകാലം മുഴുവൻ നമ്മുടെ പ്രവൃത്തികൾ നീതിനിഷ്ഠമായിരിക്കട്ടെ.വികാരങ്ങൾക്കധീനനായി അക്രമാസക്തനാകാതെ മൗനം പാലിക്കുക.നിങ്ങൾ യുദ്ധം ജയിക്കുക തന്നെ ചെയ്യും. പ്രാർത്ഥന പോലെ മറ്റൊന്നാണ് ചിരി. ശരീരത്തിന്റെ ഹാനികരമായ…
Read More »