
കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറൻറ് ഓഫീസർ എ. പ്രദീപിന്റെ കുടുംബത്തിന്
സാന്ത്വനമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ന് രാത്രി 7.30 ഓടെ ഒല്ലൂർ അറക്കല്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി പ്രദീപിന്‍റെ രോഗിയായ അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, സഹോദരന്‍ എ. പ്രസാദ് എന്നിവരെ ആശ്വസിപ്പിച്ചു.പ്രദീപിന്‍റെ മക്കളെ തലോടി ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരോട് പഠനകാര്യങ്ങളും മറ്റും ചോദിച്ചറിയുകയും ചെയ്തു.
നേരത്തെ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ എട്ടു ലക്ഷം രൂപ ധനസഹായമായി നൽകിയിരുന്നു.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് റവന്യൂ വകുപ്പിൽ ജോലിയും നൽകി.






