NEWS

അതിഥിതൊഴിലാളികളുടെ എണ്ണം അടുത്ത 8 വർഷത്തിനുള്ളിൽ കേരളജനസംഖ്യയുടെ ആറിലൊന്നാകും

അടുത്ത 8 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം ജനസംഖ്യയുടെ ആറിലൊന്നായി ഉയരുമെന്ന് പഠനം. ‘ബംഗാളി’കളുടെ ‘ഗൾഫാ’യി കേരളം മാറുമെന്നു ചുരുക്കം. അന്യ സംസ്ഥാന തൊഴിലാളികളെ അതിഥികളായി സ്വീകരിച്ച കേരളത്തിൽ ഇവർ ചെയ്യുന്ന വിധ്വംസക പ്രവർത്തനങ്ങൾ ചില്ലറയല്ല

ടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2017-’18ൽ കേരളത്തിൽ 31.4 ലക്ഷം അതിഥിതൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇത് 2030ൽ 60 ലക്ഷമായി ഉയരും. അപ്പോൾ കേരള ജനസംഖ്യ 3 കോടി 60 ലക്ഷമാകും എന്നും കണകാക്കപ്പെടുന്നു.

സംസ്ഥാന ആസൂത്രണ ബോർഡ് ഇവാല്വേഷൻ വിഭാഗത്തിന്റെ ‘അതിഥിതൊഴിലാളികൾ ഉൾപ്പെടുന്ന അസംഘടിത തൊഴിൽ മേഖലയും നഗരവത്കരണവും’ എന്ന പഠനറിപ്പോർട്ടിലാണ് ഈ കണക്കുകൾ.

2017-18ലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാൽ സംസ്ഥാനത്തെത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025ഓടെ 45.7 ലക്ഷം മുതൽ 47.9 ലക്ഷംവരെയായി ഉയരും. 2030ൽ  55.9 ലക്ഷം മുതൽ 59.7 ലക്ഷംവരെയായും ഉയരും.
കൂടുതൽ തൊഴിലവസരങ്ങളുണ്ടായാൽ ഇവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിൽനിന്നുമെത്തി ദീർഘകാലമായി കേരളത്തിൽ കുടുംബമായും മറ്റും തുടരുന്നവർ 10.3 ലക്ഷമാണ്. ഇവരുടെ എണ്ണം മൂന്നുവർഷംകൊണ്ട് 13.2 ലക്ഷമായും എട്ടുവർഷംകൊണ്ട് 15.2 ലക്ഷമായും ഉയരും.
അതുപോലെ, മൂന്നോനാലോ മാസംമാത്രം ജോലിചെയ്യാനെത്തുന്ന ഹ്രസ്വകാല കുടിയേറ്റക്കാരുടെ എണ്ണം 2017-18 വർഷത്തിൽ 21.1 ലക്ഷം മാത്രമാണ്. 2015-ഓടെ ഇവരുടെ എണ്ണം 34.4 ലക്ഷമായും 2030-ഓടെ 44 ലക്ഷമായും ഉയരും.

നിലവിൽ ഏറ്റവും കൂടുതൽ അതിഥിതൊഴിലാളികൾ പണിയെടുക്കുന്നത് നിർമാണമേഖലയിലാണ്,17.5 ലക്ഷം പേർ. ഉത്പാദനമേഖലയിൽ 6.3 ലക്ഷവും കൃഷി അനുബന്ധമേഖലയിൽ മൂന്നു ലക്ഷംപേരും ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ 1.7 ലക്ഷം പേരും അതിഥിതൊഴിലാളികളായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: