IndiaNEWS

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ച് കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം

ബംഗളൂരു: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് മുന്നേറ്റം.കർണാടക നഗരസഭകളിലേക്ക് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ് വൻവിജയം നേടിയിരിക്കുന്നത്.58 നഗരസഭകളിലെ 1,184 വാർഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്‌. ഇതിൽ 498 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 437 സീറ്റിൽ ബിജെപിയും 45 സീറ്റിൽ ജെഡിഎസും. മറ്റുള്ളവർ 204 സീറ്റുകളും നേടി. ബിജെപി സർക്കാരിനേറ്റ കനത്ത പ്രഹരമാണ് കോൺഗ്രസ് മുന്നേറ്റം.
42.06 ശതമാനം വോട്ട് കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് 36.90 ശതമാനം വോട്ടാണ് ലഭിച്ചത്. 3.8 വോട്ട് ശതമാനമാണ് ജെഡിഎസിന് കിട്ടിയത്. മറ്റുള്ളവർക്ക് 17.22 ശതമാനം ലഭിച്ചു.

Back to top button
error: