Month: December 2021
-
Kerala
വളാഞ്ചേരിയിൽ ഒരുങ്ങുന്നത് മലബാറിലെ തന്നെ ഏറ്റവും വലിയ പാലം
ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ നിർമിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ മേൽപാലമടങ്ങിയ ബൈപാസ്.ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുളള പാലമാണ് നിർമ്മിക്കുന്നത്.കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന പാലം വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും. വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും തൂണുകളിലാണ് ആറുവരിപ്പാത കടന്നുപോവുക. ഈ ഭാഗത്തെ നിലമൊരുക്കൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാലങ്ങൾക്കുള്ള മണ്ണുപരിശോധന ഉടൻ പൂർത്തിയാകും. വട്ടപ്പാറ വളവിനു മുകളിൽനിന്ന് ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കുന്നതോടെ നൂറുകണക്കിന് അപകടങ്ങൾക്കു വഴിയൊരുക്കിയ വട്ടപ്പാറ വളവ് ദേശീയപാത ഭൂപടത്തിൽനിന്നു തന്നെ ഒഴിവാകും. പുതിയ ഫ്ലൈഓവർ വരുന്നതോടെ വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.ജനുവരിയോടെ പാലത്തിന്റെ ജോലികൾ ആരംഭിക്കും.
Read More » -
Kerala
പാർട്ടിക്ക് തലവേദനയായി ഇടുക്കിയിൽ എം എം മണി എസ് രാജേന്ദ്രന്‍ പോര്
ഇടുക്കി: എസ് രാജേന്ദ്രനെ പുറത്താക്കാന്‍ സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ദേവികുളം മുന്‍ എം എല്‍ എയെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി വീണ്ടും. ‘രാജേന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയലല്ല പാര്‍ട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും മണി പറഞ്ഞു, രാജേന്ദ്രന്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. അവസാനം പാര്‍ട്ടി മറുപടി പറഞ്ഞോളും. രാജേന്ദ്രന്റെ പുതിയ സിദ്ധാന്തം കാള്‍ മാര്‍ക്സിന്റെ സംഭാവന പോലെയല്ലേ. ചുമ്മാ ഞാന്‍ വല്ലതും പറഞ്ഞുപിടിപ്പിക്കും. അയാള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതിനെല്ലാം പ്രതികരിക്കലാണോ ഞങ്ങളുടെ പണി. സമയമാകുമ്ബോള്‍ പ്രതികരിക്കും,’ എം എം മണി പറഞ്ഞു. കുറെ നാളായി പടലപ്പിണക്കത്തിലായിരുന്നെങ്കിലും പാർട്ടി കമ്മിറ്റികളിൽ രാജേന്ദ്രൻ തുടർച്ചയായി പങ്കെടുക്കാതായതോടെ മണയാശാൻ രാജേന്ദ്രനെതിരെ ആഞ്ഞടിക്കുകയായിരുന്നു.ഇതോടെപാർട്ടിയും രാജേന്ദ്രനെതിരെ തിരിഞ്ഞു.ഇപ്പോൾ അത് പുറത്താക്കൽ നടപടിയിൽ വരെ എത്തിനിൽക്കുന്നു. അതേസമയം തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി പി എമ്മിന് അധികാരമുണ്ടെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍…
Read More » -
NEWS
ഓണക്കൂറിനും പലേരിക്കും ഒപ്പം കട്ടപ്പനയുടെ സ്വന്തം മോബിൻ മോഹനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
മോബിൻ മോഹന് ലഭിച്ച പുരസ്കാരമാണ് ഇത്തവണത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകളിൽ ഏറെ ശ്രദ്ധേയമായത്. മലയോര കർഷകരുടെ ജീവിതവും ഹൈറേഞ്ചിൻ്റെ സ്പന്ദനങ്ങളും നമ്മുടെ സാഹിത്യരചനകളിൽ കാര്യമായി പ്രതിഫലിപ്പിക്കപ്പെട്ടിട്ടില്ല. കുട്ടനാടും വള്ളുവനാടും ഏറനാടും ഉത്തര കേരളവുമൊക്കെയാണ് എഴുത്തുകാരുടെ ഇഷ്ടപ്പെട്ട ഭൂമികകൾ. ഇടുക്കിയിലെ കുടിയേറ്റ ജീവിതത്തിൻ്റെ കണ്ണീരും വിയർപ്പും തൊട്ടറിഞ്ഞ മോബിൻ മോഹൻ കട്ടപ്പനയുടെ സ്വന്തം എഴുത്തുകാരനാണ് ജോർജ് ഓണക്കൂറിൻ്റെ ‘ഹൃദയരാഗങ്ങൾ’ എന്ന ആത്മകഥയ്ക്കും ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന രഘുനാഥ് പലേരിയുടെ ബാലസാഹിത്യനോവലിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചപ്പോൾ, മാധ്യമങ്ങളും സാഹിത്യ ലോകവും വേണ്ടത്ര ആഘോഷിക്കാതെ വിസ്മരിച്ച ഒരു പുരസ്കാരം കൂടി കേരളത്തിനു ലഭിച്ചു. ‘ജക്കരന്ത’ എന്ന നോവൽ രചിച്ച മോബിൻ മോഹന് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരമാണത്. ഇടുക്കി ജില്ലയിൽ കട്ടപ്പനക്കടുത്ത് കാഞ്ചിയാർ സ്വദേശിയാണ് മോബിൻ മോഹൻ. അധ്യാപകൻ, കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ, ഗ്രന്ഥശാല പ്രവർത്തകൻ, എഴുത്തുകൂട്ടം ഇടുക്കി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രശസ്തനാണ്. പുരോഗമന…
Read More » -
Kerala
സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് കെ. മുരളീധരൻ എംപി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നത്? :പി കെ ശ്രീമതി ടീച്ചർ
സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് കെ. മുരളീധരൻ എംപി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നതെന്ന് പി കെ ശ്രീമതി ടീച്ചർ.തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ടീച്ചറുടെ ചോദ്യം.ടീച്ചറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് കെ. മുരളീധരൻ എംപി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നത്? തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ പിന്തുടർന്ന് വാക്കുകൾ കൊണ്ട് വേട്ടയാടുന്നത് മര്യാദയല്ലെന്ന് ശ്രീ. മുരളീധരനോട് പറയാൻ കോൺഗ്രസ്സിലാരുമില്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും അത് പറഞ്ഞുകൊടുക്കണം. രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ മേയറുടെ ഡ്രൈവർക്കുണ്ടായ ഒരു പിശകിന് മേയറെ പഴിക്കുന്നത് എന്തിനാണ്? മേയറല്ലല്ലോ വാഹനം ഓടിക്കുന്നത്. മുരളീധരന്റെ ഡ്രൈവർക്ക് തെറ്റുപറ്റിയാൽ പഴി മുരളീധരനാണോ? രാഷ്ട്രപതി എത്ര വാത്സല്യത്തോടെയാണ് ആര്യയോട് പെരുമാറിയത്. ആര്യയെപ്പോലൊരു പെൺകുട്ടിയോട് രാഷ്ട്രപതി കാണിച്ച വാത്സല്യവും സ്നേഹവുമൊന്നും മുരളീധരനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ഹൃദയവിശാലതയും നന്മയുമൊന്നും മുരളിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്ന ആർക്കും മനസ്സിലാകും. എങ്കിലും പകയും ശത്രുതയും ഇങ്ങനെ പരസ്യമായി പ്രകടിപ്പിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേ ? മുഖ്യമന്ത്രിക്കും ശ്രീ.…
Read More » -
Kerala
എൽ ഇ ഡി ബൾബുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇപ്പോൾ വാങ്ങാം
കെഎസ് ഇ ബിയുടെ ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ അതത് സെക്ഷൻ ഓഫീസുകളിൽ നിന്ന് അവ നേരിട്ട് വാങ്ങാവുന്നതാണെന്ന് കെഎസ്ഇബി അറിയിക്കുന്നു. ഇത്തരത്തിൽ ബൾബുകൾ സ്വീകരിക്കേണ്ട അവസാന തീയതി 2022 ജനുവരി 7 ആണെന്നും ഈ തീയതിക്കുശേഷവും ബൾബ് സ്വീകരിക്കാത്തവരുടെ രജിസ്ട്രേഷൻ ക്യാൻസലാകുന്നതായിരിക്കുമെന്നും അറിയിപ്പിലുണ്ട്.
Read More » -
Kerala
സംസ്ഥാനത്തുടനീളം ഇ-ഓട്ടോകള്‍ക്കായി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല
സംസ്ഥാനത്ത് ഇ-ഓട്ടോകള്‍ക്കായി 1140 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും 5 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷന്‍ വീതവും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളില്‍ 15 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകൾ വീതവും സ്ഥാപിക്കാനാണ് തീരുമാനമായത്. ഇതിനു പുറമേ, സ്വകാര്യ സംരംഭകര്‍ക്ക് വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് നല്‍കുന്ന 25% സബ്സിഡി ലഭ്യമാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ആയി അനര്‍ട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു. കെ എസ് ഇ ബിയുടെ 26 വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഫെബ്രുവരി 2022 – ല്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
Read More » -
India
ഗ്രാം ഉജാല യോജന; എൽഇഡി ബൾബുകൾ 10 രൂപയ്ക്ക് 3 വർഷത്തെ ഗ്യാരണ്ടിയോടെ ലഭിക്കും
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവൽക്കരണം നടത്താനും വൈദ്യുതി ലാഭിക്കാനുമുള്ള ശ്രമം എന്ന നിലയിൽ ആരംഭിച്ച ഗ്രാമ ഉജാല യോജനയുടെ ഈ പദ്ധതി 2021 മാർച്ചിൽ ഊർജ മന്ത്രി ആർ കെ സിംഗ് ആണ് ഉത്ഘാടനം ചെയ്തത്. നിലവിൽ ബീഹാർ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ കുടുംബങ്ങളിൽ ഗ്രാമ ഉജല യോജന നടപ്പിലാക്കിയിട്ടുണ്ട്.ഇത് മറ്റ് സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കുകയാണ് പുതുവർഷത്തിൽ ലക്ഷ്യമിടുന്നത്. ഊർജം ലാഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഇത്.ചൂടുള്ള ബൾബുകൾക്ക് പകരമായി ഒരു ബൾബിന് 10 രൂപ നിരക്കിൽ 3 വർഷത്തെ ഗ്യാരണ്ടിയോടെ ഉയർന്ന നിലവാരമുള്ള 7-വാട്ട്, 12-വാട്ട് LED ബൾബുകൾ CESL നൽകുന്നു. ഇതിൽ ഓരോ കുടുംബത്തിനും പരമാവധി 5 ബൾബുകൾ വരെ മാറ്റി വാങ്ങാം. ഈ പ്രക്രിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ പ്രതിവർഷം 250 കോടി രൂപ ചെലവ് ലാഭിക്കുന്നതോടൊപ്പം പ്രതിവർഷം 71 കോടി യൂണിറ്റുകളുടെ ഊർജ്ജ ലാഭത്തിനും കാരണമാകുന്നു. ഇതിന്റെ ഭാഗമായി എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ…
Read More » -
India
നോർത്തേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് 2022
ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (ആർആർസി), നോർത്തേൺ റെയിൽവേ സ്‌പോർട്‌സ് ക്വാട്ട വഴി വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രഖ്യാപിച്ചു.മൊത്തം 21 തസ്തികകളിലേക്കാണ് നിയമനം. അത്‌ലറ്റിക്സ് – പുരുഷന്മാർ: 3 പോസ്റ്റുകൾ അത്‌ലറ്റിക്സ് – വനിതകൾ: 2 പോസ്റ്റുകൾ ക്രിക്കറ്റ് – പുരുഷന്മാർ: 3 പോസ്റ്റുകൾ ഭാരോദ്വഹനം – പുരുഷന്മാർ: 2 പോസ്റ്റുകൾ ഹാൻഡ് ബോൾ – സ്ത്രീകൾ: 2 പോസ്റ്റുകൾ ബാസ്കറ്റ്ബോൾ – സ്ത്രീകൾ: 1 പോസ്റ്റ് വോളിബോൾ – പുരുഷന്മാർ: 1 പോസ്റ്റ് ചെസ്സ് – പുരുഷന്മാർ: 1 പോസ്റ്റ് ബാസ്കറ്റ്ബോൾ – പുരുഷന്മാർ: 1 പോസ്റ്റ് ബോഡി ബിൽഡിംഗ് – പുരുഷന്മാർ: 2 പോസ്റ്റുകൾ ബോക്സിംഗ് – സ്ത്രീകൾ: 1 പോസ്റ്റ് കബഡി – സ്ത്രീകൾ: 2 പോസ്റ്റുകൾ മേൽപ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ 2022 ജനുവരി 1-ന് 18-25 വയസ്സിന് ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഈ പോസ്റ്റിന് താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഇന്ത്യൻ…
Read More » -
India
ബാങ്ക് കവര്‍ച്ചയ്ക്കിടെ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം:രണ്ടുപേര്‍ പിടിയില്‍
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇന്നലെ നടന്ന കവർച്ചയ്ക്കിടയിൽ ജീവനക്കാരനെ വെടിവച്ച് കൊന്ന രണ്ടുപേരെ പോലീസ് പിടികൂടി. മുംബൈ ദഹിസര്‍ ഈസ്റ്റ് ബ്രാഞ്ചിലാണ് കവര്‍ച്ചയ്ക്കിടെ ജീവനക്കാരനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 16കാരന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായിട്ടുള്ളത്. കവര്‍ച്ചക്കിടെ ബാങ്ക് ജീവനക്കാരനായ സന്ദേശ് ഗോമറിനെ പ്രതികള്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.സിസിടിവിയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2423 കോവിഡ് കേസുകള്‍; 15 മരണം
സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,680 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,074 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3606 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 172 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,835 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…
Read More »