ഇക്കുറിയും പതിവ് തെറ്റിച്ചില്ല.തിരഞ്ഞെടുപ്പ് അടുത്തതും ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങി രാഹുൽ ഗാന്ധി.പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിന്റെ യാത്ര തിരെഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചേക്കാമെന്ന് ആരോപണങ്ങളുണ്ട്. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ജനുവരി മൂന്നിന് ആരംഭിക്കേണ്ടിയിരുന്ന പ്രചരണ പരിപാടികൾ ഇതേതുടർന്ന് വൈകുമെന്നതും കോൺഗ്രസ് ക്യാമ്പുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അതേ സമയം രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിന് വേണ്ടിയാണ് വിദേശത്തേക്ക് പോകുന്നതെന്നും ബിജെപി പ്രവർത്തകരും മാധ്യമങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല പറഞ്ഞു.