ഇടിമിന്നലോടുകൂടിയ മഴയ്ക്കു ശേഷം മരങ്ങൾക്ക് അരികത്തായാണ് സാധാരണയായി കൂണുകൾ അഥവാ കുമിളുകൾ മുളച്ചു പൊന്തുന്നത്.കാർബൺ അടങ്ങിയ മണ്ണിലുള്ള വസ്തുക്കളുടെ ജീർണിക്കലിലൂടെയാണ് സാധാരണഗതിയിൽ ഇങ്ങനെ കൂണുകൾ മുളക്കുന്നത്.
പക്ഷേ ചെറുപ്പകാലം തൊട്ട് പലരും കേൾക്കുന്ന കാര്യമാണ് ഇടിയുള്ളപ്പോൾ കൂണുകൾ മുളക്കുമെന്നത്.
അതിന്റെ ശാസ്ത്രീയവശം വ്യത്യസ്തമാണ്.നേരിട്ട് മിന്നലേറ്റാൽ കൂൺ പോയിട്ട് മനുഷ്യൻ പോലും കരിഞ്ഞില്ലാതാകുമെന്ന വസ്തുത എല്ലാവർക്കും അറിയാം.
വളരെ ശക്തി കുറഞ്ഞ വൈദ്യുതി തരംഗങ്ങൾ മണ്ണിൽ കൊള്ളുമ്പോഴാണ് കൂണുകൾ അതിവേഗത്തിൽ മുളച്ചു വളരുന്നത്.
നനഞ്ഞ അന്തരീക്ഷം ഏറ്റവും അനുയോജ്യമായതു കൊണ്ടാണ് മഴയോടൊപ്പമുള്ള ഇടിമിന്നലിൽ കൂണുകൾ കൂടുതലായി മുളക്കുന്നത്.
50,000 മുതൽ 100,000 വോൾട്ടുകളിലുള്ള വൈദ്യുതിതരംഗങ്ങളാണ് കൂണുകൾ മുളച്ചു പൊന്താൻ അനുയോജ്യം.
കച്ചവടാടിസ്ഥാനത്തിലാണെങ്കിൽ പോലും പരമ്പരാഗതമായ വിളവെടുപ്പ് ശൈലിയിൽ കൂണുകളുടെ വിളവ് ഇരട്ടിപ്പിക്കാൻ പലപ്പോഴും ഇടിമിന്നൽ കൊണ്ട് സാധിക്കാറുമുണ്ട്.മഴക്കാലത്ത് മാനത്ത് നിന്നും ഇടിശബ്ദം കേൾക്കുമ്പോൾ കുമിൾ പൊടിയുമെന്നാണ് പഴയ തലമുറക്കാർ പറയുക.
ഇടിയുടെ ശബ്ദത്തിൽ ചെറുതായി അനങ്ങുന്ന മേൽമണ്ണിനിടയിലൂടെ കൂൺ വിത്തുകൾ മുളപൊട്ടുമെന്ന പരമ്പരാഗതമായ അറിവാണ് ഇതിനു പിന്നിൽ.
മിന്നൽ മണ്ണിലേക്ക് ഉദ്ഭവിപ്പിക്കുന്ന നൈട്രജൻ-ഓക്സിജൻ വാതകങ്ങൾ മഴയുമായി ചേർന്ന് മണ്ണിൽ നടത്തുന്ന പ്രവർത്തനമാണ് ഈ പ്രതിഭാസത്തിന് കാരണം എന്നാണ് ശാസ്ത്രിയ വിശകലനം
.
ശക്തമായ കാലവർഷ മഴക്കൊപ്പം ഇടിമിന്നലും എത്തുന്നതോട് കൂടി കേരളത്തിന്റെ പല ഭാഗത്തും കിളിർക്കുന്ന കൂണുകൾക്ക് പൊതുവെ പറയുന്ന പേരാണ് മഴക്കൂൺ അഥവാ പാവക്കൂൺ എന്നത്.സാധാരണ കർക്കിടക- തുലാമാസങ്ങൾക്കിടയിൽ ഇടിയോടു കൂടിയ മഴക്കൊപ്പം ആണ് ഈ കൂൺ പ്രത്യക്ഷ്യപ്പെടുന്നത്.
ശക്തമായ ഇടിമിന്നൽ ഭൂമിൽ ഏൽക്കുമ്പോഴാണ് സാധാരണ പാവക്കൂൺ ഭൂമിയിൽ നിന്നും പൊട്ടി മുളക്കുന്നത്.
ചിലപ്പോൾ വേനൽ മഴക്കൊപ്പം അപ്രതീക്ഷിതമായി എത്തുന്ന ഇടിമിന്നൽ മൂലവും കൂണുകൾ സമയം തെറ്റി ഉണ്ടാവുന്നുണ്ട്.
‘ഭൂമിയുടെ ഇറച്ചി’ എന്നു പേരുള്ള ഈ കൂൺ കറിവയ്ക്കുവാനും തോരൻ വയ്ക്കുവാനുമൊക്കെ വളരെ ഉത്തമമാണ്.
റോമക്കാർ ദൈവത്തിന്‍റെ ഭക്ഷണമെന്നും ചൈനക്കാർ മൃതസഞ്ജീവനി എന്നും വിളിക്കുന്ന കൂൺ, ഏകദേശം 45, 000 ഇനങ്ങളിൾ കാണപ്പെടുന്നുഎന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ.
‘മഷ്‌റൂം’ അഥവാ ‘കൂൺ’ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്‍. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം. പ്രോട്ടീന്‍, അമിനോആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.