Month: December 2021
-
Kerala
മാവേലി, മലബാർ എക്സ്പ്രസുകളിൽ ജനറൽ കോച്ചുകൾ ഒന്നാംതീയതി മുതൽ
പാലക്കാട്: മാവേലി, മലബാർ എക്സ്പ്രസുകൾ ഉൾപ്പെടെ 4 ട്രെയിനുകളില്‍ പുതുവർഷദിനംമുതൽ റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിച്ചു. 16603/16604 നമ്പർ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് കം ബ്രേക് അപ് വാനുകളും ശനിയാഴ്ചമുതൽ കൂടുതലായുണ്ടാവും (കോച്ച് നമ്പർ ഡി 4, ഡി 5, ഡി.എൽ 1, ഡി.എൽ 2). 12601/12602 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിലിൽ രണ്ടുവീതം ജനറൽ കമ്പാർട്ട്മെന്റുകളും ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും. 16629/16630 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാണുണ്ടാവുക. ജനുവരി ഒന്നുമുതൽ 16 വരെയാവും ഈ സൗകര്യം. 22637/22638 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ രണ്ടുവീതം ജനറൽ കമ്പാർട്ടുമെന്റുകളും സെക്കൻഡ് ക്ലാസ് കം ലഗേജ് കം ബ്രേക്…
Read More » -
NEWS
വയനാട്ടിൽ ഭർത്താവിനെ അടിച്ചു കൊന്ന ഭാര്യ പൊലീസ് പിടിയിൽ
ദാമോധരനും ലക്ഷ്മിക്കുട്ടിയും തമ്മിൽ 10 വർഷത്തിലേറെയായി കടുത്ത ശത്രുതയിലാണ്. ഭർത്താവ് വീട്ടിലേക്കു വരുന്നതിൽ ലക്ഷ്മിക്കുട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംഭവ ദിവസം ഇയാൾ വീട്ടിലെത്തി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാക്കി. തർക്കത്തിനിടക്ക് ലക്ഷ്മിക്കുട്ടി ദാമോധരനെ പിടിച്ചു തള്ളി. ഓടി രക്ഷപ്പെട്ട ഭർത്താവിനെ ലക്ഷ്മികുട്ടിയമ്മ കണ്ടു പിടിച്ചു. ഒടുവിൽ… മീനങ്ങാടി: ചൂതുപാറ ദാമോധരൻ കൊലപാതക കേസ്സിൽ ഭാര്യ ലക്ഷ്മികുട്ടിയമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് കൊല നടത്തിയതെന്നു ഭാര്യ പറഞ്ഞു. വാക്ക് തർക്കത്തിനിടയ്ക്ക് പരിക്കേറ്റ ലക്ഷ്മികുട്ടിയമ്മ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും, സംഭവം വിശദീകരിക്കുകയും ചെയ്തു. 10 വർഷത്തിലേറെയായി കടുത്ത ശത്രുതയിലാണ് ദാമോധരനും ലക്ഷ്മിക്കുട്ടിയും. ഇയാൾ വീട്ടിലേക്കു വരുന്നതിൽ ലക്ഷ്മിക്കുട്ടി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംഭവ ദിവസം ഇയാൾ വീട്ടിലെത്തി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം നടന്നതായി…
Read More » -
India
എരുമേലിയിൽ വ്യാജ ‘മൂലക്കുരു’ ചികിത്സകൻ അറസ്റ്റിൽ
എരുമേലി : ഒരു വർഷമായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് സ്വപ്ന ക്ലിനിക് എന്ന പേരിൽ സ്ഥാപനം നടത്തി മൂലക്കുരു ചികിൽസ നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡൽ (27) അറസ്റ്റിൽ. താൻ ബംഗാൾ സ്വദേശി അല്ലെന്ന് വരുത്തി തീർക്കാൻ ഇയാൾ കൈവശം കരുതിയിരുന്ന വ്യാജ ആധാർ കാർഡും പോലിസ് പിടികൂടി. കഴിഞ്ഞയിടെ എരുമേലി സ്വദേശികളായ ദമ്പതികൾ സ്വപ്ന ക്ലിനിക്കിൽ നിന്നും ലഭിച്ച മരുന്ന് കഴിച്ച് അവശരായി വെച്ചൂച്ചിറ ബിഎംആർസി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഇയാൾ ഡോക്ടർ അല്ലെന്ന് സംശയം ഉയർന്നത്. സാധാരണ ഡോക്ടർ നൽകുന്ന കുറിപ്പടി അല്ലെന്ന് കണ്ട വെച്ചൂച്ചിറ ബിഎംആർസി ആശുപത്രി ഡയറക്ടർ കൂടിയായ ഡോക്ടർ മനു എരുമേലിയിലെ മാധ്യമ പ്രവർത്തകൻ മുഖേനെ പോലീസിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു.തുടർന്ന് പോലിസ് നട് അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. എരുമേലി എസ്എച്ച്ഒ മനോജിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ്, ഷാബു മോൻ ജോസഫ്, സുരേഷ് ബാബു ബ്രഹ്മ…
Read More » -
Kerala
ഇഞ്ചകൊണ്ടൊരു തേച്ചു കുളി; മലയാളി മറന്ന ചർമ്മസംരക്ഷണം
ഒരു നാൽപ്പതു വർഷം മുമ്പുവരെ കരപ്പൻ അഥവാ എക്സിമ ബാധിക്കാത്ത കുട്ടികൾ നമ്മുടെ നാട്ടിൽ കുറവായിരുന്നു.അങ്ങനെയുള്ളവരെ ആഴ്ചയിൽ രണ്ടു വട്ടം കൊട്ടൻചുക്കാതി എണ്ണ തേച്ചുപിടിപ്പിച്ച് നാൽപ്പാമരയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഇഞ്ചതേപ്പിച്ചൊരു കുളിയുണ്ട്. അതാണ് കുളി.മാര്‍ബിളിട്ട ബാത്ത്റൂമില്‍ ഷവറിന്റ കീഴിൽ കാക്കകുളി കുളിച്ച് പാതി തോർത്തി ബർമുഡയും വലിച്ചു കയറ്റിയിട്ട് ഇറങ്ങിപോകുന്ന ഇന്നത്തെ പിള്ളേർക്ക് ഇത് വല്ലതും അറിയാമോ. ഇഞ്ച തേക്കുമ്പോള്‍ വേദനകൊണ്ട് പുളയുന്ന കുട്ടികള്‍ അമ്മയുടെ പിടിവിടുപ്പിച്ച് കുതറിയോടും. അവരെ പിടിച്ച് അടക്കാമരത്തില്‍ കെട്ടിയിടാന്‍ ചേട്ടന്മാരോ ചേച്ചിമാരോ ഒപ്പം കാണും. ഇഞ്ചയാണ് വില്ലൻ. വെള്ളത്തിലിട്ട് പതം വരുത്തിയ ഇഞ്ചകൊണ്ട് തേച്ചുകുളിപ്പിക്കുമ്പോൾ കരപ്പന്റെ പൊറ്റ അടർന്ന് ചോര പൊടിയണമെന്നാണ് വൈദൃമാരുടെ കണക്ക്. കരപ്പിനില്ലാത്തവരും എണ്ണയും അഴുക്കും ഇളക്കിക്കളയാൻ ഉപയോഗിച്ചിരുന്നതും ഇഞ്ച തന്നെ. Acacia Caesia എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇഞ്ചയെ മലബാറില്‍ “ചെടങ്ങ” എന്നും സംസ്കൃതത്തില്‍ “നികുഞ്ചിക” എന്നും അറിയപ്പെടുന്നു. ഇന്നത്തെപ്പോലെ “മമ്മിയെ കണ്ടാൽ കോളേജ് കുമാരിയാണെ”ന്ന് തോന്നിപ്പിക്കു”ന്ന സോപ്പുകളോ, ഹേമമാലിനിയെപ്പോലെ സുന്ദരിയാക്കുന്ന…
Read More » -
NEWS
യുവതി പ്രണയത്തില്‍ നിന്ന് പിന്മാറി, വീട്ടില്‍ കയറി യുവതിയെ കുത്തിയ ശേഷം കാമുകന്‍ ജീവനൊടുക്കി
നാട്ടുകാരിയായ ഒരു യുവതിയുമായി രാഘവേന്ദ്ര പ്രണയത്തിലായിരുന്നു. കമിതാക്കള്‍ തമ്മില്‍ ഇതിനിടെ വഴക്കുകൂടി. അങ്ങനെ യുവതി പ്രണയത്തില്‍ നിന്ന് പിന്മാറി. ഇതോടെ കടുത്ത മാനസികവിഷമത്തിലായ രാഘവേന്ദ്ര യുവതിയുടെ വീട്ടിലെത്തി പ്രണയം തുടരണമെന്ന് പറഞ്ഞെങ്കിലും യുവതി വിസമ്മതിച്ചു മംഗളൂരു: കുന്താപുരത്ത് പ്രണയത്തില്‍ നിന്ന്പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി കുത്തിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. കുന്താപുരം താലൂക്കിലെ ഹെസ്‌കുത്തൂരിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ രാഘവേന്ദ്ര കുലാല്‍ (35) ആണ് ആത്മഹത്യ ചെയ്തത്. പ്രദേശത്തെ ഒരു യുവതിയുമായി രാഘവേന്ദ്ര പ്രണയത്തിലായിരുന്നു. ഇതിനിടെ കമിതാക്കള്‍ തമ്മില്‍ വഴക്കുകൂടുകയും യുവതി പ്രണയത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. ഇതോടെ കടുത്ത മാനസികവിഷമത്തിലായ രാഘവേന്ദ്ര യുവതിയുടെ വീട്ടിലെത്തുകയും പ്രണയം തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ചതോടെ രാഘവേന്ദ്ര യുവതിയെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ കുന്താപുരം റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » -
Kerala
പുതുവർഷ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം; കോഴിക്കോട്ടും തൃശ്ശൂരും നടപടികൾ കടുപ്പിച്ച് പൊലീസ്
കോഴിക്കോട്: പുതുവര്‍ഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ടും തൃശൂരും പൊലീസ് നടപടികള്‍ കടുപ്പിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ച് ഭാഗത്തേക്കുളള പാതകള്‍ വൈകീട്ടോടെ അടയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബാറുകളുടെ പ്രവര്‍ത്തി സമയം രാവിലെ 11 മുതല്‍ രാത്രി 9 വരെ മാത്രമായിരിക്കും. മാളുകളിലും ഹോട്ടലുകളിലും അന്‍പത് ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു. തൃശ്ശൂരില്‍ ഉച്ചയ്ക്ക് ശേഷം വാഹന പരിശോധന കര്‍ശനമാക്കും. രാത്രി 10 മണിക്ക് ശേഷം ആഘോഷം അനുവദിക്കില്ല. ആള്‍ക്കൂട്ടം കൂടുന്നത് അനുവദിക്കില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി യാത്ര നിയന്ത്രിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഹോട്ടലുകള്‍ , ക്ലബ്ബുകള്‍ തുടങ്ങിയവ പരിപാടികള്‍ക്കു അനുവാദം വാങ്ങണം. അമിത വേഗം, മദ്യപിച്ചു വാഹനം ഓടിക്കല്‍ തുടങ്ങിയവക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
Kerala
ഗോവയില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു
ഗോവ: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
Read More » -
India
സിമന്‍റിനും കമ്പിക്കും വില കുറഞ്ഞു
കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ കൂടിയ സിമന്റ്, കമ്പി വില അൽപ്പം താഴ്ന്നത് നിർമാണ മേഖലക്ക് വലിയ ആശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370 ലെത്തി. 80 രൂപ വരെ എത്തിയ കമ്പി വില 63ലേക്ക് താഴ്ന്നു. കമ്പനികൾക്കിടയിലെ മത്സരവും വില കുറച്ചുകിട്ടാൻ നിർമാണമേഖലയിലുള്ളവർ നടത്തിയ ഇടപെടലും വിലയിടിയാൻ കാരണമായി എന്നാണ് വിലയിരുത്തൽ. അതേസമയം പുതുവർഷത്തോടെ വില ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നിർമ്മാണരംഗത്തുള്ളവർ പറയുന്നു.ജനുവരി മുതലാണ് സാധാരണ നിർമ്മാണ മേഖല ചൂട് പിടിക്കാറ്.തന്നെയുമല്ല സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ നിർമ്മാണ മേഖലയെ ഏതു വിധം നോക്കി കാണുന്നു എന്നതും പ്രധാനപ്പെട്ടതാണ്.
Read More » -
India
മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിതന്‍ മരിച്ചു; മുബൈയില്‍ നിരോധനാജ്ഞ
മുംബൈ: മഹാരാഷ്ട്രയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചയാളുടെ ഒമിക്രോണ്‍ ഫലം പോസിറ്റീവ്. നൈജീരിയയില്‍ നിന്നെത്തിയ 52 വയസ്സുകാരനാണ് ചൊവ്വാഴ്ച മരിച്ചത്. എന്നാല്‍, മരണകാരണം കോവിഡ് അല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 198 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 450 ആയി. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 5,368 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണം റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ വ്യാഴാഴ്ച 3,671 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 20 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ പൂര്‍ണമായും വിലക്കി മുബൈയില്‍ ജനുവരി 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Read More » -
Movie
“കേശു ഈ വീടിന്റെ നാഥൻ” ഡിസംബർ 31-ന്
ദിലീപ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന” കേശു ഈ വീടിന്റെ നാഥൻ” ഇന്ന് രാത്രി മുതൽ (ഡിസംബർ 31) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ,റിയാസ് മറിമായം,ജാഫർ ഇടുക്കി, കോട്ടയം നസീർ,മോഹന്‍ ജോസ്,ഗണപതി,സാദ്ദീഖ്,പ്രജോദ് കലാഭവൻ,ഏലൂർ ജോർജ്ജ്,ബിനു അടിമാലി,അരുൺ പുനലൂർ,രമേശ് കുറുമശ്ശേരി,കൊല്ലംസുധി,നന്ദുപൊതുവാൾ,അർജ്ജുൻശങ്കര്‍,ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി,മാസ്റ്റര്‍ ഹാസില്‍,മാസ്റ്റര്‍ സുഹറാന്‍,ഉർവ്വശി,അനുശ്രീ,വെെഷ്ണവി,സ്വാസിക,പ്രിയങ്ക,ഷെെനി സാറാ,ആതിര,നേഹ റോസ്,സീമാ ജി നായർ,വത്സല മേനോൻ,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ. നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം, ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു.നാദ് ഗ്രൂപ്പ്,യു ജി എം എന്നി ബാനറിൽ ദിലീപ്,ഡോക്ടർ സഖറിയ തോമസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ,ജ്യോതിഷ്,നാദിർഷ എന്നിവരുടെ വരികൾക്ക് നാദിഷ തന്നെ സംഗീതം പകരുന്നു. പ്രാെജ്റ്റ് ഡിസെെനര്‍-റോഷൻ ചിറ്റൂർ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത്…
Read More »