IndiaLead NewsNEWS

രാജ്യത്ത് 2 വാക്സിൻ കൂടി; അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാർശ

ന്യൂഡല്‍ഹി: രണ്ട് കോവിഡ് വാക്‌സിനുകള്‍ കൂടി അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. കൊവോവാക്‌സിനും കോര്‍ബെവാക്‌സിനും അനുമതി നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് കൊവോവാക്‌സിന്‍. ബയോളജിക്കല്‍ ഇ ആണ് കോര്‍ബെവാക്‌സിന്‍ നിര്‍മ്മാതാക്കള്‍. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോള്‍നുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മരുന്നുകള്‍ക്ക് വേണ്ടിയുള്ള കൊവിഡ് വിദഗ്ധ സമിതി ആണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. മൂന്ന് ശുപാര്‍ശകളും ഡി സി ജി ഐയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.

അതേസമയം, കൗമാരക്കാരിലെ വാക്‌സിനേഷനും കരുതല്‍ ഡോസ് വിതരണവും ചര്‍ച്ച ചെയ്യാന്‍ ഇന്ന് ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ചീഫ് സെക്രട്ടറിമാരും മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

Back to top button
error: