IndiaNEWS

വരൂ..തേനിയിലെ മുന്തിരിത്തോപ്പുകൾ നമ്മെ കാത്തിരിക്കുന്നു

ശലോമോന്റെ സോംങ് ഓഫ് സോംങ്സിൽ പറയുന്നതുപോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം..അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.
സോളമൻ: അതിന്റെ അടുത്ത ലൈൻ എന്താണെന്ന് സോഫിക്കറിയാമോ?
സോഫി:ങുങ്ങും..
സോളമൻ:ഊം.. അല്ലേൽ വേണ്ട.
സോഫി:പറയൂ..
സോളമൻ:പോയി ബൈബിൾ എടുത്തു നോക്ക്..
(സോഫി മുറിയിൽ ചെന്നു ബൈബിൾ എടുത്തു നോക്കുന്നു)
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.അതികാലത്ത് എഴുന്നേറ്റു മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും!
 ബൈബിളിലെ ‘ഉത്തമഗീതത്തെ’ ആസ്പദമാക്കി പ്രശസ്ത നോവലിസ്റ്റായ കെ.കെ.സുധാകരൻ രചിച്ച നോവലായിരുന്നു-നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.ഇതിന്  സംവിധായകനായിരുന്ന പത്മരാജൻ നൽകിയ ചലചിത്രാവിഷ്കാരമാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’-എന്ന സിനിമ.
ഇപ്പോൾ ഇതേ കാഴ്ചയാണ് കുമളിയിൽ നിന്നും ചുരമിറങ്ങി തേനിയിലേക്കുള്ള യാത്രയിൽ കാണാൻ കഴിയുന്നതും.
തേനിയിലെയും പരിസരപ്രദേശങ്ങളിലെയും  പാടങ്ങളിൽ മുന്തിരിക്കുലകൾ  പഴുത്തു പാകമായതോടെ  നി​ര​വ​ധി  സഞ്ചാരികളാണ് കേരളത്തിൽ നിന്നും ചുരമിറങ്ങി കമ്പം തേനി ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.ത​മി​ഴ്നാ​ടി​ന്‍റെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ചു​ര​ളി​പ്പെ​ട്ടി, ഗൂ​ഡ​ല്ലു​ര്‍, കെ​കെ പട്ടി, തേ​വ​ര്‍​പട്ടി, ആ​ന​മ​ല​യ​ന്‍ പട്ടി, ഓട​പെ​ട്ടി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി മു​ന്തി​രി​ക്കൃ​ഷി​യു​ള്ള​ത്. പ​ന്ത​ല്‍ വി​രി​ച്ച​തു​പോ​ലെ പ​ര​ന്നു കി​ട​ക്കു​ന്ന മുന്തിരിപ്പാടങ്ങളിൽ വിളഞ്ഞു നിൽക്കുന്ന മുന്തിരികൾ കാണുക മാത്രമല്ല വിലക്കുറവിൽ വാങ്ങുകയും ചെയ്യാം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് അ​യ​വു​വ​ന്ന​തോ​ടെ നി​ര​വ​ധി  സഞ്ചാരികളാണ് കേരളത്തിൽ നിന്നും  ഇവിടേക്ക് എ​ത്തു​ന്ന​ത്.​​
ന​വം​ബ​ര്‍-ഡിസംബർ മാ​സ​മാ​ണ് പ്ര​ധാ​ന സീ​സ​ണ്‍. പ​തി​ന​ഞ്ചു മു​ത​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം വ​രെ​യാ​ണ് ഒ​രു ചെ​ടി​യു​ടെ ആ​യു​സ്. തോ​ട്ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ സ​ന്ദ​ര്‍​ശ​ന​മാ​ണ് ക​ര്‍​ഷ​ക​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തോ​ട്ട​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് മു​ന്തി​രി വാ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​ട്ടു​ണ്ട്.​വർഷ​ത്തി​ല്‍ മൂ​ന്നു വി​ള​വെ​ടു​പ്പു​കാ​ല​മാ​ണ് മു​ന്തി​രി​ക്കു​ള്ള​ത്.കേരളത്തിൽ നിന്ന് വി​വാ​ഹ ആ​ല്‍​ബ​ങ്ങ​ളു​ടെ ചിത്രീകരണത്തിനായി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കുറവല്ല.

Back to top button
error: