
മെല്‍ബണ്‍: ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട് കുടുംബാംഗങ്ങള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം ടെസ്റ്റിനായി ടീം ഹോട്ടലില്‍ നിന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോകുന്നതിന് മുമ്പ് ഇംഗ്ലണ്ട് ടീമിലെ എല്ലാവര്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയവര്‍ നിലവില്‍ ഐസൊലേഷനിലാണ്.