KeralaLead NewsNEWS

രണ്‍ജീത് ശ്രീനിവാസിന്റെ മൃതദേഹം വെള്ളക്കിണറിലെ വീട്ടിലെത്തിച്ചു; സംസ്കാരം വൈകിട്ട് വലിയഴീക്കലിൽ

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെ മൃതദേഹം വെള്ളക്കിണറിലെ വീട്ടിലെത്തിച്ചു. വൈകിട്ട് വലിയഴീക്കലിലെ കുടുംബവീട്ടിലാണ് സംസ്‌കാരം. രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പത്തരയോടെയാണ് രണ്‍ജീതിന്റെ മൃതദേഹം ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വിട്ടുകൊടുത്തത്. തുടര്‍ന്ന് സേവാഭാരതിയുടെ ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം ആലപ്പുഴയിലെത്തിച്ചത്.

ആലപ്പുഴ ജില്ലാ കോടതിക്കു മുന്നില്‍ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ വിവിധ മേഖലകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്നാണ് മൃതദേഹം വെള്ളക്കിണറിലെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Back to top button
error: