
തിരുവനന്തപുരം: എല്‍.ജെ.ഡി വിട്ട ഷെയ്ഖ് പി ഹാരിസും കൂട്ടരും സിപിഎമ്മിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. രാജിക്ക് ശേഷം സിപിഎം, സിപിഐ നേതാക്കളുമായി ഇവര്‍ ആശയവിനിമയം നടത്തിയിരുന്നു. പുതിയ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് ഷെയ്ഖ് പി ഹാരിസ് മാധ്യമങ്ങളെ കാണുന്നുണ്ട്.