IndiaLead NewsNEWS

നെടുമ്പാശേരിയില്‍ വന്നിറങ്ങിയ 4 പേര്‍ക്ക് കൂടി കൊവിഡ്; ഒമിക്രോണ്‍ പരിശോധനയ്ക്ക് സാംപിളുകള്‍ അയച്ചു

കൊച്ചി: നെടുമ്പാശേരിയില്‍ വന്നിറങ്ങിയ 4 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന 2 സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഒമിക്രോണ്‍ വകഭേദമാണോയെന്നറിയാന്‍ ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ ഡിസംബര്‍ ആറിലെ എത്തിഹാദ് വിമാനത്തിലാണ് കൊച്ചിയില്‍ എത്തിയത്.

Signature-ad

വിമാനത്താവളത്തില്‍ വച്ച് നടത്തിയ ആദ്യത്തെ ടെസ്റ്റില്‍ ഇയാളുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഹൈ റിസ്‌ക് പട്ടികയിലുള്ള രാജ്യത്ത് നിന്നും വന്നയാളായതിനാല്‍ എട്ടാം തീയതി വീണ്ടും കൊവിഡ് പരിശോധന നടത്തുകയും ഇതില്‍ ഇയാള്‍ പൊസീറ്റിവാക്കുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ദില്ലിയിലും സാംപിളുകള്‍ അയച്ചു കൊടുത്ത നടത്തിയ പരിശോധനയിലാണ് ഇയാളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇന്നലെ ആരോഗ്യമന്ത്രി അറിയിച്ചത്.

Back to top button
error: